Connect with us

‘നല്ല സമയം’ തിയേറ്ററില്‍ നിന്ന് പിന്‍വലിക്കുന്നു; കുറിപ്പുമായി ഒമര്‍ ലുലു

News

‘നല്ല സമയം’ തിയേറ്ററില്‍ നിന്ന് പിന്‍വലിക്കുന്നു; കുറിപ്പുമായി ഒമര്‍ ലുലു

‘നല്ല സമയം’ തിയേറ്ററില്‍ നിന്ന് പിന്‍വലിക്കുന്നു; കുറിപ്പുമായി ഒമര്‍ ലുലു

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ സംവിധായകനാണ് ഒമര്‍ ലുലു. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ‘നല്ല സമയ’ ത്തിനെതിരെ എക്‌സൈസ് കേസെടുത്തത്. ഇപ്പോഴിതാ ഈ ചിത്രം തിയേറ്ററില്‍ നിന്നും പിന്‍വലിക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് ഒമര്‍ ലുലു.

‘നല്ല സമയം’ തിയേറ്ററില്‍ നിന്ന് ഞങ്ങള്‍ പിന്‍വലിക്കുന്നു ഇനി ബാക്കി കാര്യങ്ങള്‍ കോടതി വിധി അനുസരിച്ച്’ എന്നാണ് ഒമര്‍ ലുലു ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ട്രെയ്‌ലറില്‍ എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ചാണ് എക്‌സൈസ് കേസ് എടുത്തിരിക്കുന്നത്. എക്‌സൈസ് കോഴിക്കോട് റേഞ്ച് ആണ് അബ്കാരി, എന്‍ഡിപിഎസ് നിയമങ്ങള്‍ പ്രകാരം സിനിമയ്ക്കും സംവിധായകനും നിര്‍മ്മാതാവിനും എതിരെ കേസ് എടുത്തത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30ന് ആണ് ഒമര്‍ ലുലു സംവിധാനം ചെയ്ത നല്ല സമയം തിയേറ്ററുകളിലെത്തിയത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറില്‍ കഥാപാത്രങ്ങള്‍ മാരക ലഹരി വസ്തുവായ എംഡിഎംഎ ഉപയോഗിക്കുന്ന രംഗമാണ് മുഴുനീളം.
ഇതിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങളും ഒപ്പം ചേര്‍ത്തിരുന്നു.

ഇതാണ് പരാതിയിലേയ്ക്കും ഒമര്‍ ലുലുവിനും നിര്‍മ്മാതാവിനുമെതിരെയുള്ള നടപടിയിലേക്കും നയിച്ചത്. കേസ് വന്നതിന് പിന്നാലെ പ്രതികരണവുമായി ഒമര്‍ ലുലു രംഗത്തെത്തുകയും ചെയ്തിരുന്നു. തന്റെ സിനിമയ്‌ക്കെതിരെ മാത്രം എന്തുകൊണ്ടാണ് ഇങ്ങനെ എന്നറിയില്ല. ഇടുക്കി ഗോള്‍ഡ് എന്നൊരു സിനിമ വന്നു അതിനെതിരെ കേസ് വന്നോ? ഹണി ബീ എന്ന സിനിമ വന്നു. പിന്നെ എന്തിനാണ് എന്നെ മാത്രം ടാര്‍ഗറ്റ് ചെയ്യുന്നത് എന്നാണ് ഒമര്‍ ലുലു പറഞ്ഞത്.

ഇര്‍ഷാദാണ് ചിത്രത്തില്‍ നായകന്‍. നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവൈബത്തുല്‍ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങളാണ് നായികമാര്‍. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ബോര്‍ഡ് നല്‍കിയത്. ശാലു റഹീം, ശിവജി ഗുരുവായൂര്‍, ജയരാജ് വാരിയര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

More in News

Trending

Recent

To Top