ഒരു അഡാര്‍ ലവ്വിന്റെ ക്ലൈമാക്സ് യൂട്യൂബില്‍ ഹിറ്റ്…
ഏറെ കാത്തിരിപ്പുകള്‍ക്ക് ശേഷം തീയേറ്ററിലെത്തിയ ഒരു അഡാറ് ലവ്വിന്റെ മാറ്റിയ പുതിയ ക്ലൈമാക്സ് യൂട്യൂബില്‍ സൂപ്പര്‍ഹിറ്റാകുന്നു. തീയേറ്ററില്‍ നിന്ന് ഒരു പ്രേക്ഷകന് ചിത്രീകരിച്ച രംഗമാണ് യൂട്യൂബില്‍ വൈറലാകുന്നത്. ഇന്നലെ യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ട ക്ലൈമാക്സ് വീഡിയോ ഇതിനോടകം കണ്ടത് രണ്ട് ലക്ഷത്തിലേറെ കാഴ്ചക്കാരാണ്.
വമ്പന്‍ പ്രതീക്ഷയോടെ തീയേറ്ററുകളിലെത്തിയ ‘ഒരു അഡാറ് ലവ്’ ചിത്രത്തിന്റെ ചിത്രീകരണം സജീവമാകുന്നതിന് മുന്‍പേ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചത്ര ബോക്സോഫീസ് വിജയം സ്വന്തമാക്കാന്‍ ചിത്രത്തിനായിരുന്നില്ല. പ്രണയ ദിനത്തില്‍ തീയേറ്ററിലെത്തിയ ചിത്രം പ്ലസ്ടു കാലത്തെ പ്രണയ കഥയാണ് പറയുന്നത്. തീര്‍ത്തും ബാലിശമായ കഥയുടെ ക്ലൈമാക്സ് പ്രേക്ഷകരെ രസിപ്പിച്ചിരുന്നില്ല. അതിനാല്‍ തന്നെ അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ക്ലൈമാക്സ് മാറ്റിയിരുന്നു. ഈ രംഗമാണ് ഇപ്പോള്‍ യൂട്യൂബില്‍ മുന്നിലുള്ളത്.
പുതുതായി ഷൂട്ട് ചെയ്ത ക്ലൈമാക്സിന് പശ്ചാത്തല സംഗീതം നല്‍കുന്നത് ഗോപി സുന്ദറാണെന്നും ചിത്രത്തിന്റെ മറ്റ് ചില ഭാഗങ്ങളിലെ പശ്ചാത്തല സംഗീതത്തിന് ഗോപി സുന്ദര്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി. പ്രണയ ദിനത്തില്‍ പുറത്തിറങ്ങിയ ചിത്രം തിയ്യേറ്ററുകലില്‍ പ്രദര്‍ശനം തുടരുകയാണ്. പ്രിയ വാര്യര്‍,റോഷന്, നൂരിന് ഷെറീഫ്, തുടങ്ങി ഒരുപിടി പുതുമുഖ താരങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.
മലയാളത്തിനൊപ്പം തെലുങ്ക്, കന്നട ഭാഷകളിലും ചിത്രം പുറത്തിറങ്ങിയിട്ടുണ്ട്. ചിത്രത്തില്‍ പ്രിയ വാര്യരുടെ കണ്ണിറുക്കം ചിത്രത്തിന്രെ റിലീസിംഗിന് മുന്‍പേ തന്നെ വൈറലായിരുന്നു. ഹാപ്പി വെഡ്ഡിംഗ്, ചങ്ക്സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രമാണ് ഒരു അഡാര്‍ ലവ്. പാട്ടും കണ്ണിറുക്കലും ലിപ്പ് ലോക്കും ഹിറ്റായതോടെ പ്രേക്ഷക ലോകം ചിത്രത്തിന്റെ റിലീസിംഗിനായി കാത്തിരിക്കുകയായിരുന്നു. ചിത്രത്തിന്റെ ടീസര്‍ ഇറങ്ങി ഒരു വര്‍ഷത്തിന് ശേഷമാണ് ചിത്രം തിയ്യേറ്ററുകളിലെത്തിയത്.
Oru adar love new climax at youtube..
