News
കണ്ണൂര്‍ പാനൂരിലെ കൊ ലപാതകം; ആസൂത്രണം ചെയ്തത് ‘അഞ്ചാം പാതിര’ മോഡലിലെന്ന് വിവരം
കണ്ണൂര്‍ പാനൂരിലെ കൊ ലപാതകം; ആസൂത്രണം ചെയ്തത് ‘അഞ്ചാം പാതിര’ മോഡലിലെന്ന് വിവരം
കേരളത്തെ നടുക്കിയ കൊലപാതകമായിരുന്നു കണ്ണൂര്‍ പാനൂരില്‍ വിഷ്ണുപ്രിയയെ ക ഴുത്തറുത്ത് കൊ ലപ്പെടുത്തിയ സംഭവം. അന്വേഷണത്തിനിടെ കൂടുതല്‍ വിവരങ്ങളാണ് പുറത്ത് വരുന്നത്. വിഷ്ണുപ്രിയയെ കൊ ലപ്പെടുത്താന്‍ പ്രതി ശ്യാംജിത്ത് ആ യുധങ്ങള്‍ വാങ്ങിയത് ഓണ്‍ലൈനില്‍ നിന്നാണെന്നാണ് പുറത്ത് വരുന്ന വിവരം.
മിനി കോഡ് ലെസ് ചെയിന്‍സോ ഓണ്‍ലൈനില്‍ നിന്ന് വാങ്ങി. ഇത് ഉപയോഗിച്ച് വിഷ്ണുപ്രിയയെ ക ഴുത്തറുത്ത് കൊ ല്ലാനായിരുന്നു പദ്ധതി. എന്നാല്‍ കൊ ലപാതക ശ്രമത്തിനിടയില്‍ മല്‍പ്പിടുത്തമുണ്ടായാല്‍ ബാറ്ററി ഊരിപോകുമെന്ന സംശയത്താല്‍ കത്തി ഉപയോഗിച്ചു. സ്വന്തമായി നിര്‍മിച്ച കത്തിയാണ് ഉപയോഗിച്ചത്. കത്തി മൂര്‍ച്ചയാക്കാനുള്ള ഉപകരണം ഓണ്‍ലൈനില്‍ നിന്ന് വാങ്ങി.
ഗൂഗിളില്‍ സെര്‍ച്ച് ചെയ്താണ് കൊ ലപാതകം ആസൂത്രണം ചെയ്തത്. ശ്യാംജിത്ത് ഉപയോഗിച്ച ആ യുധങ്ങളും വസ്ത്രങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ശ്യാംജിത്തിന്റെ വീടിനു മുന്നിലെ വയലില്‍ നിന്നാണ് ആ യുധങ്ങളും വസ്ത്രങ്ങളും അടങ്ങിയ ബാഗ് കണ്ടെടുത്തത്. ആ യുധങ്ങള്‍ ബാഗിലാക്കി വയലിലെ കുഴിയില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു.
അഞ്ചാം പാതിരാ സിനിമ മാതൃകയിലാണ് ശ്യാംജിത്ത് കൊ ലപാതകം ആസൂത്രണം ചെയ്തതെന്നാണ് പുറത്ത് വരുന്ന വിവരം. സീരിയൽ കില്ലറുടെ കഥ പറയുന്ന മലയാളം സിനിമയായ അഞ്ചാംപാതിരയാണ് കൊലപാതകത്തിന് ശ്യാംജിത്തിന് പ്രചോദനമായത്. ഇതിൽ സ്വന്തമായി കത്തിയുണ്ടാക്കുന്ന രീതിയുണ്ട്. അത് കണ്ടാണ് കത്തി സ്വയമുണ്ടാക്കി കൊല നടത്താൻ തീരുമാനിച്ചത്.
കൊ ലക്ക് ശേഷം പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ബാര്‍ബര്‍ ഷോപ്പില്‍ നിന്ന് ശേഖരിച്ച മുടി പ്രതി ബാഗില്‍ കരുതി. കൊ ലയ്ക്ക് ഉപയോഗിച്ച ആയുധങ്ങള്‍ ഓണ്‍ലൈന്‍ ആയി വാങ്ങിയപ്പോള്‍ കത്തി സ്വന്തമായി നിര്‍മ്മിച്ചു.
പാനൂര്‍ നൂക്ലിയസ് ആശുപത്രിയിലെ ഫാര്‍മസി ജീവനക്കാരിയായിരുന്നു വിഷ്ണുപ്രിയ. പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങായിരുന്നു ഇന്നലെ. തറവാട്ട് വീട്ടില്‍ നിന്ന് വസ്ത്രം മാറാനും മറ്റുമായി വീട്ടിലെത്തിയ വിഷ്ണുപ്രിയ തിരിച്ചു വരാതായതോടെ കുടുംബാംഗങ്ങള്‍ അന്വേഷിച്ച് വരികയായിരുന്നു. ഈ സമയത്താണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
