Connect with us

കാലത്തിന് മുന്നേ സഞ്ചരിച്ച ചിത്രം; ദേവദൂതന്‍ വീണ്ടും തിയേറ്ററുകളിലേയ്ക്ക്, എത്തുന്നത് 4Kയില്‍

Malayalam

കാലത്തിന് മുന്നേ സഞ്ചരിച്ച ചിത്രം; ദേവദൂതന്‍ വീണ്ടും തിയേറ്ററുകളിലേയ്ക്ക്, എത്തുന്നത് 4Kയില്‍

കാലത്തിന് മുന്നേ സഞ്ചരിച്ച ചിത്രം; ദേവദൂതന്‍ വീണ്ടും തിയേറ്ററുകളിലേയ്ക്ക്, എത്തുന്നത് 4Kയില്‍

സിബി മലയിലിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രമായിരുന്നു ദേവദൂതന്‍. ഇപ്പോഴിതാ ചിത്രം റീ റിലീസിന് ഒരുങ്ങുന്നുവെന്നുള്ള വാര്‍ത്തകളാണ് പുറത്തെത്തുന്നത്. സിബി മലയില്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മാരിവില്ലിന്‍ ഗോപുരങ്ങള്‍ എന്ന വരാനിരിക്കുന്ന സിനിമയുടെ പ്രമോഷനിടെയാണ് സിബി മലയില്‍ ദേവദൂതന്റെ റീ റിലീസിനെ കുറിച്ച് പറഞ്ഞത്.

ആരാധകരെ പോലെ ചിത്രം വീണ്ടും കാണാന്‍ താനും കാത്തിരിക്കുകയാണെന്ന് സിബി മലയില്‍ പറഞ്ഞു. സിനിമ 4സ യിലായിരിക്കും റിലീസ് ചെയ്യുക. എന്നാല്‍ ചിത്രം എന്ന് റീ റിലീസ് ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

സിനിമയുടെ റീ റിലീസിന്റെ സന്തോഷം നിര്‍മ്മാതാവ് സിയാദ് കോക്കറും പങ്കുവെച്ചു. കാലത്തിന് മുന്നേ സഞ്ചരിച്ച ചിത്രമാണ് ദേവദൂതന്‍ എന്നും ടെലിവിഷനില്‍ എപ്പോള്‍ പ്രദര്‍ശിപ്പിച്ചാലും സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

ജനങ്ങള്‍ തിയേറ്ററുകളിലേക്ക് ആകര്‍ഷിക്കപ്പെടുമോ എന്നതില്‍ വ്യക്തതയാകും വരെ സിനിമ വ്യാപകമായി എത്തിക്കാന്‍ ഒരു പദ്ധതിയുമില്ലെന്നും സിയാദ് കോക്കര്‍ അറിയിച്ചു.2000 തില്‍ റിലീസ് ചെയ്ത മിസ്റ്ററി ത്രില്ലര്‍ ചിത്രമാണ് ദേവദൂതന്‍.

രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ ഒരുങ്ങിയ സിനിമയില്‍ വിശാല്‍ കൃഷ്ണമൂര്‍ത്തി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ജയപ്രദ, വിനീത് കുമാര്‍, മുരളി, ജഗതി ശ്രീകുമാര്‍, ജഗദിഷ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിദ്യാസാഗര്‍ സംഗീതമൊരുക്കിയ സിനിമയിലെ ഗാനങ്ങള്‍ക്കെല്ലാം ഇന്നും വലിയ പ്രേക്ഷക സ്വീകാര്യതയുണ്ട്.

Continue Reading
You may also like...

More in Malayalam

Trending