Social Media
ഇപ്പോഴത്തെ പിള്ളേരുടെ ഓരോ ഫാഷനേ…; സ്റ്റൈലിഷ് ലുക്കിലെത്തി പാര്‍വതി തിരുവോത്ത്; വൈറലായി ചിത്രങ്ങള്‍
ഇപ്പോഴത്തെ പിള്ളേരുടെ ഓരോ ഫാഷനേ…; സ്റ്റൈലിഷ് ലുക്കിലെത്തി പാര്‍വതി തിരുവോത്ത്; വൈറലായി ചിത്രങ്ങള്‍
നിരവധി ആരാധകരുള്ള താരമാണ് പാര്‍വതി തിരുവോത്ത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
ഇപ്പോള്‍ മലയാളവും കടന്ന് ഹിന്ദിയില്‍ തിരക്കേറിയ താരമാവുകയാണ് പാര്‍വതി. മനോഹരമായ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പാര്‍വതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുള്ളത്.
ഇപ്പോഴിതാ ശ്രദ്ധനേടുന്നത് പാര്‍വതിയുടെ സ്റ്റൈലിഷ് ഫോട്ടോഷൂട്ടാണ്. താരം തന്നെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ലോങ് ജാക്കറ്റിനൊപ്പമുള്ള വേഷമാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. വസ്ത്രത്തേക്കാള്‍ ആരാധകരുടെ കണ്ണുടക്കിയത് പാര്‍വതിയുടെ കാലിലെ ചെരുപ്പിലാണ്.
രണ്ട് നിറങ്ങളിലുള്ളതാണ് ചെരുപ്പുകള്‍. പോസ്റ്റിനു താഴെ നിരവധിപേരാണ് ചെരുപ്പ് മാറിപ്പോയെന്ന് പറഞ്ഞുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. ശു..ശു…ചെരുപ്പ്, ചെരുപ്പ് മാറിയത് അറിഞ്ഞില്ലെന്ന് തോന്നുന്നു, ഇപ്പോഴത്തെ പിള്ളേരുടെ ഓരോ ഫാഷനേ…, സ്വന്തം കഴിവില്‍ വിശ്വാസവും, അതില്‍ അഭിമാനവും ഉണ്ടാവുമ്പോള്‍ നിങ്ങളെ തകര്‍ക്കാന്‍ ആര്‍ക്കും പറ്റില്ല എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
അതിനൊപ്പം തന്നെ താരത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേര് എത്തുന്നുണ്ട്. സ്വന്തം കഴിവില്‍ വിശ്വാസവും, അതില്‍ അഭിമാനവും ഉണ്ടാവുമ്പോള്‍ നിങ്ങളെ തകര്‍ക്കാന്‍ ആര്‍ക്കും പറ്റില്ല എന്നായിരുന്നു ഒരാളുടെ കമന്റുകള്‍. ചെരുപ്പുകള്‍ കളര്‍ കോമ്പിനേഷന്‍ ഇഷ്ടപ്പെട്ടു എന്നു പറഞ്ഞുകൊണ്ടും കമന്റുകള്‍ വരുന്നുണ്ട്.
