Malayalam
ബാംഗ്ലൂര്‍ ഡെയ്സിന്റെ ഷൂട്ടിന്റെ സമയത്ത് തല കറങ്ങി വീണു, നെഞ്ചിനുള്ളില്‍ ഭയങ്കര വേദന, ശ്വസിക്കാന്‍ പറ്റുന്നില്ല; അന്നാണ് ആദ്യമായി എന്റെ ശരീരം സൂചന നല്‍കിയത്; തുറന്ന് പറഞ്ഞ് പാര്‍വതി തിരുവോത്ത്
ബാംഗ്ലൂര്‍ ഡെയ്സിന്റെ ഷൂട്ടിന്റെ സമയത്ത് തല കറങ്ങി വീണു, നെഞ്ചിനുള്ളില്‍ ഭയങ്കര വേദന, ശ്വസിക്കാന്‍ പറ്റുന്നില്ല; അന്നാണ് ആദ്യമായി എന്റെ ശരീരം സൂചന നല്‍കിയത്; തുറന്ന് പറഞ്ഞ് പാര്‍വതി തിരുവോത്ത്
നോട്ട് ബുക്ക് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തെത്തി തന്റേതായ ഇടം നേടിയ താരമാണ് പാര്‍വതി തിരുവോത്ത്. വളരെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പാര്‍വതി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാകുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി താരം മലയാള സിനിമകളില്‍ അത്ര സജീവമല്ല. തന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും എവിടെയും തുറന്ന് പറയാറുള്ള നടി പലപ്പോഴും വിമര്‍ശനങ്ങള്‍ കേള്‍ക്കാറുമുണ്ട്. എന്നിരുന്നാലും തന്റെ നിലപാടുകള്‍ താരം ഉറക്കെ തന്നെ വിളിച്ചു പറഞ്ഞിട്ടുമുണ്ട്.
എന്നാല്‍ ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ പാര്‍വതി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ബാംഗ്ലൂര്‍ ഡെയ്സിന്റെ ഷൂട്ടിന്റെ സമയത്ത് ഞാന്‍ തല കറങ്ങി വീണു. എന്നെ ആശുപത്രിയിലെത്തിച്ചു. അന്നാണ് ആദ്യമായി എന്റെ ശരീരം സൂചന നല്‍കിയത്. ഒരുപാട് കാര്യങ്ങള്‍ ഉള്ളിലൊതുക്കുന്നു. ബോഡിക്ക് അത് എടുക്കാന്‍ പറ്റുന്നില്ല. മനസിനെ ശരിയാക്കിയില്ലെങ്കില്‍ ശരീരം നിര്‍ത്തെന്ന് പറയും. അതിന് സൈക്കോസെമാറ്റിക് ആയ പ്രശ്നങ്ങള്‍ തുടങ്ങും.
അന്ന് എന്നെ ഡോക്ടറിനടുത്ത് കൊണ്ട് പോയപ്പോള്‍ നെഞ്ചിനുള്ളില്‍ ഭയങ്കര വേദനയായിരുന്നു. എനിക്ക് ശ്വസിക്കാന്‍ പറ്റുന്നില്ലെന്നാണ് ഞാന്‍ പറയുന്നത്. പറ്റുന്നില്ല എന്നാണോ അറിയില്ല എന്നാണോയെന്ന് ഡോക്ടര്‍ ചോദിച്ചു. അതെന്റെ ജീവിതം മാറ്റി. യഥാര്‍ത്ഥത്തില്‍ എങ്ങനെയാണ് ശ്വസിക്കേണ്ടതെന്ന് ഞാന്‍ മറന്ന് പോയി. ഡോക്ടര്‍ എനിക്ക് പറഞ്ഞ് തരേണ്ടി വന്നു. 2014 ല്‍ അത് നടന്നപ്പോള്‍ ഞാന്‍ ഷോക്ക് ആയി. സഹോദരന് അറിയാമായിരുന്നു. മാതാപിതാക്കള്‍ പിന്നീടാണ് അറിഞ്ഞത്. എന്താണ് പറ്റിയതെന്ന് കണ്ടെത്താന്‍ ശ്രമിച്ചു.
