Connect with us

ദിവസവും ആറ് നേരം ഭക്ഷണം; തന്റെ പുതിയ ചിത്രത്തിനായി വമ്പന്‍ മേക്കോവറുമായി നടന്‍

News

ദിവസവും ആറ് നേരം ഭക്ഷണം; തന്റെ പുതിയ ചിത്രത്തിനായി വമ്പന്‍ മേക്കോവറുമായി നടന്‍

ദിവസവും ആറ് നേരം ഭക്ഷണം; തന്റെ പുതിയ ചിത്രത്തിനായി വമ്പന്‍ മേക്കോവറുമായി നടന്‍

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ഹൃത്വിക് റോഷന്‍. ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ ‘ഫൈറ്ററിന്’ വേണ്ടി പുതിയ ഡയറ്റ് പ്ലാന്‍ ആരംഭിച്ചിരിക്കുകയാണ് താരം എന്നാണ് പുറത്ത് വരുന്ന വിവരം. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് താരം എത്തുന്നത്.

ഹൃത്വിക്കിന്റെ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഫൈറ്റര്‍. ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടിയുള്ള മേക്കോവറിലാണ് താരം. ജനപ്രിയ സെലിബ്രിറ്റി പരിശീലകന്‍ ക്രിസ് ഗെതിനാണ് ഹൃത്വിക്കിന്റെ ട്രെയിനര്‍. പുതിയ ചിത്രത്തിനായി താരം കഠിന പരിശീലനത്തിലാണെന്നും താരത്തിന്റെ പതിവ് ഭക്ഷണക്രമത്തില്‍ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ടെന്നും ക്രിസ് വെളിപ്പെടുത്തി.

ജോണ്‍ എബ്രഹാം, അര്‍ജുന്‍ കപൂര്‍, രണ്‍വീര്‍ സിംഗ് തുടങ്ങിയ നിരവധി താരങ്ങളെ പരിശീലിപ്പിച്ചിട്ടുള്ള ട്രെയിനറാണ് ക്രിസ്. ട്രെയിനിംഗിനായി ഹൃത്വിക് തന്നെ വിളിച്ചിരുന്നുവെന്നും ക്രിസ് പറഞ്ഞിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഹൃത്വിക്കിനെ ഓണ്‍ലൈനില്‍ പരിശീലിപ്പിക്കുകയായിരുന്നു ക്രിസ്.

ഹൃത്വികിന് പുറമെ, ദീപിക പദുക്കോണും ചിത്രത്തില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നിലവിലെ റിപ്പോര്‍ട്ട് അനുസരിച്ച് 2023 ജനുവരിയില്‍ സിനിമ റിലീസ് ചെയ്യും. ഒരു സാധാരണ പരിശീലന സെഷന്‍ ഏകദേശം ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കും, തുടര്‍ന്ന് 20 മിനിറ്റ് കാര്‍ഡിയോ വര്‍ക്ക്ഔട്ടാണ് ഉള്ളത്. ഓരോ മൂന്നു ദിവസം കൂടുമ്പോഴും താരങ്ങള്‍ക്ക് ഇടവേള കൊടുക്കാറുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹൃത്വിക്ക് ദിവസവും ആറ് തവണയായാണ് ഭക്ഷണം കഴിക്കുന്നത്. ഇതിലൂടെ പ്രതിദിനം ശരാശരി 4,000 കലോറിയാണ് ലഭിക്കുന്നത്. കൂടുതലും പ്രോട്ടീന്‍ അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് കഴിക്കുന്നതെന്നും പരിശീലകന്‍ പറഞ്ഞു. മുട്ടയുടെ വെള്ള, കോഴി, മത്സ്യം, പ്രോട്ടീന്‍ പൗഡര്‍ എന്നിവയാണ് പ്രോട്ടീന് വേണ്ടി നടന്‍ കഴിക്കുന്നത്. കാര്‍ബോഹൈഡ്രേറ്റിന് വേണ്ടി ഉരുളക്കിഴങ്ങ്, അരി, ഓട്‌സ്, മധുരക്കിഴങ്ങ് എന്നിവയാണ് ഹൃത്വിക് കഴിക്കുന്നത്.

ഇതിന് പുറമെ റൊട്ടിയും പച്ചക്കറികളും മുട്ടയുടെ മഞ്ഞക്കരു, ഒലിവ് ഓയില്‍, നട്‌സ് എന്നിവയും കഴിക്കുന്നുണ്ട്. കൂടാതെ പ്രോട്ടീന്‍ ഷേക്കും കഴിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഹൃത്വിക് വലിയ മാറ്റത്തിനാണ് വിധേയനായതെന്നും ക്രിസ് പറഞ്ഞു. 2000ത്തില്‍ പുറത്തിറങ്ങിയ ‘കഹോ ന പ്യാര്‍ ഹെ’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ബോളിവുഡില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ഹൃത്വിക് റോഷന്‍.

ആകര്‍ഷകമായ ശരീരഘടന കൊണ്ടും അമ്പരപ്പിക്കുന്ന നൃത്തച്ചുവടുകളിലൂടെയും അദ്ദേഹം ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു. യുകെ ആസ്ഥാനമായുള്ള ഈസ്‌റ്റേണ്‍ ഐ മാസിക നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ ഈ ദശാബ്ദത്തിലെ ‘സെക്‌സിയെസ്റ്റ് ഏഷ്യന്‍ മെയ്ല്‍’ ആയും ഹൃത്വിക്കിനെ തിരഞ്ഞെടുത്തിരുന്നു. ബോളിവുഡിന്റെ ഗ്രീക്ക് ദേവന്‍ എന്നാണ് ഹൃത്വിക് റോഷന്‍ അറിയപ്പെടുന്നത്.

More in News

Trending

Recent

To Top