Malayalam
പദ്മരാജൻ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു
പദ്മരാജൻ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു
പി. പദ്മരാജൻ ട്രസ്റ്റിന്റെ 2024ലെ ചലച്ചിത്ര, സാഹിത്യ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച സംവിധായകൻ (25000 രൂപ, ശിൽപം, പ്രശസ്തിപത്രം), മികച്ച തിരക്കഥാകൃത്ത് (15000 രൂപ, ശിൽപം, പ്രശസ്തിപത്രം) എന്നിവയാണ് ചലച്ചിത്ര പുരസ്കാരങ്ങൾ. 2024ൽ സെൻസർ ചെയ്തതോ റിലീസ് ചെയ്തതോ ഒടിടികളിൽ സ്ട്രീം ചെയ്യതോ ആയ സിനിമകളാണ് പരിഗണിക്കുക.
ഡിവിഡി/ഓൺലൈൻ ലിങ്ക് (പാസ് വേഡ് സഹിതം) ഫോർമാറ്റിലാണ് അയയ്‌ക്കേണ്ടത്. 2024ൽ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച രചനകളാണ് നോവൽ പുരസ്കാരത്തിന് പരിഗണിക്കുക. (20,000 രൂപ ശിൽപം, പ്രശസ്തിപത്രം) നോവലുകളുടെ മൂന്ന് കോപ്പി അയയ്‌ക്കണം. 15,000 രൂപ, ശിൽപം, പ്രശസ്തി പത്രംഎന്നിവയടങ്ങുന്ന കഥാപുരസ്‌കാരത്തിന് 2024 ൽ മലയാള ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച ചെറുകഥയുടെ മൂന്ന് പകർപ്പുകളയയ്‌ക്കണം.
ഇതേ കാലയളവിൽ പ്രസിദ്ധീകരിക്കപ്പെട്ട 40 വയസിൽ താഴെയുള്ള പുതുമുഖ രചയിതാവിന്റെ ആദ്യ നോവലിന് എയർ ഇന്ത്യ എക്‌സ്പ്രസ് നൽകുന്ന പ്രത്യേക പുരസ്‌കാരത്തിനും അപേക്ഷിക്കാം. ശിൽപം, പ്രശസ്തിപത്രം എന്നിവയോടൊപ്പം എയർഇന്ത്യ എക്സ്പ്രസ് നൽകുന്ന സൗജന്യ വിമാനയാത്രയുമാണ് പുരസ്കാരം. അവാർഡുകൾ പദരാജന്റെ എൺപതാം ജന്മവാർഷികദിവസമായ മേയ് 23ന് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.
പ്രസാധകർക്കും വായനക്കാർക്കും രചനകൾ നിർദ്ദേശിക്കാം. സംവിധായകൻ, തിരക്കഥാകൃത്ത്, നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നിവരുടെ ചെറുജീവചരിത്രക്കുറിപ്പും ഫോട്ടോയും ഒപ്പം വെയ്‌ക്കണം. എൻട്രികൾ തിരിച്ചയയ്‌ക്കുന്നതല്ല. അപേക്ഷിക്കേണ്ട അവസാന തീയതി: 2025 ഫെബ്രുവരി 28.
വിലാസം: പ്രദീപ് പനങ്ങാട്, ജനറൽ സെക്രട്ടറി, പി പദരാജൻ ട്രസ്റ്റ്, വിജയശ്രീ 1(3), സി.എസ്.എം. നഗർ, ശാസ്തമംഗലം പി.ഒ., തിരുവനന്തപുരം- 695010 / ഫോൺ: 9544053111
