Bollywood
തന്റെ ഭര്‍ത്താവിന് അ വിഹിത ബന്ധം; പൊട്ടിക്കരഞ്ഞതിന് പിന്നിലെ കാരണത്തെ കുറിച്ച് രാഖി സാവന്ത്
തന്റെ ഭര്‍ത്താവിന് അ വിഹിത ബന്ധം; പൊട്ടിക്കരഞ്ഞതിന് പിന്നിലെ കാരണത്തെ കുറിച്ച് രാഖി സാവന്ത്
ഇടയ്ക്കിടെ വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ നിറയുന്ന താരമാണ് രാഖി സാവന്ത്. ഇപ്പോഴിതാ പുതിയൊരു വീഡിയോയിലൂടെ താരം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. തന്റെ വിവാഹബന്ധം അപകടത്തിലാണ് എന്നുപറഞ്ഞ് പൊട്ടിക്കരയുന്ന വീഡിയോ രാഖി തന്നെ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
ഇപ്പോഴിതാ തന്റെ ഭര്‍ത്താവിന് ഒരു അ വിഹിത ബന്ധം ഉണ്ട് എന്ന് തുറന്ന് പറഞ്ഞു രംഗത്ത് എത്തിയിരിക്കുകയാണ് രാഖി. തന്റെ ഭര്‍ത്താവ് ആദില്‍ ഖാന്‍ ദുറാനിക്ക് അവിഹിതം ഉണ്ടെന്നാണ് രാഖി ആരോപിക്കുന്നത്. ഖാനുമായി അടുത്തിടെ താന്‍ നേരിട്ട പ്രശ്‌നങ്ങളെ കുറിച്ച് രാഖി തുറന്നുപറഞ്ഞു. തന്റെ ഭര്‍ത്താവിന്റെ അഭിമുഖം ആരും എടുക്കരുതെന്നും രാഖി പറയുന്നു.
നിങ്ങള്‍ ആദിലിന്റെ അഭിമുഖം എടുത്ത് അയാളെ വലിയ താരമാക്കാന്‍ ശ്രമിക്കരുത്. എന്നെ ഉപയോഗിച്ച് സിനിമ രംഗത്ത് എത്താനാണ് അയാള്‍ ശ്രമിച്ചത്. അവന്‍ ജിമ്മില്‍ വരില്ല, പക്ഷെ അഭിമുഖം നല്‍കാന്‍ വേണ്ടി അതിന്റെ മുന്നില്‍ വരും. ആദിലിന് ഒരു പെണ്ണുമായി ബന്ധമുണ്ട്. അവളെ ബ്ലോക്ക് ചെയ്തുവെന്നാണ് എന്നോട് പറഞ്ഞത്. അത് ശരിയല്ല. അദിലിന്റെ ബന്ധവുമായി ബന്ധപ്പെട്ട മോശം തെളിവുകള്‍ ആ പെണ്‍കുട്ടിയുടെ കൈയ്യില്‍ ഉണ്ട് എന്നും രാഖി കൂട്ടിച്ചേര്‍ത്തു.
2022 മെയ് 29നാണ് നടി രാഖി മൈസൂരിലെ ബിസിനസുകാരനായ ആദില്‍ ഖാന്‍ ദുറാനിയെ വിവാഹം ചെയ്തത്. എന്നാല്‍ ജനുവരിയിലാണ് രണ്ടുപേരും വിവാഹിതയാണെന്ന കാര്യം രാഖി വെളിപ്പെടുത്തിയത്. ആദിലിന്റെ വീട്ടുകാര്‍ ബന്ധം അംഗീകരിച്ചില്ല എന്നും, ആദില്‍ വിവാഹക്കാര്യം സമ്മതിച്ചു തരാന്‍ തയാറല്ല എന്നുമാണ് രാഖി വെളിപ്പെടുത്തിയത്.
അടുത്തിടെയായിരുന്നു നടിയുടെ അമ്മ അന്തരിച്ചത്. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചതിനെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ശനിയാഴ്ച വൈകുന്നേരം മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രാഖിയുടെ സുഹൃത്തുക്കളാണ് വാര്‍ത്ത സ്ഥിരീകരിച്ചത്. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചതോടെ സ്ഥിതി അതീവ ഗുരുതരമാകുകയായിരുന്നു.
ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിനു ശേഷമായിരുന്നു അമ്മയുടെ രോഗാവസ്ഥയെ കുറിച്ച് രാഖി വെളിപ്പെടുത്തിയത്. ബിഗ് ബോസില്‍ രാഖി മത്സരിക്കുന്ന സമയത്താണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നടന്‍ സല്‍മാന്‍ ഖാനാണ് ജയയുടെ അടിയന്തര ശസ്ത്രക്രിയക്ക് വേണ്ട പണം നല്‍കിയത്. തുടര്‍ന്ന് രാഖി സല്‍മാനോട് പരസ്യമായി നന്ദി പറഞ്ഞ് രംഗത്തെത്തിയിരുന്നു.
