Connect with us

വീണ്ടും വിവാദം സൃഷ്ടിക്കാൻ അഡാർ ലൗ ടീം ; കൊച്ചിയിൽ ഇന്ന് ഫിലിം ചേംബർ ഉപരോധിക്കുന്നു !

Malayalam Breaking News

ഒമർ ലുലു സംവിധാനം ചെയ്ത അഡാർ ലൗ എന്ന ചിത്രം വ്യാജ പ്രിന്റുകൾ വ്യാപകമായി പ്രചരിക്കുന്നതിനെ തുടർന്ന് പ്രതിസന്ധിയിലാണ്. ഇതിന്റെ പശ്ചാത്തലത്തിൽ അണിയറ പ്രവർത്തകരും അഭിനേതാക്കളും ഫിലിം ചേംബർ ഉപരോധിക്കുകയാണ് .

അഡാറ് ലൗവിന്റെ വ്യാജ പതിപ്പ് ഇറങ്ങുന്നതില്‍ പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്തതിനേത്തുടര്‍ന്ന് ഫിലിം ചേമ്ബര്‍ ഉപരോധിക്കുന്നത്. ഇന്ന് വൈകുന്നേരം നാല് മണിക്ക് കൊച്ചി എംജി റോഡിലുള്ള ഓഫീസാണ് ഉപരോധിക്കുക.

നേരത്തെ പരാതിപ്പെട്ടിട്ടും തുടര്‍ന്നും വ്യാജ പ്രിന്റുകള്‍ പ്രചരിക്കുകയാണ്. ക്ലൈമാക്‌സ് മാറ്റിയതോടെ ചിത്രം കൂടുതല്‍ മികവിലേക്ക് എത്തിയിട്ടുണ്ടെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു. അതുകൊണ്ടുതന്നെ വ്യാജ പ്രിന്റുകള്‍ ഇനിയും പ്രചരിച്ചാല്‍ ചിത്രം കൂടുതല്‍ സാമ്ബത്തിക നഷ്ടത്തിലേക്ക് പോകുന്ന അവസ്ഥയുണ്ട്. എത്രയും പെട്ടന്ന് നടപടികള്‍ സ്വീകരിക്കണമെന്നാണ് അഡാറ് ലൗ ടീമിന്റെ ആവശ്യം.

adar love team against film chamber

More in Malayalam Breaking News

Trending

Recent

To Top