Bollywood
സാധാരണ ചായയടിക്കാരന്‍ എങ്ങിനെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകും,പി എം നരേന്ദ്രമോദി ഇന്ന് റിലീസ്;നടന് വിവേക് ഒബ്റോയിക്ക് പോലീസ് സംരക്ഷണം!
സാധാരണ ചായയടിക്കാരന്‍ എങ്ങിനെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകും,പി എം നരേന്ദ്രമോദി ഇന്ന് റിലീസ്;നടന് വിവേക് ഒബ്റോയിക്ക് പോലീസ് സംരക്ഷണം!
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ബോളിവുഡ് ചിത്രം പി എം നരേന്ദ്രമോദി ഇന്നാണ് റിലീസ് ചെയ്യുന്നത്. നരേന്ദ്ര മോദിയായി എത്തുന്ന വിവേക് ഒബ്റോയിക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിരിക്കുകയാണ്.നരേന്ദ്ര മോദിയുടെ പ്രധാനമന്ത്രി പദവിയിലേക്കുള്ള യാത്ര വരെയുള്ള ജീവിതമാണ് പറയുന്നത്. വിവേക് ഒബ്റോയിക്കെതിരെ ഭീഷണികള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ അദ്ദേഹം പൊലീസ് സംരക്ഷണത്തിലാണ്. ആരാണ് ഭീഷണിക്ക് പിന്നിലെന്ന് വെളിപ്പെടുത്തിയിട്ടില്ല.
തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വരുമ്പോള്‍ വമ്പന്‍ വിജയം സ്വന്തമാക്കിയ ബിജെപിയുടെ മുന്നേറ്റം ചിത്രത്തിന് കൂടുതല്‍ വാര്‍ത്താപ്രാധാന്യം സമ്മാനിച്ചിരിക്കുകയാണ്.
ഒമങ് കുമാര്‍ ആണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്.ഗുജറാത്ത്, ഉത്തരാഖണ്ഡ്, മുംബൈ എന്നിവിടങ്ങളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്. സാധാരണ ചായയടിക്കാരന്‍ എങ്ങിനെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്നാണ് ചിത്രം പറയുന്നത്. മന്മോഹന്സിങ്ങ് പ്രധാനമന്ത്രിയായിരുന്നപ്പോഴുള്ള രാഷ്ട്രീയ അവസ്ഥയെ ചിത്രത്തില്‍ പരിഹസിക്കുകയും കോണ്‍ഗ്രസ് പാര്‍ട്ടിയെ ട്രോളുകളും ചെയ്യുന്നുണ്ട്.സോണിയാ ഗാന്ധി, മന്മോഹന്സിങ്ങ്, അമിത് ഷാ, അംബാനി തുടങ്ങിയവരെല്ലാം ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
മനോജ് ജോഷിയാണ് ചിത്രത്തില്‍ അമിത് ഷായുടെ റോളില്‍ എത്തുന്നത്. ഒമുങ്ങ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോദിയുടെ ചെറുപ്പകാലം മുതല്‍ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുന്നതു വരെയുള്ള വിഷയങ്ങളാണ് സിനിമയില്‍ പറയുന്നത്. ദര്ശന് കുമാര്‍, ബൊമാന്‍ ഇറാനി, പ്രശാന്ത് നാരായണന്, സെറീന വഹാബ്, ബര്‍ഖ ബിഷ്ത് സെന്‍ഗുപ്ത, അന്ജന് ശ്രീവാസ്തവ് തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
മോദിയെ കുറിച്ചുള്ള ചിത്രം 2019 ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് റിലീസ് ചെയ്യുന്നത് വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തു വന്നിരുന്നു. കേസില്‍ ഏപ്രില്‍ എട്ടിനാണ് സുപ്രീം കോടതി വാദം കേള്‍ക്കുന്നത്. സിനിമ നാല് ബി.ജെ.പി അനുഭാവികളാണ് നിര്‍മ്മിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവായ അമന് പന്‍വാര്‍ പരാതിയില്‍ പറഞ്ഞിരുന്നു. നേരത്തെ മധ്യപ്രദേശ്, ബോംബെ ഹൈക്കോടതികള്‍ സിനിമയുടെ റിലീസ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചിരുന്നു.
p m narendramodi release today
