Connect with us

മോദിയായി ജീവിച്ചു ;തിയേറ്ററിന് പുറത്തും ചായ വിതരണം ചെയ്ത് വിവേക് ഒബ്‌റോയി

Bollywood

മോദിയായി ജീവിച്ചു ;തിയേറ്ററിന് പുറത്തും ചായ വിതരണം ചെയ്ത് വിവേക് ഒബ്‌റോയി

മോദിയായി ജീവിച്ചു ;തിയേറ്ററിന് പുറത്തും ചായ വിതരണം ചെയ്ത് വിവേക് ഒബ്‌റോയി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ചിത്രം പി. എം നരേന്ദ്ര മോദിയുടെ പ്രദര്‍ശനത്തിനിടയില്‍ തിയേറ്ററിന് പുറത്ത് ചായ വിതരണം ചെയ്ത് നടന്‍ വിവേക് ഒബ്‌റോയ്. മുംബൈയില്‍ നടന്ന പ്രീമിയര്‍ ഷോയിലാണ് നടന്‍ അതിഥികള്‍ക്ക് ചായ വിതരണം ചെയ്തത്. നരേന്ദ്ര മോദിയായുളള ബോളിവുഡ് താരത്തിന്റെ മേക്ക് ഓവര്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

 മന്‍മോഹന്‍സിങ്ങ്, അമിത് ഷാ, അംബാനി തുടങ്ങിയവരെല്ലാം ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മനോജ് ജോഷിയാണ് ചിത്രത്തില്‍ അമിത് ഷായുടെ റോളില്‍ എത്തുന്നത്. ഒമുങ്ങ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോദിയുടെ ചെറുപ്പകാലം മുതല്‍ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുന്നതു വരെയുള്ള വിഷയങ്ങളാണ് സിനിമയില്‍ പറയുന്നത്. ദര്‍ശന്‍ കുമാര്‍, ബൊമാന്‍ ഇറാനി, പ്രശാന്ത് നാരായണന്‍, സെറീന വഹാബ്, ബര്‍ഖ ബിഷ്ത് സെന്‍ഗുപ്ത, അന്‍ജന്‍ ശ്രീവാസ്തവ് തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 

ചായക്കടക്കാരനില്‍ നിന്നും പ്രധാനമന്ത്രി പദവി വരെയെത്തിയ നരേന്ദ്ര മോദിയുടെ ജീവിതമാണ് സിനിമയില്‍ കാണിക്കുന്നത്. ഗുജറാത്ത്, ഉത്തരാഖണ്ഡ്, മുംബൈ തുടങ്ങിയവിടങ്ങളിലായിരുന്നു സിനിമ ചിത്രീകരിച്ചിരുന്നത്. ഒമങ് കുമാറാണ് നരേന്ദ്ര മോദി ബയോപിക്ക് സംവിധാനം ചെയ്തിരിക്കുന്നത്. ബയോപിക്കില്‍ അമിത് ഷായുടെ റോളിലെത്തുന്നത് മനോജ് ജോഷിയാണ്.

സിനിമയുടെ ട്രെയിലര്‍ അടുത്തിടെയായിരുന്നു സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നത്. മന്‍മോഹന്‍ സിങ് പ്രധാന മന്ത്രിയായിരുന്ന പ്പോഴുളള രാഷ്ട്രീയ അവസ്ഥയെ ചിത്രത്തില്‍ പരിഹസിക്കുകയും കോണ്‍ഗ്രസ് പാര്‍ട്ടിയെ ട്രോളുകയും ചെയ്യുന്നുണ്ട്. ബൊമാന്‍ ഇറാനി, ദര്‍ശന്‍ കുമാര്‍, പ്രശാന്ത് നാരായണന്‍, സെറീന വഹാബ്, ബര്‍ഖ ബിഷ്ത് സെന്‍ഗുപ്ത, അന്‍ജന്‍ ശ്രീവാസ്തവ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

മോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒമങ് കുമാർ സംവിധാനം ചെയ്ത ‘പിഎം നരേന്ദ്ര മോദി’ തീയേറ്ററുകളിലെത്തിയെങ്കിലും. രാജ്യമൊട്ടാകെ മോദി തരംഗം അലയടിക്കുന്പോൾ വെള്ളിത്തിരയിലെ മോദിക്ക് തണുത്ത പ്രതികരണമാണ് ലഭിക്കുന്നത്. അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ചിത്രം തീയേററുകളിലെത്തിയത്. 

തിരഞ്ഞെടുപ്പ് പ്രചാരണ നാളുകളിൽ വെള്ളിത്തിരയിലും മോദി നിറയുമെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു ലെജൻറ് ഗ്ലോബൽപിക്ച്ചേഴ്സ് ചിത്രീകരണം ആരംഭിച്ചത്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് സമയം ചിത്രം റിലീസ് ചെയ്യാനായിരുന്നു മുന്പ് നിശ്ചയിച്ചിരുന്നത്. എന്നാൽ ഈ സിനിമ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ലംഘനമാണെന്ന ആരോപണമുയർന്നതോടെ റിലീസ് തീയതി നീട്ടിവയ്ക്കേണ്ടി വന്നു. വെള്ളിത്തിരയിൽ വിവേക് ഒബ്രോയിയാണ് നരേന്ദ്ര മോദിയായെത്തുന്നത്. സുരേഷ് ഒബ്‌റോയിയും സന്ദീപ് സിംഗും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ലോക്‌സഭ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പുറത്തിറങ്ങിയ സിനിമയ്ക്ക് തണുത്ത പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വെള്ളിത്തിരയിലെ മോദിക്ക് ജനങ്ങളുടെ മനം കവരാനായില്ലെന്നു തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നു. തെരഞ്ഞെടുപ്പില്‍ തരംഗമായി നില്‍ക്കുന്ന മോദി തിയ്യേറ്ററിലും തരംഗം സൃഷ്ടിക്കുമെന്ന അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷയെ തകര്‍ത്താണ് തണുത്ത പ്രതികരണവുമായി ചിത്രം പ്രദര്‍ശനം തുടരുന്നത്. ഏറെ വാര്‍ത്താ പ്രാധാന്യത്തോടെ എത്താറുളള സിനിമകള്‍ക്കുണ്ടാകുന്ന തളളിക്കയറ്റം ഒരു തിയ്യേറ്ററിലും അനുഭവപ്പെടുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

p m narendra modi after release

More in Bollywood

Trending

Recent

To Top