Music Albums
നിർമ്മല സ്നേഹത്തിന്റെ കയ്യൊപ്പു ചാർത്തി! സ്വര മാധുരിയിൽ അലിയിച്ച് സരിത റാമിന്റെ ‘ഒരു തൂവൽ സ്പർശമായ്’ ആൽബം സോങ്!
നിർമ്മല സ്നേഹത്തിന്റെ കയ്യൊപ്പു ചാർത്തി! സ്വര മാധുരിയിൽ അലിയിച്ച് സരിത റാമിന്റെ ‘ഒരു തൂവൽ സ്പർശമായ്’ ആൽബം സോങ്!

ഒരു തൂവൽ സ്പർശമായ് വന്നണയൂ…ഒരു തിരി നാളമായ് അരികിലെത്തൂ… പ്രേക്ഷകർ മനസ്സിൽ ഭക്തിയിൽ നിറഞ്ഞൊഴുകി ‘ഒരു തൂവൽ സ്പർശമായ്’ ആൽബം സോങ്. സുസ്ലെക്സിസ് മീഡിയ ക്രിയേഷൻസിന്റെ ബാനറിലാണ് ക്രിസ്ത്യൻ ഭക്തി ഗാനം റിലീസ് ചെയ്തിരിക്കുന്നത്. അലക്സ് ജോർജിന്റെ വരികൾക്ക് പിന്നണിഗായികയും അവതാരകയുമായ സരിത റാമാണ് ഈ ഭക്തി ഗാനം ആലപിച്ചിരിക്കുന്നത്.
ഒരു തൂവൽസ്പർശമായ് വന്ന് മനസ്സിന്റെ ലോല തലങ്ങളിൽ നിർമ്മല സ്നേഹത്തിന്റെ കയ്യൊപ്പു ചാർത്തുകയാണിവിടെ. രചനയാണോ, സംഗീതമാണോ, ആലാപനമാണോ ഈ സൃഷ്ടിയെ ഇത്രമേൽ മനോഹരമാക്കിയതെന്ന സംശയം ഓരോ പ്രേക്ഷകർക്കുമുണ്ടാകും. അത്രമേൽ മനോഹരമായിട്ടാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. പ്രതികൂല കാലാവസ്ഥയിൽ ചിത്രീകരിച്ച ആൽബം കൂടിയാണിതെന്ന പ്രത്യേകത കൂടിയുണ്ട്.
കുറെ അധികം മാസങ്ങൾക്കു മുമ്പേ കുറിച്ച് സൂക്ഷിച്ചു വച്ചിരുന്ന വരികൾക്കു അർഹിക്കുന്ന സംഗീതം നൽകി തട്ടിയുണർത്തുകയായിരുന്നു. എന്നാൽ ജീവൻ പകരാൻ പിന്നെയും മാസങ്ങളെടുത്തു… എല്ലാത്തിനും ഒരു സമയവും കാലവുമുണ്ട്. ആ സമയമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. ഹൃദയ സ്പർശിയായായ വരികൾക്ക് ലളിത സുന്ദരമായ ഈണവും, ശബ്ദ ചാരുതയും ദൈവം ഒപ്പമുണ്ടായിരുന്നു എന്നതിന് തെളിവാണ് ഒരു തൂവൽ സ്പർശമായ് എന്ന ഭക്തി ഗാനം
സരിത തന്നെയാണ് വീഡിയോ കൺസെപ്റ്റും നിർവഹിച്ചത്. മ്യൂസിക്&ഓർക്കസ്ട്രെഷൻ; സാം മലയാളം,മിക്സിങ്& മാസ്റ്ററിങ്; രജി തോമസ്, ക്യാമറ& എഡിറ്റിംഗ്; രതീഷ് മോഹനൻ
ഒരു കുളിർ തെന്നലായ്, ഒരു തിരി നാളമായ്, ഒരു തൂവൽ സ്പര്‍ശമായ്, ഒരു മഞ്ഞു കണമായി…. ഈ ഗാനശീലുകൾ അലയടിച്ചു മനസ്സുകളെ ആർദ്രമാക്കട്ടെ…
‘മണവാളന് തഗ്’, ‘മലബാറി ബാംഗര്‍’ എന്നീ ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയാവരാണ് ഡബ്സി, എംഎച്ച്ആര്‍. മലയാള ഇന്‍ഡിപെന്റന്‍ഡ്/ റാപ്പ് ഗാനരംഗത്ത് ഇതിനോട് ചുവടുപിടിച്ച്...
മലയാളികള്‍ക്ക് ലതിക ടീച്ചര്‍ എന്ന ഗായികയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മുന്നൂറിലധികം ചിത്രങ്ങളില്‍ പാട്ടുപാടി, മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച ഗായികയാണ് ലതിക....
യു. എസില്‍ നടന്ന സംഗീത പരിപാടിക്കിടെ പാകിസ്ഥാന് ഗായകന് ആതിഫ് അസ്ലമിന് നേരെ ആരാധകന് പണം വലിച്ചെറിഞ്ഞു. പക്ഷേ ആതിഫിന്റെ അതിനോടുള്ള...
നിരവധി ആരാധകരുണ്ടായിരുന്ന ലെബനീസ് ഗായികയും നടിയുമായ നജാ സല്ലം അന്തരിച്ചു. 92 വയസ്സായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ പാന്‍അറബിസത്തെ പ്രോത്സാഹിപ്പിക്കുന്ന നജാ...
രജനികാന്തിന്റേതായി പുറത്തെത്തി വന്‍ വിജയം കൊയ്ത ചിത്രമായിരുന്നു ജയിലര്‍. ചിത്രത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഈ ചിത്രത്തിന്റെ...