News
ആര്‍ആര്‍ആറിലും പുഷ്പയിലും പുരുഷത്വത്തിന്റെ അതിപ്രസരം, രണ്ടും കാണാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല; നസീറുദ്ദീന്‍ ഷാ
ആര്‍ആര്‍ആറിലും പുഷ്പയിലും പുരുഷത്വത്തിന്റെ അതിപ്രസരം, രണ്ടും കാണാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല; നസീറുദ്ദീന്‍ ഷാ
അടുത്തകാലത്ത് പ്രേക്ഷകശ്രദ്ധ ഏറെ നേടിയ രണ്ടെ ചിത്രങ്ങളായിരുന്നു ആര്‍ആര്‍ആറും പുഷ്പയും. പുഷ്പയിലെ അഭിനയത്തിന് അല്ലു അര്‍ജുന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചെങ്കില്‍ ആര്‍ആര്‍ആര്‍ തിളങ്ങിയത് ഒസ്‌കറില്‍ ആയിരുന്നു. ജൂനിയര്‍ എന്‍ടിആറും രാം ചരണും ആയിരുന്നു നായകന്മാര്‍. ഇപ്പോഴിതാ ഇരു സിനിമകളെയും കുറിച്ച് നടന്‍ നസീറുദ്ദീന്‍ ഷാ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
ആര്‍ആര്‍ആറിലും പുഷ്പയിലും പുരുഷത്വത്തിന്റെ അതിപ്രസരമാണെന്ന് നസീറുദ്ദീന്‍ ഷാ പറഞ്ഞു. ഇത്തരം സിനിമകള്‍ കാണുമ്പോള്‍ ഒരു ത്രില്‍ മാത്രമെ ലഭിക്കുള്ളൂവെന്നും അല്ലാതെ എന്താണ് ലഭിക്കുന്നതെന്ന് ചിന്തിക്കാന്‍ സാധിക്കുന്നില്ലെന്നും നസീറുദ്ദീന്‍ പറഞ്ഞു. ആര്‍ആര്‍ആറും പുഷ്പയും കാണാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
പുരുഷന്മാരുടെ അരക്ഷിതാവസ്ഥ വര്‍ധിച്ചുവരുന്നുണ്ട്. അതുകൊണ്ടാണ് ഇത്തരം സിനിമകള്‍ ഉണ്ടാകുന്നത്. മാര്‍വല്‍ യൂണിവേഴ്‌സ് ഉള്ള അമേരിക്കയില്‍ പോലും അത് സംഭവിക്കുന്നുണ്ടെന്നും നസീറുദ്ദീന്‍ ഷാ വ്യക്തമാക്കി. ഇത്തരം സിനിമകള്‍ സ്ത്രീകള്‍ എത്രമാത്രം ഇഷ്ടപ്പെടുന്നു എന്ന് തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വനെ നസീറുദ്ദീന്‍ ഷാ പ്രശംസിച്ചു. മണിരത്‌നത്തിന് പുരുഷത്വ അജണ്ട ഇല്ലെന്നും അതുകൊണ്ട് പൊന്നിയിന്‍ സെല്‍വന്‍ പൂര്‍ണമായും കാണാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
2022 മാര്‍ച്ചില്‍ ആണ് ആര്‍ആര്‍ആര്‍ റിലീസ് ചെയ്തത്. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് പിന്നാലെ എത്തിയ രാജമൗലി ചിത്രത്തിന് വന്‍ ഹൈപ്പായിരുന്നു ലഭിച്ചിരുന്നു. ആ ഹൈപ്പിനോട് നീതി പുലര്‍ത്തുന്നതായിരുന്നു ബോക്‌സ് ഓഫീസില്‍ അടക്കമുള്ള ചിത്രത്തിന്റെ പ്രകടനം. ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് കീരവാണിയ്ക്ക് ഈ വര്‍ഷത്തെ ഒസ്‌കറും ലഭിച്ചിരുന്നു. 2021 ഡിസംബറില്‍ ആണ് അല്ലു അര്‍ജുന്‍ ചിത്രം റിലീസ് ചെയ്തത്.