Connect with us

അന്ന് ആ അവസരം നിരസിച്ചു… തള്ളിപറഞ്ഞു…! ഇപ്പോൾ ആരും വിളിക്കുന്നില്ല! പൊട്ടിക്കരഞ്ഞ് പാർവതി

Actress

അന്ന് ആ അവസരം നിരസിച്ചു… തള്ളിപറഞ്ഞു…! ഇപ്പോൾ ആരും വിളിക്കുന്നില്ല! പൊട്ടിക്കരഞ്ഞ് പാർവതി

അന്ന് ആ അവസരം നിരസിച്ചു… തള്ളിപറഞ്ഞു…! ഇപ്പോൾ ആരും വിളിക്കുന്നില്ല! പൊട്ടിക്കരഞ്ഞ് പാർവതി

ഇന്ന് മലയാള സിനിമയിലെ മിന്നും താരമാണ് പാർവതി തിരുവോത്ത്. 2006- ‘ഔട്ട് ഓഫ് സിലബസ്’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച പാർവതി ആ വർഷം തന്നെ പുറത്തിറങ്ങിയ ‘നോട്ട്ബുക്കിലും’ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. എന്നാൽ ‘ബാംഗളൂർ ഡെയ്സ്, ‘എന്ന് നിന്റെ മൊയ്ദീൻ’ എന്നിവ നടിയുടെ കരിയറിൽ വലിയൊരു ബ്രേക്ക്ത്രൂ ലഭിച്ച ചിത്രങ്ങളായിരുന്നു.

പിന്നീട് തമിഴ്, കന്നഡ തുടങ്ങീ ഭാഷകളിലും പാർവതി സജീവമായിരുന്നു. പതിനെട്ട് വർഷത്തെ സിനിമ അഭിനയത്തിലൂടെ പ്രശംസനീയമായ വേഷങ്ങളാണ് പാർവതി പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഇപ്പോഴിതാ തന്റെ കരിയറിനെ കുറിച്ച് പറയുകയാണ് പാര്‍വതി തിരുവോത്ത്.

തനിക്ക് ഇനിയും പ്രണയ ചിത്രങ്ങൾ ചെയ്യണമെന്നാണ് പാർവതി പറയുന്നത്. കുറച്ച് കാലങ്ങളായി ബോൾഡ് കഥാപാത്രങ്ങളാണ് ചെയ്യുന്നതൊക്കെയും. ഇപ്പോഴും തനിക്ക് ഇത്തരം വേഷങ്ങൾ മാത്രമാണ് വരുന്നത് എന്നും “റൊമാന്റിക്- കോമഡി ചിത്രങ്ങൾ തനിക്ക് ചെയ്യാൻ താൽപര്യമുണ്ടെന്നും നടി പറയുന്നു. കോമഡി ആണെങ്കിലും, ആക്ഷൻ ആണെങ്കിലും ആക്ഷേപഹാസ്യമാണെങ്കിലും അവസരം കിട്ടിയാൽ താൻ ചെയ്യുമെന്നും അത്തരം വേഷങ്ങളുമായി ആരും സമീപിക്കുന്നില്ലെന്നും പല ഇന്റർവ്യൂകളിലും പാർവതി പറഞ്ഞിട്ടുണ്ട്.

അത്തരം വേഷങ്ങൾ അധികം കിട്ടാത്തതു കൊണ്ട് എനിക്കതിലുള്ള സ്ട്രെങ്ത്ത് എത്രത്തോളമുണ്ടെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല. എന്നു കരുതി ഡ്രാമയോട് എനിക്കൊരു വിരോധവുമില്ല. ഞാൻ അതെല്ലാം നന്നായി ആസ്വദിക്കാറുണ്ട്. അതിൽ നിന്ന് ഒരുപാട് ജീവിതാനുഭവങ്ങൾ കിട്ടിയിട്ടുണ്ട്. എന്നാൽ എനിക്കിപ്പോൾ റോമാൻസ് പോലും കിട്ടുന്നില്ല. എനിക്കൊന്ന് പ്രണയിക്കണം ഹേ.” അഭിമുഖത്തിനിടെ പാർവതി പറഞ്ഞു. ചില തുറന്നു പറച്ചിലുകൾ കൊണ്ട് പല അവസരങ്ങളും തനിക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്നും എന്നാൽ അതിൽ ഇതുവരെ കുറ്റബോധം തോന്നിയിട്ടില്ലെന്നും പാർവതികൂട്ടിച്ചേർത്തു.

More in Actress

Trending

Recent

To Top