general
ഓസ്‌കര്‍ വേദിയിയില്‍ രാം ചരണും ജൂനിയര്‍ എന്‍.ടി.ആറും പാട്ടിനൊപ്പം ചുവടുവെക്കും?; ആകാംക്ഷയോടെ പ്രേക്ഷകര്‍
ഓസ്‌കര്‍ വേദിയിയില്‍ രാം ചരണും ജൂനിയര്‍ എന്‍.ടി.ആറും പാട്ടിനൊപ്പം ചുവടുവെക്കും?; ആകാംക്ഷയോടെ പ്രേക്ഷകര്‍
അന്താരാഷ്ട്ര വേദികളിലടക്കം തിളങ്ങി നില്‍ക്കുകയാണ് രാജമൗലിയുടെ സംവിധാനത്തില്‍ പുറത്തെത്തിയ ആര്‍ ആര്‍ ആര്‍. ഓസ്‌കര്‍ നാമനിര്‍ദേശവും ഗോള്‍ഡന്‍ ഗ്ലോബ് ഉള്‍പ്പടെയുള്ള പുരസ്‌കാര നേട്ടത്തിലാണ് ചിത്രം. ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ചത്.
ഗോള്‍ഡന്‍ ഗ്ലോബില്‍ മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ നാട്ടു നാട്ടുവിലൂടെ പുരസ്‌കാരം സ്വന്തമാക്കിയ സംഗീത സംവിധായകന്‍ എം.എം. കീരവാണി ഓസ്‌കര്‍ വേദിയില്‍ ലൈവ് പെര്‍ഫോമന്‍സ് ചെയ്യുന്നുണ്ട്. കാലഭൈരവ, രാഹുല്‍ സിപ്ലിഗുഞ്ജ് എന്നിവര്‍ ചേര്‍ന്നാണ് ‘നാട്ടു നാട്ടു’ ആലപിച്ചത്. പ്രേം രക്ഷിത് ആയിരുന്നു നൃത്തസംവിധാനം.
മാര്‍ച്ച് 12നാണ് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം. ലൈവ് പെര്‍ഫോമന്‍സിന് മുന്നോടിയായുള്ള പരിശീലനം ആരംഭിച്ച വിവരം കീരവാണി നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യയില്‍ നിന്നുള്ള ഗായകരും ലോസ് ആഞ്ജലീസില്‍ നിന്നുള്ള നര്‍ത്തകരും ഒരുമിക്കുന്ന പെര്‍ഫോമന്‍സായിരിക്കും നടത്തുകയെന്നാണ് കീരവാണി വ്യക്തമാക്കിയത്.
ഓസ്‌കര്‍ വേദിയിയില്‍ രാം ചരണും ജൂനിയര്‍ എന്‍.ടി.ആറും പാട്ടിനൊപ്പം ചുവടുവെക്കുമോ എന്നതാണ് ആരാധകരുടെ ആകാംക്ഷ. നിരവധിപേര്‍ ഈ ആവശ്യം സോഷ്യല്‍ മീഡിയയിലൂടെ ഉന്നയിച്ചിട്ടുണ്ട്. ഇരുവരും ഓസ്‌കര്‍ വേദിയില്‍ ഡാന്‍സ് കളിക്കുമോയെന്നതില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഒന്നും വന്നിട്ടില്ല.
