Actor
മഞ്ജു കൂടെയുള്ളപ്പോൾ ദിലീപിന്റെ സന്തോഷം ഇരട്ടി!ഇനി ഇല്ലല്ലോ, വിഷമം തോന്നുന്നു; ചങ്കുപിടഞ്ഞ് ദിലീപും മഞ്ജുവും
മഞ്ജു കൂടെയുള്ളപ്പോൾ ദിലീപിന്റെ സന്തോഷം ഇരട്ടി!ഇനി ഇല്ലല്ലോ, വിഷമം തോന്നുന്നു; ചങ്കുപിടഞ്ഞ് ദിലീപും മഞ്ജുവും
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. മാത്രമല്ല മലയാള സിനിമയിലെ എക്കാലത്തെയും മികച്ച താര ജോഡികളാണ് ഇരുവരും. എന്നും മലയാളികൾക്ക് പ്രിയപ്പെട്ട ഈ ജോഡികൾ ഒന്നിച്ചെത്താനായി കാത്തിരിക്കുകയാണ് ആരാധകർ.
നിലവിൽ ദിലീപ്- മഞ്ജുവാര്യർ ജീവിതം സിനിമാകഥ പോലെ തുടരുകയാണ്. മകൾ മീനാക്ഷിയും മഞ്ജു വാര്യരും ദിലീപുമെല്ലാം വാർത്തകളിൽ ഇടയ്ക്കിടെ നിറയാറുണ്ട്. കാവ്യയും ദിലീപും ഇഷ്ട്ടപ്പെട്ട ജീവിതം നയിക്കുകയാണ്. മഞ്ജു താൻ ആഗ്രഹിച്ച ലോകം കെട്ടിപ്പടുക്കുന്ന തിരക്കിലാണ്. എന്നാൽ ഇവരെ ഞെട്ടിച്ചുകൊണ്ടാണ് പഴ ചിത്രങ്ങൾ വൈറലാകുന്നത്.
ഇപ്പോഴിതാ മഞ്ജുവിന്റെയും ദിലീപിന്റെയും പഴയകാല ചിത്രമാണ് വൈറലാകുന്നത്. നേരത്തെ നടി ഗോപികയുടെ വിവാഹത്തിന് ദിലീപിനൊപ്പം എത്തിയ മഞ്ജുവിന്റെ ഫോട്ടോയാണ് വൈറലാകുന്നത്.
ദിലീപ് അടക്കം മലയാള സിനിമയിലെ പല സൂപ്പർതാരങ്ങളോടൊപ്പവും ഗോപിക നായികയായി തിളങ്ങിയിട്ടുണ്ട്. ഗോപിക പൊതുവെ സമൂഹ മാധ്യമങ്ങളിൽ സജീവമല്ലാത്തതിനാൽ തന്നെ താരത്തിന്‍റെ കുടുംബവുമൊത്തുള്ള ചിത്രങ്ങൾ അധികം പുറത്തുവന്നിട്ടില്ല. അന്ന് ഗോപികയുടെ വിവാഹത്തിന് ഭാര്യയായിരുന്ന മഞ്ജുവിനേയും കൂട്ടിയാണ് ദിലീപ് എത്തിയത്.
ബ്രൗൺ നിറത്തിലുള്ള സിംപിൾ ചുരിദാറിൽ ആണ് മഞ്ജു ധരിച്ചത്. അതീവ സുന്ദരിയായാണ് മഞ്ജു എത്തിയത്. വെളുത്ത നിറത്തിലുള്ള ഷർട്ടും കറുത്ത പാന്റു ധരിച്ച് ഏറ്റവും സിംപിൾ ലുക്കിലാണ് ദിലീപും വിവാഹത്തിൽ സംബന്ധിക്കാൻ എത്തിയത്. ഈ ചിത്രം കണ്ടതോടെ വീണ്ടും എന്ന് ഇവരെ ഒന്നിച്ചു കാണുമെന്ന് ആലോചിച്ച് കാത്തിരിക്കുകയാണ് ആരാധകർ. മാത്രമല്ല നുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളും വന്നു.
അതേസമയം ഈ സന്തുഷ്ട കുടുംബം ഇന്ന് ഇല്ലല്ലോയെന്ന് ഓർക്കുമ്പോൾ വിഷമം തോന്നുന്നുവെന്നാണ് ഒരാൾ കുറിച്ചിരിക്കുന്നു കമന്റ്. ഈ സന്തോഷം ഇപ്പോൾ ദിലീപിന്റെ മുഖത്ത് ഇല്ലെന്നും രണ്ടാളും എന്ത് ഹാപ്പിയായാണ് നിൽക്കുന്നതെന്നും ഇതാണ് ശരിക്കും നിലനിന്നതെങ്കിൽ ഇന്ന് ദിലീപ് എല്ലാരുടേം കണ്ണിലുണ്ണിയായിരുന്നേനെയെന്നും പറയുന്നവർ നിരവധിയാണ്. ഇരുവരും നല്ല ജോഡികളായിരുന്നല്ലോ .. എന്നാലും ഇവൾക്ക് തമ്മിൽ പിരിയാൻ തോന്നിയല്ലോ, ഈ ദിലീപിന്റ മുഖത്ത് എന്തൊരു തെളിമ, മഞ്ജു ഇറങ്ങിയതും ദിലീപിന് കണ്ടക ശനി തുടങ്ങി, ഇതാണ് സൂപ്പർ. പണ്ട് ദിലീപ് നമ്മുടെ ആരോവാണെന്ന ഫീൽ ആയിരുന്നെന്നും ഇപ്പോൾ അങ്ങനെ തോന്നാറില്ലെന്നും ചിലർ പറയുന്നു.
മഞ്ജുവും ദിലീപും തമ്മിലുള്ള വിവാഹ മോചന സമയത്ത് ഏറെ ചർച്ചയായത് മീനാക്ഷിയെ കുറിച്ചുള്ള ചോദ്യമായിരുന്നു. എന്നാൽ അന്ന് അച്ഛന് ഒപ്പം മകൾ പോകാൻ കാട്ടിയ മനസ്സിനെ അമ്മ എന്ന നിലയിൽ മഞ്ജു പിന്തുണച്ചു.പിന്നീട് ഇരുവരെയും ഒരുമിച്ച് ഇതുവരെ കണ്ടിട്ടില്ല. ചിലപ്പോൾ ആരുമറിയാതെ അമ്മ മകൾ ബന്ധത്തിന്റെ മറ്റൊരു തലം ഉറപ്പായും ഉണ്ടാകുമെന്നാണ് സമൂഹ മാധ്യമങ്ങളിൽ പരക്കേയുള്ള സംസാരം.
അതിനുള്ള ഏറ്റവും വലിയ തെളിവാണ് മീനാക്ഷിയെ മഞ്ജു ഇൻസ്റ്റയിൽ ഫോളോ ചെയ്തതതും, മഞ്ജുവിനെ മകൾ ഫോളോ ബാക്ക് ചെയ്തതും. എന്നാൽ അതും വാർത്തകളിൽ നിറഞ്ഞതോടെ മീനാക്ഷി മഞ്ജുവിനെ അൺ ഫോളോ ചെയ്യുകയായിരുന്നു. എന്നാൽ മഞ്ജു മകളെ ഇന്നും ഫോളോ ചെയ്യുന്നുണ്ട്. കൂടാതെ മധുവാര്യരും മീനാക്ഷികുട്ടിയെ ഫോളോ ചെയ്യുന്നുണ്ട്.
