Connect with us

മദ്യപിച്ചാൽ അജു പടയപ്പയാകും, താൻ തീരെ കുടിക്കാറില്ലെന്ന് ധ്യാന്‍ ശ്രീനിവാസന്‍

Malayalam

മദ്യപിച്ചാൽ അജു പടയപ്പയാകും, താൻ തീരെ കുടിക്കാറില്ലെന്ന് ധ്യാന്‍ ശ്രീനിവാസന്‍

മദ്യപിച്ചാൽ അജു പടയപ്പയാകും, താൻ തീരെ കുടിക്കാറില്ലെന്ന് ധ്യാന്‍ ശ്രീനിവാസന്‍

പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനാണ് ധ്യാന്‍ ശ്രീനിവാസന്‍. സോഷ്യല്‍ മീഡിയയില്‍ ധ്യാനിന്‍റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. നടനായും തിരക്കഥാകൃത്തായും സംവിധായകനായും കഴിവുതെളിയിച്ചിട്ടുണ്ടെങ്കിലും, ധ്യാൻ ശ്രീനിവാസന്റെ അഭിമുഖങ്ങൾക്ക് ഇപ്പോഴും ഒരു പ്രത്യേക ഫാൻബേസ് ഉണ്ട്.

എന്നാൽ ഇപ്പോഴിതാ തന്റെ മദ്യപാനത്തെ കുറിച്ചും മറ്റും ധ്യാൻ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. മദ്യപാനത്തിൽ ആരണ് ‘പാർട്ണർ’ എന്ന അവതാരകയുടെ ചോദ്യത്തിനായിരുന്നു താരത്തിന്റെ രസകരമായ മറുപടി.

മദ്യപിച്ചാൽ അജു പടയപ്പയാകും. അജുവും ഇപ്പോൾ മദ്യപാനം വളരെ കുറച്ചു. ഞാൻ തീരെ കുടിക്കാറില്ല. നീരജും അജു വർഗീസും, അവരാണ് എന്റെ കമ്പനി എന്നാണ് ധ്യാൻ പറഞ്ഞത്. മാത്രമല്ല, ഒടിടി റിലീസിന് ശേഷം ‘വർഷങ്ങൾക്കു ശേഷം’ എന്ന സിനിമയെ കുറിച്ച് ധ്യാൻ പറഞ്ഞ കാര്യങ്ങളും ചർച്ചയായിരുന്നു.

ഏട്ടന്റെ സിനിമകളിലെ ക്രിഞ്ചും ക്ലീഷേയും ആളുകള്‍ എടുത്തു പറയാന്‍ തുടങ്ങി. അതിനെ നമ്മള്‍ പോസിറ്റീവായി കാണണം. ഷൂട്ട് ചെയ്യുമ്പോള്‍ ഇതേ വിമര്‍ശനങ്ങളൊക്കെ എനിക്കും തോന്നിയിരുന്നു. എന്നുവെച്ച് ആ സിനിമ എനിക്ക് ഇഷ്ടമായില്ല എന്നല്ല. മോശം സിനിമയായിട്ടും ഗംഭീര സിനിമയായിട്ടും എനിക്ക് തോന്നിയിട്ടില്ല’ എന്നായിരുന്നു ധ്യാൻ പറഞ്ഞത്.

വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു വര്‍ഷങ്ങള്‍ക്ക് ശേഷം. കുറച്ച് നാളുകള്‍ക്ക് മുന്പായിരുന്നു ചിത്രം ഒടിടിയിലെത്തിയത്. എന്നാല്‍ നിരവധി വിമർശനങ്ങളും ട്രോളുകളുമാണ് ചിത്രത്തിന് നേരെ വരുന്നത്.

ജൂൺ 7-ന് സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. എഴുപതുകളിൽ സിനിമാമോഹവുമായി ചെന്നൈയിലെത്തുന്ന യുവാക്കളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.ഹൃദയത്തിന് ശേഷം വിനീത്- പ്രണവ്- കല്ല്യാണി കോമ്പോ ഒന്നിക്കുന്നതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് ചിത്രത്തെ പ്രേക്ഷകർ നോക്കികണ്ടത്, എന്നാൽ തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണങ്ങൾ മാത്രമാണ് ചിത്രത്തിന് ലഭിച്ചത്.

നിവിൻ പോളി, കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, വൈ. ജീ മഹേന്ദ്ര, ഷാൻ റഹ്മാൻ, നീത പിള്ള തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.മെറിലാന്‍റ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം നിർമ്മിക്കുന്ന ചിത്രത്തിന് വേണ്ടി ബോംബൈ ജയശ്രീയുടെ മകന്‍ അമൃത് രാംനാഥ് സംഗീത സംവിധാനമൊരുക്കുന്നത്.

More in Malayalam

Trending