Connect with us

വിരാട് കോലിയുടെ ജീവചരിത്രത്തില്‍ നായകനാകുന്നത് ആര്‍ആര്‍ആര്‍ താരം

News

വിരാട് കോലിയുടെ ജീവചരിത്രത്തില്‍ നായകനാകുന്നത് ആര്‍ആര്‍ആര്‍ താരം

വിരാട് കോലിയുടെ ജീവചരിത്രത്തില്‍ നായകനാകുന്നത് ആര്‍ആര്‍ആര്‍ താരം

നിരവധി ആരാധകരുള്ള താരമാണ് വിരാട് കോലി. താരത്തിന്റെ ജീവചരിത്ര സിനിമ എടുക്കാന്‍ പലരും മുന്നോട്ടുവരുകയാണ്. ബോളിവുഡില്‍ പല നടന്‍മാരെയും കോലിയായി ചിത്രത്തില്‍ വേഷമിടാന്‍ സമീപിച്ചു എന്ന് റിപ്പോര്‍ട്ടുകളുണ്ടാകാറുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ പ്രചരിക്കുന്നത് ആര്‍ആര്‍ആര്‍ താരം രാം ചരണിന്റെ പേരാണ്.

വിരാട് കോലിയുടെ ബയോപ്പിക്കില്‍ നായകനാകാന്‍ തനിക്ക് താല്‍പര്യമുണ്ട് എന്ന് അടുത്തിടെ നടന്‍ രാം ചരണ്‍ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോഹ്‌ലിയുടെ ബയോപിക് റൈറ്റ്‌സില്‍ ഇതുവരെ വ്യക്തതയുണ്ടായിട്ടില്ല. ധോണിയുടെ ബയോപ്പിക് റൈറ്റ് 100 കോടിക്കായിരുന്നു വിറ്റത്.

എന്നാല്‍ വിരാട് കോലിക്ക് 100 കോടിയില്‍ അധികം ലഭിച്ചേക്കും എന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍. രാം ചരണ്‍ വേഷമിട്ട ചിത്രങ്ങളില്‍ അവസാനം എത്തിയത് ആചാര്യ ആയിരുന്നു. രാം ചരണ്‍ സിദ്ധ എന്ന കഥാപാത്രമായിരുന്നു ആചാര്യയില്‍ അവതരിപ്പിച്ചത്. രാം ചരണിന്റെ അച്ഛന്‍ ചിരഞ്ജീവിയായിരുന്നു ചിത്രത്തില്‍ നായകനായി എത്തിയത്.

ആചാര്യ എന്ന ടൈറ്റില്‍ റോളിലായിരുന്നു ചിത്രത്തില്‍ ചിരഞ്ജീവി വേഷമിട്ടത് എന്ന ഒരു പ്രത്യേകതയുമുണ്ട്. കൊരടാല ശിവയായിരുന്നു ആചാര്യയുടെ സംവിധാനം.

നായകന്‍ ചിരഞ്ജീവിക്കും രാം ചരണിനൊപ്പം ചിത്രത്തില്‍ പൂജ ഹെഗ്‌ഡെ, സോനു സൂദ്, ജിഷു സെന്‍ഗുപ്ത, കിഷോര്‍, സൗരവ് ലോകേഷ്, നാസര്‍, അജയ്, വെന്നെലെ കിഷോര്‍, സി വിഎല്‍ നരസിംഹ റാവു, ബാനര്‍ജി, രഘു ബാബു, രാജാ രവീന്ദ്രന്‍, ഭരത് റെഡ്ഡി, റണധിര്‍ റെഡ്ഡി, പ്രിയദര്‍ശി, സുമന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തി. തിരുവാണ് ആചാര്യയുടെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. മണി ശര്‍മയാണ് ആചാര്യയുടെ സംഗീതം സംവിധാനം നിര്‍വഹിച്ചത്.

More in News

Trending

Recent

To Top