കേരളാ സര്‍ക്കാരിന് യൂണിസെഫിന്റെ അംഗീകാരം !! ഔദ്യോഗിക ജീവിതത്തില്‍ കണ്ടതില്‍വച്ച് ഏറ്റവും മികച്ച ദുരിതാശ്വാസ ക്യാമ്പെന്നും യൂണിസെഫ് അംഗങ്ങൾ…
ആലപ്പുഴ ജില്ലയിലെ പ്രളയബാധിതര്‍ക്ക് താമസിക്കാനൊരുക്കിയ ദുരിതാശ്വാസ ക്യാമ്പുകളിൽ സംസ്ഥാന സർക്കാർ ഒരുക്കിയത് മികച്ച സൗകര്യങ്ങളെന്ന് യൂണിസെഫ്. പ്രളയബാധിത പ്രദേശങ്ങളിലെ ക്യാമ്പുകൾ സന്ദര്‍ശിക്കാനെത്തിയ ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂണിസെഫിന്റെ പ്രതിനിധികളാണ് ഈ അഭിപ്രായം അറിയിച്ചത്. ക്യാമ്പ് സന്ദര്‍ശിച്ച് മികച്ച ആഭിപ്രായം രേഖപ്പെടുത്തിയ കാര്യം ജനങ്ങളെ ആലപ്പുഴ ജില്ലാ കളക്ടർ ഫേസ്ബുക്കിലൂടെ അറിഅറിയിക്കുകയായിരുന്നു.
യൂണിസെഫിന്റെ 3 അംഗ ടീമാണ് ജില്ലയിലെ ക്യാമ്പുകൾ സന്ദര്‍ശിച്ചത്. വൃത്തി, ഭക്ഷണത്തിന്റെ ഗുണമേന്മ, സുരക്ഷിതത്വം, വേസ്റ്റ് മാനേജ്‍മെന്റ് എന്നിവയൊക്കെയാണ് മുഖ്യമായും സംഘം പരിശോധിച്ചതെന്ന് കളക്ടര്‍ പറഞ്ഞു. എസ്‌എന്‍ കോളേജില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്ബു സന്ദര്‍ശിച്ച ടീം അഗങ്ങള്‍ പൂര്‍ണ തൃപ്തി രേഖപ്പെടുത്തി. തന്റെ ഔദ്യോഗിക ജീവിതത്തിൽ ഇത്രയും നല്ല ഒരു ദുരിതാശ്വാസ ക്യാമ്പ് കണ്ടിട്ടില്ലെന്ന് സന്ദർശക ഡയറിയിൽ കുറിക്കാനും ആ അംഗങ്ങൾ മറന്നില്ല.
കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നടനും മുന്‍ എം.പിയുമായ ഇന്നസെന്റ്. ഇപ്പോഴിതാ ആശുപത്രിയിൽ നിന്നും നടന്റെ ആരോഗ്യ നില...