Connect with us

ജാൻവി കപൂർ തമിഴ് സിനിമയിൽ തെന്നിന്ത്യൻ അരങ്ങേറ്റം കുറിക്കാൻ പോവുകയാണോ? വ്യക്തമാക്കി പിതാവ് ബോണി കപൂർ

Bollywood

ജാൻവി കപൂർ തമിഴ് സിനിമയിൽ തെന്നിന്ത്യൻ അരങ്ങേറ്റം കുറിക്കാൻ പോവുകയാണോ? വ്യക്തമാക്കി പിതാവ് ബോണി കപൂർ

ജാൻവി കപൂർ തമിഴ് സിനിമയിൽ തെന്നിന്ത്യൻ അരങ്ങേറ്റം കുറിക്കാൻ പോവുകയാണോ? വ്യക്തമാക്കി പിതാവ് ബോണി കപൂർ

അന്തരിച്ച പ്രശസ്ത നടി ശ്രീദേവിയുടെയും നിര്‍മ്മാതാവ് ബോണി കപൂറിന്റെയും രണ്ടു മക്കളിൽ മൂത്ത മകളാണ് ചലച്ചിത്ര നടിയായ ജാന്‍വി കപൂര്‍. 2018ൽ ‘ധടക്’ എന്ന ചിത്രത്തിലൂടെയായിരുന്നു ജാൻവിയുടെ അരങ്ങേറ്റം. ബോളിവുഡ് യുവതാരങ്ങൾക്കിടയിൽ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടിയെടുക്കാനും ഈ താര പുത്രിയ്ക്ക് സാധിച്ചു. മലയാള ചിത്രം ഹെലന്റെ ഹിന്ദി റീമേക്കായ ‘മിലി’യാണ് ജാൻവിയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.

ജാൻവി കപൂർ തെന്നിന്ത്യൻ സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ പോവുകയാണ് ന്നു കേൾക്കാൻ തുടങ്ങിയിട്ട് കാലം ഏറെയായി. സംവിധായകൻ ലിംഗുസാമിയുടെ 2010 ലെ ബ്ലോക്ക്ബസ്റ്റർ പയ്യയുടെ രണ്ടാം ഭാഗം ‘പയ്യ 2’ എന്ന ചിത്രത്തിലൂടെ ജാൻവി കോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ പോവുകയാണ് എന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ആര്യയും ജാൻവി കപൂറും പ്രധാന അഭിനേതാക്കളായി അഭിനയിക്കുമെന്നായിരുന്നു റിപ്പോർട്ട് . ജാൻവിയുടെ പിതാവ് ബോണി കപൂർ ഹിന്ദി, തമിഴ്, തെലുങ്ക് ഇൻഡസ്ട്രികളിലെ പ്രശസ്ത ചലച്ചിത്ര നിർമ്മാതാവാണ്.

എന്നാൽ ഊഹാപോഹങ്ങൾ അസ്ഥാനത്ത് ആണ് എന്ന് ബോണി കപൂർ തന്റെ ട്വീറ്ററിൽ കുറിച്ചു. പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളെ എന്ന് പറഞ്ഞാണ് അദേഹത്തിന്റെ കുറിപ്പ് ആരംഭിക്കുന്നത്.

“പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളെ,

ജാൻവി കപൂർ ഇപ്പോൾ ഒരു തമിഴ് സിനിമയിലും കമ്മിറ്റ് ചെയ്തിട്ടില്ലെന്ന് നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താനാണ് ഈ കുറിപ്പ് . ദയവായി കിംവദന്തികൾ പ്രചരിപ്പിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.”

More in Bollywood

Trending