എന്തുപറ്റിയെന്ന് ചോദിക്കുമ്പോള്‍ എനിക്ക് പാനിക്ക് അറ്റാക്ക് വരാന്‍ തുടങ്ങി. കാരണം ഉത്തരം അറിയില്ല. ദേഹത്ത് വേദന വരുന്നുണ്ട്. പക്ഷെ യഥാര്‍ത്ഥത്തില്‍ വേദനയില്ല. ഈ വിഷയം ഓരോ സിനിമ കഴിയുന്തോറും ഓരോ പ്രശ്നം സംഭവിക്കുന്തോറും കൂടി വന്നെന്നും പാര്‍വതി തുറന്ന് പറഞ്ഞു. മാനസികാരോഗ്യത്തിന് തെറാപ്പി വളരെയധികം സഹായിച്ചെന്നും പാര്‍വതി വ്യക്തമാക്കി. കാലങ്ങളായുള്ള തെറാപ്പിയുടെ റിവലേഷന്‍ കുറേക്കഴിഞ്ഞാണ് വരുക.
അപ്പോള്‍ നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ സമയം നഷ്ടപ്പെടില്ലായിരുന്നു എന്നൊക്കെ തോന്നും. പക്ഷെ അങ്ങനെ തോന്നേണ്ടതില്ലെന്നും പാര്‍വതി വ്യക്തമാക്കി. ഒരു പാരന്റ് കുട്ടിയെ നോക്കുന്നത് പോലെയോ അടുത്ത സുഹൃത്തിന് നമ്മള് കൊടുക്കുന്ന കരുതല്‍ പോലെയോ നമ്മള് എന്തുകൊണ്ട് നമ്മളോട് സ്നേഹം കാണിക്കുന്നില്ല. സുഹൃത്തുക്കളോടും ചിലപ്പോള്‍ ശത്രുക്കളോട് പോലും നമ്മള് ക്ഷമിക്കും.
പക്ഷെ നമ്മള് ചെയ്യുന്ന തെറ്റുകള്‍ നമ്മള് ക്ഷമിക്കുന്നില്ലെന്നും പാര്‍വതി ചൂണ്ടിക്കാട്ടി. ട്രോമ ഡംപ് ചെയ്യാതിരിക്കുക എന്നാണ് തെറാപ്പിയില്‍ നിന്ന് പഠിച്ച പ്രധാന പാഠം. ഉള്ളില്‍ വിഷമം നിറഞ്ഞ് കവിഞ്ഞ് നില്ക്കുമ്പോള് ഒരാളെ കിട്ടിയാല്‍ ഡാം പൊട്ടുന്നത് പോലെ അത് പുറത്തേക്ക് വരും. പക്ഷെ അവര്‍ക്കത് കേള്‍ക്കാനുള്ള ബാന്റ്വവിഡ്ത് ഉണ്ടോ, അവരെയത് ട്രിഗര്‍ ചെയ്യുമോ അവരെ ട്രിഗര്‍ ചെയ്താല്‍ അവരെയും ശ്രദ്ധിക്കാനുള്ള ബാന്‍ഡ് വിഡ്ത് എനിക്കുണ്ടോ എന്നൊക്കെ ചിന്തിക്കണം.
പ്രൊഫഷണല്‍ ഹെല്‍പ്പ് കിട്ടാനുള്ള പ്രിവിലേജ് എല്ലാവര്ക്കും ഇല്ല. ക്ഷെ ഞാനത് ചെയ്സ് ചെയ്ത് പിടിച്ചിട്ടുണ്ട്. വളരെ മോശം തെറാപിസ്റ്റിന് അടുത്ത് പെട്ടിട്ടുണ്ട്. അതില്‍ നിന്നുള്ള ട്രോമ വേറെയാണ്. എന്നിട്ടും മറ്റാെരു തെറാപിസ്റ്റിനെ വിശ്വസിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. തനിക്ക് നല്ല തെറാപിസ്റ്റിനെ കണ്ടെത്താനായെന്നും പാര്‍വതി വ്യക്തമാക്കി.
അതേസമയം, എപ്പോഴാണ് ഫെമിനിസ്റ്റ് ആണെന്ന് തിരിച്ചറിഞ്ഞതെന്ന ചോദ്യത്തിനും പാര്‍വതി മറുപടി നല്കി. താനെപ്പോഴും ഫെമിനിസ്റ്റ് ആയിരുന്നെന്ന് പാര്‍വതി പറയുന്നു. എപ്പോഴും ചോദ്യം ചോദിക്കുകയും തിരിച്ചടി കിട്ടുകയും വീണ്ടും തിരിച്ച് വരികയും ചെയ്യുമായിരുന്നു. ആക്ഷനബിളായ കാര്യങ്ങള്‍ വന്നപ്പോഴാണ് ഫെമിനിസ്റ്റ് ആണെന്ന് എനിക്ക് തന്നെ മനസിലായതെന്നും പാര്‍വതി വ്യക്തമാക്കി.
