Connect with us

അടിവയറ്റിലേറ്റ ക്ഷതം കാരണം ആന്തരികാവയവങ്ങള്‍ പൊട്ടി രക്തസ്രാവമുണ്ടായി, കഴുത്ത് ശക്തിയായി ഞെരിഞ്ഞു, കഴുത്തിനുചുറ്റും ഒട്ടേറെ മുറിവുകള്‍; സംവിധായക നയന സൂര്യയുടെ മരണം വിരല്‍ ചൂണ്ടുന്നത് കൊലപാതകത്തിലേയ്ക്ക്

News

അടിവയറ്റിലേറ്റ ക്ഷതം കാരണം ആന്തരികാവയവങ്ങള്‍ പൊട്ടി രക്തസ്രാവമുണ്ടായി, കഴുത്ത് ശക്തിയായി ഞെരിഞ്ഞു, കഴുത്തിനുചുറ്റും ഒട്ടേറെ മുറിവുകള്‍; സംവിധായക നയന സൂര്യയുടെ മരണം വിരല്‍ ചൂണ്ടുന്നത് കൊലപാതകത്തിലേയ്ക്ക്

അടിവയറ്റിലേറ്റ ക്ഷതം കാരണം ആന്തരികാവയവങ്ങള്‍ പൊട്ടി രക്തസ്രാവമുണ്ടായി, കഴുത്ത് ശക്തിയായി ഞെരിഞ്ഞു, കഴുത്തിനുചുറ്റും ഒട്ടേറെ മുറിവുകള്‍; സംവിധായക നയന സൂര്യയുടെ മരണം വിരല്‍ ചൂണ്ടുന്നത് കൊലപാതകത്തിലേയ്ക്ക്

യുവസംവിധായകയായ നയനാ സൂര്യയുടെ മരണം വിരല്‍ ചൂണ്ടുന്നത് കൊലപാതകത്തിലേയ്ക്ക്. അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹസംവിധായികയായിരുന്നു ഇരുപത്തിയെട്ടുകാരിയായ നയന. മൂന്ന് കൊല്ലം മുമ്പായിരുന്നു നയന ഈ ലോകത്തോട് വിട പറഞ്ഞത്. തിരുവനന്തപുരം വെള്ളയമ്പലത്തെ ആല്‍ത്തറയിലുള്ള വീട്ടിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇേേപ്പാള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ദുരൂഹത വര്‍ധിക്കുകയാണ്.

കഴുത്തുഞെരിഞ്ഞാണ് മരണം എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചന. ഇതുകൊലപാകമെന്ന സംശയം ബലപ്പെടുത്തുന്നതായി മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. നേരത്തെ തന്നെ അന്വേഷണം നടന്നിരുന്നുവെങ്കിലും എങ്ങുമെത്താതായതോടെ സംവിധായികയുടെ സുഹൃത്തുക്കള്‍ പരാതിയുമായി രംഗത്തെത്തിയതോടെയാണ് വിവരങ്ങള്‍ പുറത്തുവന്നത്. അടിവയറ്റില്‍ മര്‍ദനമേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിട്ടും പൊലീസ് അന്വേഷിക്കുകപോലും ചെയ്യാതെ കേസ് അവസാനിപ്പിക്കാന്‍ ശ്രമിച്ചു.

ലെനിന്‍ രാജേന്ദ്രന്റെ മരണം നടന്ന് ഒരുമാസം കഴിഞ്ഞപ്പോഴായിരുന്നു നയനയുടെ മരണം. വിഷാദരോഗത്തിന് ചികിത്സതേടിയിരുന്ന നയന ആത്മഹത്യചെയ്തതാവാം എന്ന മട്ടിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. പ്രമേഹരോഗിയായിരുന്ന നയന ഷുഗര്‍ താഴ്ന്ന അവസ്ഥയില്‍ മുറിക്കുള്ളില്‍ കുഴഞ്ഞുവീണ് പരസഹായം കിട്ടാതെ മരിക്കുകയായിരുന്നു എന്നാണ് അന്ന് പൊലീസ് പറഞ്ഞത്. സ്വാഭാവികമരണത്തിനാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. തുടരന്വേഷണത്തിനായി സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് ഫയല്‍ കൈമാറുകയും ചെയ്തു.

എന്നാല്‍, കേസ് എങ്ങുമെത്തിയില്ല. പോസ്റ്റ്‌മോര്‍ട്ടം, ഫൊറന്‍സിക് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ല എന്നാണ് ആര്‍.ഡി.ഓഫീസ് നല്‍കുന്ന വിവരം. എന്നാല്‍, നയനയുടെ സഹൃത്തുക്കള്‍ക്ക് ഇതിന്റെ കോപ്പി ലഭിച്ചിട്ടുണ്ട്. കഴുത്ത് ശക്തമായി ഞെരിഞ്ഞാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കഴുത്തിനുചുറ്റും ഉരഞ്ഞുണ്ടായ ഒട്ടേറെ മുറിവുകളുണ്ട്. 31.5 സെന്റീമീറ്റര്‍വരെ നീളമുള്ള മുറിവുകളുണ്ട്. ഇടത് അടിവയറ്റില്‍ ചവിട്ടേറ്റതുപോലുള്ള ക്ഷതം കണ്ടെത്തി. ഇതിന്റെ ആഘാതത്തില്‍ ആന്തരീകാവയവങ്ങളില്‍ രക്തസ്രാവമുണ്ടായി.

