Bollywood
കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പോ? കുഞ്ഞു ദീപികയെ പരിചയപ്പെടുത്തി രൺവീർ സിംഗ് !
കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പോ? കുഞ്ഞു ദീപികയെ പരിചയപ്പെടുത്തി രൺവീർ സിംഗ് !
ബോളിവുഡിലെ സൂപ്പർ ദമ്പതിയാണ് രൺവീർ സിംഗും ദീപിക പദുക്കോണും. ലൈം പച്ച നിറത്തിലുള്ള ഗൗണും തലയിൽ പിങ്ക് നിറത്തിലുള്ള ലേസ് ബോയും അണിഞ്ഞാണ് ദീപിക കാൻ ചലച്ചിത്രമേളയിൽ എത്തിയത്. ഇറ്റാലിയൻ ഫാഷൻ ഡിസൈനറായ ഗിയാംബാറ്റിസ്റ്റ വാലി തയ്യാറാക്കിയ ഗൗൺ ആരാധകരുടെ കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ ‘കുഞ്ഞ് ദീപിക’യെ പരിചയപ്പെടുത്തി വീണ്ടും ആരാധകരെ അമ്പരപ്പെടുത്തുകയാണ് നടനും ദീപികയുടെ ഭർത്താവുമായ രൺവീർ സിംഗ്. ദീപിക ധരിച്ച അതേ വസ്ത്രത്തിലും കോസ്റ്റ്യൂമിലുമെത്തിയ ആ കുഞ്ഞു പെൺകുട്ടി ആരാണെന്ന് അറിയാനുള്ള ഓട്ടത്തിലായിരുന്നു ആരാധകർ. ഒടുവിൽ ആരാണ് ആ കുഞ്ഞെന്ന് സോഷ്യൽമീഡിയ തന്നെ കണ്ടെത്തി.
ദീപികയുടെ ലുക്കിനെ ബേബി ഫെയ്സ് ഫിൽറ്റർ ഉപയോഗിച്ച് കുട്ടിയാക്കി മാറ്റിയാണ് രൺവീറിന്റെ കുസൃതി. സ്നാപ്പ് ചാറ്റിലെ ബേബി ഫെയ്സ് ഫിൽറ്റർ ഉപയോഗിച്ചാണ് വലിയ ദീപികയെ രൺവീർ കുഞ്ഞാക്കി മാറ്റിയിരിക്കുന്നത്. രൺവീർ സിംഗ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി.
ranvir singh instagram post
