Connect with us

കശ്മീരില്‍ തീ വ്രവാദി ആ ക്രമണത്തില്‍ കൊ ല്ലപ്പെട്ട സഞജയ് ശര്‍മയുടെ മകളുടെ വിദ്യാഭ്യാസ ചെലവുകള്‍ ഏറ്റെടുക്കും; അനുപം ഖേര്‍

Bollywood

കശ്മീരില്‍ തീ വ്രവാദി ആ ക്രമണത്തില്‍ കൊ ല്ലപ്പെട്ട സഞജയ് ശര്‍മയുടെ മകളുടെ വിദ്യാഭ്യാസ ചെലവുകള്‍ ഏറ്റെടുക്കും; അനുപം ഖേര്‍

കശ്മീരില്‍ തീ വ്രവാദി ആ ക്രമണത്തില്‍ കൊ ല്ലപ്പെട്ട സഞജയ് ശര്‍മയുടെ മകളുടെ വിദ്യാഭ്യാസ ചെലവുകള്‍ ഏറ്റെടുക്കും; അനുപം ഖേര്‍

ദക്ഷിണ കശ്മീരില്‍ തീ വ്രവാദി ആ ക്രമണത്തില്‍ കൊ ല്ലപ്പെട്ട സഞജയ് ശര്‍മയുടെ മകളുടെ വിദ്യാഭ്യാസ ചെലവുകള്‍ ഏറ്റെടുക്കുമെന്ന് അറിയിച്ച് നടന്‍ അനുപം ഖേര്‍. സഞ്ജയ് ശര്‍മയുടെ ഏഴ് വയസുകാരിയായ മകള്‍ ദിക്ഷയുടെ നൊമ്പരപ്പെടുത്തുന്ന ഫോട്ടോ സാമൂഹ്യ മാധ്യമത്തില്‍ പ്രചരിക്കപ്പെട്ടതിന് പിന്നാലെയാണ് അനുപം ഖേര്‍ സഹായ വാഗദാനവുമായി രംഗത്ത് എത്തിയത്.

ദക്ഷയുടെ വിദ്യാഭ്യാസത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നതായി ഗ്ലോബല്‍ കശമീരി പണ്ഡിറ്റ് ഡയസപോറ എന്ന സംഘടനയെയാണ് അനുപം ഖേര്‍ അറിയിച്ചത്. ദിക്ഷയക്ക് ആഗ്രഹിക്കുന്നിടത്തോളം വരെ പഠിക്കാമെന്നും താന്‍ അതിന്റെ ചെലവുകള്‍ വഹിച്ചോളാമെന്നുമാണ് അനുപം ഖേര്‍ സംഘടയക്ക് അയച്ച ശബദ സന്ദേശത്തില്‍ വ്യക്തമാക്കിയത്.

ബാങ്കിന്റെ എടിഎം സെക്യുരിറ്റിയായ സഞജയ് ശര്‍മ ഞായറാഴച രാവിലെ ഗ്രാമ ചന്തയില്‍ നിന്ന് വീട്ടിലേക്കു നടന്നുവരുമ്പോഴായിരുന്നു തീ വ്രവാദികളാല്‍ കൊ ല്ലപ്പെട്ടത്. സഞജയ് ശര്‍മയുടെ കുടുംബവുമായി ബന്ധപ്പെടുമെന്നും അനുപം ഖേറിന്റെ സഹായം എത്തിക്കാനുളള്ള ക്രമീകരണങ്ങള്‍ നടത്തുമെന്നും കശമിരി പണ്ഡിറ്റ് ഡയസ്‌പോറയുടെ നേതാവ് സുരിന്ദര്‍ കൗള്‍ അറിയിച്ചു.

ചൊവ്വാഴച നടന്ന ഏറ്റുമുട്ടലില്‍ ശര്‍മയുടെ ഘാതകനെ വ ധിച്ചതായി ജമ്മു കശമീര്‍ പൊലീസ് അവകാശപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. മുമ്പ് ഹിസ്ബുള്‍ മുജാഹിദീനുമായി ബന്ധമുണ്ടായിരുന്ന തീവ്രവാദി ഔയിബ് ഭട്ട് ആണ് കൊ ലപാതകി എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

അതേസമയം, ‘ദ വാക്‌സിന്‍ വാര്‍’ എന്ന ചിത്രത്തിലാണ് അനുപം ഖേര്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ‘ദ കശമീര്‍ ഫയല്‍സ്’ എന്ന ചിത്രത്തിന ശേഷം വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്യുന്നതാണ് ‘ദ വാക്‌സിന്‍ വാര്‍’. 2023 സ്വാതന്ത്ര്യദിനത്തില്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം 11 ഭാഷകളിലാണ് എത്തുക. കൊവിഡ് 19നെ കുറിച്ചും രാജ്യത്തെ വാക്‌സിനേഷന്‍ പ്രക്രിയയെ കുറിച്ചുമായിരിക്കും ചിത്രമെന്നാണ് റിപ്പോര്‍ട്ട്.

More in Bollywood

Trending

Recent

To Top