ക്ഷതമേറ്റാണ് പാന്‍ക്രിയാസ്, വൃക്ക എന്നീ അവയവങ്ങളില്‍ രക്തസ്രാവമുണ്ടായത്. പ്ലീഹ ചുരുങ്ങുകയും പൊട്ടുകയും ചെയ്തിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ടാണ് സംശയമായി മാറുന്നത്. പത്തുവര്‍ഷത്തോളമായി സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹസംവിധായികയായിരുന്നു നയന. ‘ക്രോസ് റോഡ്’ എന്ന ആന്തോളജി സിനിമയില്‍ ‘പക്ഷികളുടെ മണം’ എന്ന സിനിമ നയന സംവിധാനം ചെയ്തിട്ടുണ്ട്.

ഒട്ടേറെ പരസ്യചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരേ നടന്ന പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ നയനയുണ്ടായിരുന്നു. ഫോണ്‍വിളിച്ചിട്ട് എടുക്കാതായതോടെ അന്വേഷിച്ചെത്തിയ സുഹൃത്തുക്കളാണ് താമസസ്ഥലത്തെ മുറിക്കുള്ളില്‍ മരിച്ചനിലയില്‍ നയനയെ കാണുന്നത്. ഇവരാണ് ആശുപത്രിയിലെത്തിച്ചത്. ജന്മനാ പ്രമേഹരോഗി ആയിരുന്ന നയനയുടെ മരണകാരണത്തെ വീട്ടുകാരും സംശയിച്ചില്ല. നയനയുടെ പിറന്നാളായിരുന്നു ശനിയാഴ്ച. അമ്മ ഫോണ്‍ ചെയ്തപ്പോള്‍ എടുത്തില്ല. വാടകവീട്ടില്‍ ഒപ്പം താമസിക്കുന്ന കൂട്ടുകാരിയും സ്ഥലത്തുണ്ടായിരുന്നില്ല.

അടുത്ത ദിവസം പുലര്‍ച്ചെ അന്വേഷിച്ചെത്തിയ സുഹൃത്തുക്കള്‍ നയനയെ ബോധരഹിതയായി കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പത്തു സംവിധായകര്‍ ഒരുമിച്ച ‘ക്രോസ് റോഡ്’ എന്ന ചലച്ചിത്ര പരമ്പരയില്‍ ”പക്ഷിയുടെ മണം’ സംവിധാനം ചെയ്തതു നയനയാണ്. ലെനിന്‍ രാജേന്ദ്രന്റെ െ്രെപവറ്റ് സെക്രട്ടറിയും സന്തതസഹചാരിയുമായിരുന്ന നയന അദ്ദേഹത്തിനൊപ്പം മകരമഞ്ഞ്, ഇടവപ്പാതി എന്നീ സിനിമകളിലും നാലു ഡോക്കുമെന്ററികളിലും ‘ആശ്രിതരുടെ ആകാശം’ എന്ന ടെലിഫിലിമിലും അസിസ്റ്റന്റ് ഡയറക്ടറായി. കമല്‍ (സെല്ലുലോയ്ഡ്, ഉട്ടോപ്യയിലെ രാജാവ്), ഡോ.ബിജു (ആകാശത്തിന്റെ നിറം), ജീത്തു ജോസഫ് (മെമ്മറീസ്), ജൂനൂസ് മുഹമ്മദ് (100 ഡേയ്‌സ് ഓഫ് ലവ്) എന്നിവരുടെ സംവിധാന സഹായിയായും പ്രവര്‍ത്തിച്ചു.

ഡോ ബിജു സംവിധാനം ചെയ്യ്ത 2012ല്‍ പ്രദര്‍ശനത്തിനെത്തിയ ആകാശത്തിന്റെ നിറം, കമല്‍ സംവിധാനം ചെയ്യ്ത ഉട്ടോപ്യയിലെ രാജാവ് എന്നീ ചിത്രങ്ങളുടെ സഹസംവിധായികയായിരുന്നു. 2017ല്‍ ‘ക്രോസ്‌റോഡ്’ എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായികയായി. പത്തു സംവിധായകര്‍ പത്തു ചിത്രങ്ങളിലൂടെ വ്യത്യസ്തരായ പത്തു സ്ത്രീകളുടെ ജീവിതകഥ പറയുന്ന ചിത്രമായിരുന്നു ക്രോസ്‌റോഡ്. ഇത് ഏറെ കൈയടി നേടുകയും ചെയ്തു. ഇതിനിടെയാണ് മരണവാര്‍ത്ത കൂട്ടുകാരെ തേടിയെത്തുന്നത്.

സിനിമ മോഹം മനസ്സില്‍ സൂക്ഷിച്ച് കഴിയുന്ന പെണ്‍കുട്ടികള്‍ക്ക് എന്നും മാതൃകയായിരുന്നു നയന. 2010ല്‍ രാജാരവി വര്‍മ്മയുടെ ജീവിത കാലഘട്ടങ്ങള്‍ അവതരിപ്പിച്ച ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ‘മകരമഞ്ഞ്’ എന്ന സിനിമയിലൂടെ അരങ്ങേറ്റം. ഈസ്‌റ്റേണ്‍ ഗ്ലോബലിന്റെ മികച്ച വനിതാ അധിഷ്ഠിത സിനിമ, മികച്ച ഛായഗ്രാഹണം, മികച്ച നടി കൂടാതെ തെക്കന്‍ സ്റ്റാറിന്റെ മികച്ച നവാഗത സംവിധായിക തുടങ്ങി ചെറുതും വലതുമായി നിരവധി പുരസ്‌കാരങ്ങളും നയനയെ തേടിയെത്തിയിട്ടുണ്ട്.ജന്മനാടായ ആലപ്പാട്ടെ കരിമണല്‍ ഖനനത്തിനെതിരെയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന നയന ഇതുസംബന്ധിച്ച് ഒരു ഡോക്കുമെന്ററി തയാറാക്കണമെന്ന സ്വപ്നം ബാക്കിവച്ചാണു യാത്രയായത്.

More in News

Trending

Recent

To Top