Connect with us

തോളിലൊക്കെ കയ്യിട്ട് നിൽക്കുമ്പോ ശ്രദ്ധിച്ചോ, അല്ലങ്കിൽ അടുത്ത കേസ് വരും; കണ്ടക ശനി തീർന്നെന്ന് ഒമർ‍ ലുലു

Malayalam

തോളിലൊക്കെ കയ്യിട്ട് നിൽക്കുമ്പോ ശ്രദ്ധിച്ചോ, അല്ലങ്കിൽ അടുത്ത കേസ് വരും; കണ്ടക ശനി തീർന്നെന്ന് ഒമർ‍ ലുലു

തോളിലൊക്കെ കയ്യിട്ട് നിൽക്കുമ്പോ ശ്രദ്ധിച്ചോ, അല്ലങ്കിൽ അടുത്ത കേസ് വരും; കണ്ടക ശനി തീർന്നെന്ന് ഒമർ‍ ലുലു

പ്രേക്ഷകർക്കേറെ സുപരിചിതനാണ് സംവിധായകൻ ഒമർ ലുലു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ സിനിമാ വിശേഷങ്ങളെല്ലാം പങ്കുവെച്ച് എത്താറുണ്ട്. കഴിഞ്ഞ ദിവസം നടിയും നിർമാതാവുമായ ഷീലു എബ്രഹാമിന് ഒപ്പമുള്ള ചിത്രം താരം പങ്കുവെച്ചിരുന്നു. ഇതിന് കമന്റ് ചെയ്തയാൾക്ക് അദ്ദേഹം നൽകിയ മറുപടിയാണ് വൈറലായി മാറുന്നത്.

‘ഞാൻ ഇതുവരെ ചെയ്ത സിനിമകളിൽ ഏറ്റവും കൂടുതൽ താരങ്ങൾ ഒന്നിച്ച, ബജറ്റ് കൂടിയ ചിത്രമാണ് “B ad Boyz”. സിനിമ ഷൂട്ടിംഗിനിടയിൽ ഒരുപാട്‌ പ്ര തിസന്ധികൾ ഉണ്ടായെങ്കിലും എനിക്ക്‌ ധൈര്യം തന്ന് എന്റെ കൂടെ നിന്ന പ്രൊഡ്യൂസർ,’ എന്ന അടിക്കുറിപ്പോടെയാണ് ഒമർ ലുലു ചിത്രം പങ്കുവച്ചത്.

ഇതിന് താഴെ ‘ചങ്ങായി തോളിലൊക്കെ കയ്യിട്ട് നിൽക്കുമ്പോ ശ്രദ്ധിച്ചോ. അല്ലങ്കിൽ അടുത്ത കേസ് വരും.. നിങ്ങൾക്ക് കണ്ടക ശനി ആണ്’ എന്നായിരുന്നു ചിത്രത്തിന് താഴെ വന്ന ഒരു കമന്റ്. എന്നാൽ ഇതിനു മറുപടിയായി കണ്ടക ശനി തീർന്നെന്ന് ഒമർ‍ ലുലു കുറിച്ചു. നിരവധി പേരാണ് ഇതിന് ലൈക്കുകളും കമന്റുമായി എത്തിയിരുന്നത്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ഒമർലുലുവിനെതിരെ പോലീസ് ബ ലാത്സം​ഗത്തിന് കേസെടുത്തിരുന്നത്. യുവനടിയുടെ പരാതിയിലാണ് സംവിധായകനെതിരെ കേസെടുത്തത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ ബ ലാത്സംഗം ചെയ്തതായി നടി പരാതിയിൽ ആരോപിച്ചിരുന്നു.

എന്നാൽ കേസിന് പിന്നിൽ വ്യക്തിവിരോധം ആണെന്നാണ് ഒമർ ലുലു പറയുന്നത്. നടിയുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നുവെന്നും സംവിധായകൻ വ്യക്തമാക്കി. എന്നാൽ സൗഹൃദം ഉപേക്ഷിച്ചതിലുള്ള വിരോധമാണ് പരാതിക്ക് പിറകിലെന്നും ഒമർ ലുലു ആരോപിച്ചു. പണം തട്ടിയെടുക്കാനുള്ള ബ്ലാ ക്‌മെയിലിങ്ങിന്റെ ഭാഗമാണിതെന്നും സംവിധായൻ പറഞ്ഞിരുന്നു. ഒരുപാട് നാളായുള്ള സൗഹൃദം നടിയുമായിട്ടുണ്ട്. പല യാത്രയിലും ഒപ്പം വന്നിരുന്ന ആളായിരുന്നു.

സൗഹൃദത്തിൽ വിള്ളൽ കുറച്ച് നാളായിരുന്നു ഉണ്ടായിരുന്നു. ആറുമാസത്തോളമായി നടിയുമായി യാതൊരു ബന്ധവുമില്ല. തൊട്ടുമുൻപ് ചെയ്ത സിനിമയിലും ഈ പെൺകുട്ടി അഭിനയിച്ചിരുന്നു.

ഇപ്പോൾ പുതിയ സിനിമ തുടങ്ങിയപ്പോഴാണ് പരാതിയുമായി പെൺകുട്ടി വന്നിരിക്കുന്നത്. സിനിമയിൽ അവസരം നൽകാത്തതിലുള്ള ദേ ഷ്യമാണ് കാരണം. ചിലപ്പോൾ പണം ത ട്ടിയെടുക്കാനുള്ള ബ്ലാ ക്‌മെയിലിംഗിന്റെ ഭാഗം കൂടിയാവാമെന്നും ഒമർ ലുലു പറഞ്ഞു.

അതേസമയം, ബാ ഡ് ബോയ്‌സാണ് ഒമർ ലുലു സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമ. റഹ്മാനും ധ്യാൻ ശ്രീനിവാസനുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ‘ബാ ഡ് ബോയ്‌സ് ആർട്‌സ് & സ്‌പോർട്‌സ് ക്ലബ്ബ്’ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ.

തന്റെ മുൻചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ആ ക്ഷനും കോമഡിക്കും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു മുഴുനീള ഫാമിലി മാസ്സ് കോമഡി എന്റർടെയിൻമെന്റാണ് ചിത്രമെന്ന് ഒമർ ലുലു പറഞ്ഞിരുന്നു. ഫാമിലിക്ക് യോജിക്കുന്ന രീതിയിലല്ല തന്റെ ചിത്രങ്ങൾ എന്ന പരാ തികൾക്ക് ഈ സിനിമയിലൂടെ മറുപടി നൽകും എന്ന സൂചനയും ഒമർ ലുലു പോസ്റ്റിലൂടെ നൽകിയിരുന്നു.

More in Malayalam

Trending

Recent

To Top