Connect with us

ബോക്‌സോഫീസില്‍ കുതിച്ച് ‘പഠാന്‍’ ; 9 ദിവസം കൊണ്ട് സ്വന്തമാക്കിയത് 700 കോടി!

Bollywood

ബോക്‌സോഫീസില്‍ കുതിച്ച് ‘പഠാന്‍’ ; 9 ദിവസം കൊണ്ട് സ്വന്തമാക്കിയത് 700 കോടി!

ബോക്‌സോഫീസില്‍ കുതിച്ച് ‘പഠാന്‍’ ; 9 ദിവസം കൊണ്ട് സ്വന്തമാക്കിയത് 700 കോടി!

കാത്തിരിപ്പുകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് കൊണ്ട് ഷാരൂഖ് ഖാന്‍ ചിത്രം ‘പഠാന്‍’ തിയേറ്ററിൽ എത്തിയതിന് പിന്നാലെ ബോക്‌സോഫീസില്‍ കുതിക്കുന്നു. ഒട്ടേറെ എതിര്‍പ്പുകളും ബഹിഷ്‌കരണാഹ്വാനവും ഉണ്ടായിട്ടും ചിത്രം ആദ്യദിനംമാത്രം 106 കോടിയോളമാണ് നേടിയത്.

9 ദിവസം കൊണ്ട് ആഗോള കളക്ഷനിൽ സിനിമ നേടിയത് കോടികളാണ്. ചിത്രത്തിൻറെ ഇതുവരെയുള്ള കളക്ഷൻ റിപ്പോർട്ടുകൾ പ്രകാരം പത്താൻ സ്വന്തമാക്കിയത് 700 കോടി രൂപയാണ്.

ഫിലിം ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയാണ് ട്വിറ്ററിൽ പത്താൻറെ ഏറ്റവും പുതിയ കലക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടത്. 9 ദിവസം കൊണ്ട് പത്താൻ ആഗോള ബോക്‌സോഫീസിൽ 700 കോടി കടന്നിരിക്കുന്നു. വൈആർഎഫ് സ്‌പൈ യൂണിവേഴ്‌സ്, ടൈഗർ സിന്ദാ ഹേ, വാർ,ഏക്താ ടൈഗർ എന്നീ ചിത്രങ്ങളെയാണ് പത്താാൻ ഇതിനോടകം മറികടന്നത്” എന്നായിരുന്നു രമേശ് ബാലയുടെ ട്വീറ്റ്

സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദീപിക പദുക്കോണ്‍ ജോണ്‍ എബ്രഹാം എന്നിവരാണ് മറ്റു താരങ്ങള്‍. അതേ സമയം റെക്കോർഡ് തുകയ്ക്കാണ് ചിത്രത്തിന്റെ ഒ.ടി.ടി വിതരണാവകാശം വിറ്റുപോയിരിക്കുന്നത്. 100 കോടി രൂപയ്ക്കാണ് ആമസോൺ പ്രൈം പത്താന്റെ ഒടിടി വിതരണാവകാശം സ്വന്തമാക്കിയത്‌.

More in Bollywood

Trending

Recent

To Top