Connect with us

തളര്‍ത്താന്‍ നേക്കേണ്ട… ഇപ്പോള്‍ വിവാഹം കഴിക്കാന്‍ യാതൊരു ഉദ്ദേശവുമില്ല; വരലക്ഷ്മി!!!

Malayalam Breaking News

തളര്‍ത്താന്‍ നേക്കേണ്ട… ഇപ്പോള്‍ വിവാഹം കഴിക്കാന്‍ യാതൊരു ഉദ്ദേശവുമില്ല; വരലക്ഷ്മി!!!

തളര്‍ത്താന്‍ നേക്കേണ്ട… ഇപ്പോള്‍ വിവാഹം കഴിക്കാന്‍ യാതൊരു ഉദ്ദേശവുമില്ല; വരലക്ഷ്മി!!!

തളര്‍ത്താന്‍ നേക്കേണ്ട… ഇപ്പോള്‍ വിവാഹം കഴിക്കാന്‍ യാതൊരു ഉദ്ദേശവുമില്ല; വരലക്ഷ്മി!!!

തമിഴ് നടന്‍ വിശാലിന്റെ വിവാഹിതനാകുന്നു എന്നറിഞ്ഞതുമുതൽ ആരാധകരുടെ സംശയം വധു  വരലക്ഷ്മിയാണോ എന്നായിരുന്നു. വിശാലിന്റെ വിവാഹവാർത്ത പുറത്തു വന്നതു മുതല്‍ പെട്ടുപോയ അവസ്ഥയിലാണ് നടി വരലക്ഷ്മി ശരത്കുമാര്‍. കാരണം ഏറെക്കാലം ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. വരലക്ഷ്മിയുടെ വിവാഹവും കഴിഞ്ഞു എന്ന തരത്തില്‍ വരെ ഗോസിപ്പുകള്‍ ഇറങ്ങിയതിനെ തുടര്‍ന്ന് പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി.

അതോടൊപ്പം ഗോസിപ്പ് പരത്തുന്നവരെ പരിഹസിക്കാനും താരം മടിക്കുന്നില്ല. ആര്‍ക്കും ഗുണമില്ലാത്ത ചിലരാണ് തന്റെ വിവാഹവാര്‍ത്തകള്‍ക്ക് പിന്നിലെന്നും പതിവ്‌പോലെ അവര്‍ പുതിയ വാര്‍ത്തകളുമായി വന്നിട്ടുണ്ടെന്നുമാണ് ട്വിറ്ററില്‍ താരം കുറിച്ചിരിക്കുന്നത്.

‘പണിയില്ലാത്ത ഒരു കൂട്ടം ആള്‍ക്കാര്‍ പതിവുപോലെ, വര്‍ഷാവസാനം അടുത്ത ഗോസിപ്പുകളും കൊണ്ടു വന്നിട്ടുണ്ട്. ഞാന്‍ വിവാഹിതയാകാന്‍ പോകുന്നെന്നാണ് വിവരം. എന്നാല്‍ ഇപ്പോള്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇവിടെത്തന്നെ എന്റെ ജോലിയുമായി തുടരും. നിങ്ങള്‍ ആരാണെന്നും വ്യക്തമായിട്ട് അറിയാം. തളര്‍ത്താന്‍ നേക്കേണ്ട. അതുകൊണ്ട്, പ്രിയപ്പെട്ട പരാജിതരെ അടുത്ത തവണ നിങ്ങള്‍ക്ക് മെച്ചപ്പെട്ട ഭാഗ്യം ഉണ്ടാകട്ടെ. ഹാഷ്ടാഗോടെ വരലക്ഷ്മി ട്വിറ്ററില്‍ കുറിച്ചു.

തമിഴ് നടനും നടികര്‍ സംഘം തമിഴ് സിനിമാ നിര്‍മാതാക്കളുടെ കൗണ്‍സില്‍ തലവനുമായ വിശാലുമായി ഏറെ നാളായി വരലക്ഷ്മി പ്രണയത്തിലായിരുന്നു. പല പൊതുപരിപാടികളിലും ഇരുവരും ഒന്നിച്ചു പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസമാണ് വിശാല്‍ വിവാഹിതനാകുന്നെന്ന വാര്‍ത്ത പുറത്തു വന്നത്. വധു വരലക്ഷ്മിയല്ലെന്നും ഹൈദരാബാദ് സ്വദേശിനിയായ അനിഷയാണെന്നും വാര്‍ത്തകളില്‍ പറയുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും പിരിഞ്ഞതായി എല്ലാവരും ഉറപ്പിച്ചത്.

varalakshmi talk about her marriage

More in Malayalam Breaking News

Trending

Recent

To Top