Malayalam Breaking News
ഓവിയയുടെ ഈ ചിത്രം കുടുംബസമേതം കാണരുത് !
ഓവിയയുടെ ഈ ചിത്രം കുടുംബസമേതം കാണരുത് !
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ തെന്നിന്ത്യ മുഴുവൻ ആരാധകരെ സൃഷ്ടിച്ച ഓവിയ നായികയാകുന്ന ചിത്രമാണ് 90 എംഎൽ. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. പെൺകുട്ടികള്‍ പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ ദ്വയാർഥ പ്രയോഗങ്ങളാണ് നിറഞ്ഞുനിൽക്കുന്നത്.
നേരത്തെ ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തപ്പോൾ വലിയ രീതിയിൽ വിമർശനം ഉയർന്നിരുന്നു. പോൺ സിനിമകളേക്കാൾ വൃത്തികെട്ട അവസ്ഥയിലാണ് ചില തമിഴ് സിനിമകളെന്നും ഇൻഡസ്ട്രിയെ ഇത് ദോഷം ചെയ്യുമെന്നും വിമർശകർ പറയുന്നു. ഓവിയയിൽ നിന്നും ഇത്തരത്തിലൊരു സിനിമ പ്രതീക്ഷിച്ചില്ലെന്നും ചിലർ വിലയിരുത്തുന്നു. സിനിമയുടേതായ ട്രെയിലറിൽ ഓവിയയുടെ ലിപ്‌ലോക്ക് രംഗങ്ങളും ഉൾപ്പെടുത്തിയിരുന്നു.പ്രണയം, വിവാഹം, സെക്‌സ് എന്നിങ്ങനെ മോഡേണ്‍ യുഗത്തിലെ പെണ്‍കുട്ടികള്‍ ചെയ്യുന്നതെല്ലാം അതുപോലെ പകര്‍ത്തിയാണ് ട്രെയിലര്‍ എത്തിയത്. അഡള്‍റ്റ് ഓണ്‍ലി ആണെന്നും ഹെഡ് ഫോണ്‍ ഉപയോഗിക്കണമെന്നും ട്രെയിലറില്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഓവിയയുടെ ലിപ് ലോക്കും സെക്‌സ് രംഗങ്ങളുമെല്ലാം ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിട്ടുണ്ട്.
അമിതമായ അശ്ലീലപദപ്രയോഗങ്ങളും പുകവലിയും മദ്യപാനവുമെല്ലാം ഉൾപ്പെട്ട ട്രെയിലറിന് വിമർശനങ്ങൾ ഉയർന്നപ്പോൾ മറുപടിയുമായി ഓവിയ രംഗത്തെത്തിയിരുന്നു. ഫലം കഴിക്കുംമുന്‍പ് വിത്തിനെ കുറ്റപ്പെടുത്തരുതെന്നാണ് ഓവിയ പറഞ്ഞത്. ഇതും വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.
അനിതാ ഉദീപ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചിമ്പു സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ചിത്രത്തില്‍ അന്‍സന്‍ പോള്‍, മസൂം ശങ്കര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. 90 എംഎല്‍ എന്ന ചിത്രത്തിനൊപ്പം തമിഴില്‍ തന്നെ നിര്‍മ്മിക്കുന്ന നാലോളം ചിത്രങ്ങളാണ് ഓവിയയുടേതായിട്ട് വരാനിരിക്കുന്നത്.
90 എംഎൽ സിനിമയാണ് ഓവിയയുടേതായി വരാനിരിക്കുന്നത്. കോമഡി ഡ്രാമയായി ഒരുക്കുന്ന ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായിരിക്കുകയാണ് സ്വതന്ത്രയായി ജീവിക്കുന്ന പെണ്‍കുട്ടികളുടെ കാഴ്ചപാടുകളും മറ്റുമാണ് സിനിമയുടെ ഇതിവൃത്തം.മാർച്ച് ഒന്നിന് റിലീസ് ആകുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് ഇ ഗ്രൂപ്പ് ആണ്. ഈ ചിത്രം കുടുംബസമേതം കാണരുത് എന്നാണ് പോസ്റ്ററിലെ ടാഗ്‌ലൈൻ. ഓവിയ അടക്കം അഞ്ച് പെൺകുട്ടികള്‍ പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ ഗ്ലാമര്‍ രംഗങ്ങള്‍ ഏറെയാണ്.
മലയാളിയാണെങ്കിലും ഓവിയ തമിഴകത്തെ പ്രിയ താരമാണ്. റിയാലിറ്റി ഷോ ആയ ബിഗ് ബോസ് തമിഴിലൂടെയാണ് ഓവിയ തമിഴ്‌നാട്ടില്‍ തരംഗമാകുന്നത്. തൃശ്ശൂര്‍ക്കാരിയായ ഓവിയയുടെ യഥാര്‍ഥ നാമം ഹെലന്‍ നെല്‍സണ്‍ എന്നാണ്. പൃഥ്വിരാജും കാവ്യ മാധവനും പ്രധാനവേഷങ്ങളിലെത്തിയ കങ്കാരൂ എന്ന ചിത്രത്തിലൂടെയാണ് ഓവിയ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് അപൂര്‍വ, പുതിയമുഖം എന്നീ ചിത്രങ്ങളിലും വേഷമിട്ടു. മലയാളത്തില്‍ നിന്നും ചേക്കേറി തമിഴ്‌സിനിമകളില്‍ ചുവടുറപ്പിച്ചിരിക്കുകയാണ് താരം.
oviya new filim 90 ML
