Connect with us

ഷാരൂഖ് തന്റെ കെെ പിടിച്ച് അദ്ദേഹത്തിന്റെ അടുത്ത് നിർത്തി, ഇവൾ ചെന്നെെ എക്‌സ്‌പ്രസ് മുതൽ എന്റെ ഡാൻസ് ടീച്ചറാണെന്ന് പറഞ്ഞു; പ്രിയാമണി

Malayalam

ഷാരൂഖ് ഖാൻ നായകനായ ജവാൻ ബോക്സ്‌ ഓഫീസിൽ വൻ കുതിപ്പാണ് നേടുന്നത്. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ നടി പ്രിയാമണിയും എത്തുന്നുണ്ട്. മുൻപ് ചെന്നെെ എക്സ്‌പ്രസിലെ ഒരു ഗാനത്തിൽ പ്രിയാമണി ഷാരൂഖ് ഖാനുമായി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം ജവാനിൽ ഷാരൂഖിനൊപ്പം ഒന്നിച്ച് അഭിനയിച്ചതിന്റെ അനുഭവം പങ്കുവച്ചിരിക്കുകയാണ് നടി. ഒരു ഗാനരംഗത്തിൽ അഭിനയിക്കവെ ഉണ്ടായ സംഭവമാണ് പ്രിയമണി പങ്കുവച്ചത്.

ചിത്രത്തിലെ ഒരു ഗാനത്തിൽ ആദ്യം ഞാൻ ഷാരൂഖിന് പിന്നിലാണ് നിന്നിരുന്നത്. ഇത് കണ്ട ഷാരൂഖ് നീ എന്തിനാണ് പിന്നിൽ നിൽക്കുന്നതെന്ന് ചോദിച്ചു. എനിക്കറിയില്ല സാർ, അവർ എന്നെ പിന്നിലാണ് നിർത്തിയതെന്ന് ഞാൻ മറുപടി നൽകി. അത് വേണ്ടെന്ന് പറഞ്ഞ് ഷാരൂഖ് തന്റെ കെെ പിടിച്ച് അദ്ദേഹത്തിന്റെ അടുത്ത് നിർത്തി. ഇവർ എനിക്കരികിൽ വേണം, കൊറിയോഗ്രഫി എന്താണെന്ന് ഞാൻ നോക്കുന്നില്ല. ഇവൾ ചെന്നെെ എക്‌സ്‌പ്രസ് മുതൽ എന്റെ ഡാൻസ് ടീച്ചറാണ്.’- പ്രിയാമണി പറഞ്ഞു.

നയൻതാര നായികയായി എത്തുന്ന ജവാനിൽ വിജയ് സേതുപതിയാണ് വില്ലൻ വേഷത്തിൽ എത്തുന്നത്. ദീപിക പദുകോൺ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. സന്യ മൽഹോത്ര, യോഗിബാബു തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലെ ശ്രീ ഗോകുലം മൂവീസ് ആണ് കേരളത്തിലും തമിഴ് നാട്ടിലും ചിത്രം വിതരണം ചെയ്തത്.

More in Malayalam

Trending

Recent

To Top