Malayalam Breaking News
വിഭവങ്ങളിലെ ദീപിക പദുക്കോണ്‍…വർഷം തുടങ്ങാൻ ഇതുമതിയെന്ന് ദീപിക!!!
വിഭവങ്ങളിലെ ദീപിക പദുക്കോണ്‍…വർഷം തുടങ്ങാൻ ഇതുമതിയെന്ന് ദീപിക!!!
വിഭവങ്ങളിലെ ദീപിക പദുക്കോണ്‍…വർഷം തുടങ്ങാൻ ഇതുമതിയെന്ന് ദീപിക!!!
അമേരിക്കയിലെ ഓസ്റ്റിന്കാര്ക്ക് ദീപികയെന്ന് കേട്ടാൽ നാവില്‍ വെള്ളമൂറും. കാരണം അവിടുത്തെ ഒരു ഇന്ത്യന്‍ റെസ്റ്റോറന്റില്‍ ഇപ്പോള്‍ ചൂടപ്പം പോലെ വിറ്റഴിക്കപ്പെടുന്ന വിഭവങ്ങളാണ് ദീപിക പദുക്കോണ്‍ ദോശയും ദീപിക പദുക്കോണ്‍ പറാത്ത താലിയും.
ഓസ്റ്റിനിലെ റസ്റ്റോറന്റിലെ മെനുവില്‍ തന്റെ പേരിലൊരു ദോശയുണ്ടെന്ന് അറിഞ്ഞതിന്റെ ആഹ്ളാദത്തിലാണ് ബോളിവുഡ് താരം ദീപിക പദുക്കോണ്‍. വര്‍ഷം തുടങ്ങാന്‍ ഇതില്‍ പരം എന്ത് വേണം എന്നാണ് താരം ട്വീറ്റ് ചെയ്തിരിക്കുന്നത്. ടെക്സസില്‍ നിന്നുളള ദീപികയുടെ ആരാധകനാണ് റസ്റ്റോറന്റിന്റെ മെനുവില്‍ ദീപിക പദുക്കോണ്‍ ദോശയുണ്ടെന്ന വാര്‍ത്ത ചിത്രം സഹിതം ട്വിറ്ററില്‍ പങ്കുവച്ചത്. ഈ ചിത്രം റീട്വീറ്റ് ചെയ്തു കൊണ്ടാണ് ദീപിക സന്തോഷം അറിയിച്ചിരിക്കുന്നത്.
പൂനെയിലെ മറ്റൊരു ഹോട്ടലില്‍ പൊറോട്ട അടങ്ങിയ താലി വിഭവത്തിനും ദീപിക പദുക്കോണ്‍ എന്നാണ് പേരെന്ന് മറ്റൊരു ആരാധകനും അറിയിച്ചിട്ടുണ്ട്.
ostin food named deepika padukon
