Malayalam Breaking News
ബോളിവുഡിന്റെ പുതിയ ഗ്ലാമർ ഗേൾ …. പ്രിയ വാരിയരുടെ ബോളിവുഡ് സിനിമ ലൊക്കേഷൻ വിശേഷങ്ങൾ ഫോട്ടോസ് കാണാം
ബോളിവുഡിന്റെ പുതിയ ഗ്ലാമർ ഗേൾ …. പ്രിയ വാരിയരുടെ ബോളിവുഡ് സിനിമ ലൊക്കേഷൻ വിശേഷങ്ങൾ ഫോട്ടോസ് കാണാം
ബോളിവുഡിന്റെ പുതിയ ഗ്ലാമർ ഗേൾ …. പ്രിയ വാരിയരുടെ ബോളിവുഡ് സിനിമ ലൊക്കേഷൻ വിശേഷങ്ങൾ ഫോട്ടോസ് കാണാം
ഒരു ചെറിയ രംഗത്തിലെ അഭിനയം കൊണ്ട് ലോകശ്രദ്ധ പിടിച്ചുപറ്റിയ അപൂർവ ഭാഗ്യത്തിനുടമയാണ് പ്രിയ വാരിയർ. ഒറ്റ പാട്ട് കൊണ്ട് ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച പ്രിയ വാര്യര്‍ ബോളിവുഡിലേക്ക് ചേക്കേറുന്നു. 70 കോടി ചിലവില്‍ നിര്‍മ്മിക്കുന്ന ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെയാണ് പ്രിയയുടെ ബോളിവുഡ് അരങ്ങേറ്റം. പൂര്‍ണ്ണമായും യുകെയില്‍ ചിത്രീകരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ്. ചിത്രത്തില്‍ ഗ്ലാമര്‍ വേഷത്തിലാണ് പ്രിയ എത്തുന്നത് എന്നും സൂചനകളുണ്ട്.
പ്രിയയുടെ തന്നെ ഒരു അഡാര്‍ ലവ്വ് എന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്ത സീനു സിദ്ധാര്‍ത്ഥ് ആണ് ശ്രീദേവി ബംഗ്ലാവിന്റെയും ഛായാഗ്രഹണം. എന്നാല്‍, ചിത്രത്തില്‍ വളരെ കുറച്ച് മലയാളികളുടെ സാന്നിദ്ധ്യം മാത്രമാണുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒരു പ്രമുഖതാരം തന്നെയാണ് ചിത്രത്തില്‍ നായകനായെത്തുന്നത് എന്നാണ് സൂചനകള്‍ സിനിമയിലെ മറ്റ് നടീനടന്മാരെക്കുറിച്ചൊന്നും അണിയറപ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടില്ല.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക!
മോഹന്‍ലാലിനെ നായകനാക്കി 19 മണിക്കൂര്‍ കൊണ്ട് ചിത്രീകരിച്ച ഭഗവാന്‍ എന്ന പരീക്ഷണ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പ്രശാന്ത് മാമ്പുള്ളി. സദൃശ്യവാക്യം 24:29 എന്ന ചിത്രവും അദ്ദേഹം ഒരുക്കിയിരുന്നു.
പ്രിയയുടെ അരങ്ങേറ്റ ചിത്രം പോലും ഇതുവരെ റിലീസ് ആയിട്ടില്ല. ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ആഡാർ ലവ്. ഗൂഗിളിൽ ഈ വർഷം ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെട്ട താരം എന്ന നിലയിൽ ഈയിടെ വാർത്തകളിൽ നിറഞ്ഞിരുന്നു പ്രിയ വാരിയർ.
priya warrior’s first filim in bollywood
