Connect with us

ഒന്നല്ല ഒൻപതിനായിരം കേസ് വന്നാലും ജയിലിൽ കിടക്കാൻ തയാറാണ്..വിനായകന്റെ ചിത്രം കത്തിച്ച് കോണ്‍ഗ്രസ് പ്രവർത്തക ബിന്ദു ചന്ദ്രൻ

serial news

ഒന്നല്ല ഒൻപതിനായിരം കേസ് വന്നാലും ജയിലിൽ കിടക്കാൻ തയാറാണ്..വിനായകന്റെ ചിത്രം കത്തിച്ച് കോണ്‍ഗ്രസ് പ്രവർത്തക ബിന്ദു ചന്ദ്രൻ

ഒന്നല്ല ഒൻപതിനായിരം കേസ് വന്നാലും ജയിലിൽ കിടക്കാൻ തയാറാണ്..വിനായകന്റെ ചിത്രം കത്തിച്ച് കോണ്‍ഗ്രസ് പ്രവർത്തക ബിന്ദു ചന്ദ്രൻ

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്തതിന് നടൻ വിനായകന്റെ ചിത്രം കത്തിച്ച് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തക ബിന്ദു ചന്ദ്രന്‍ വി. ഇതിനെതിരെ ഒന്നല്ല ഒമ്പതിനായിരം കേസ് വന്നാലും താന്‍ സഹിക്കുമെന്നും ജയിലില്‍ കിടക്കാന്‍ വരെ തയാറാണെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി.

വിനായകന്റെ ചിത്രം കത്തിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തു കൊണ്ടാണ് ബിന്ദു പ്രതികരിച്ചിരിക്കുന്നത്. ”നമ്മുടെ ഏവരുടെയും പ്രിയപ്പെട്ട കുഞ്ഞൂഞ്ഞ് ഈ ലോകത്തില്‍ നിന്നും വിട പറഞ്ഞിട്ട് ഏതാനും മണിക്കൂറുകളെ ആയിട്ടൊള്ളൂ. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളും അദ്ദേഹത്തിന് അനുശോചനം അറിയിച്ചു.”

”ഒരു മനുഷ്യര്‍ പോലും കുഞ്ഞൂഞ്ഞിനെതിരെ ഒന്നും പറയില്ല. എല്ലാ ശത്രുക്കളോടും അദ്ദേഹം ക്ഷമിക്കാറാണ് പതിവ്. ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാത്ത നമ്മുടെ സ്വന്തം കുഞ്ഞൂഞ്ഞിനെ ഒരാള്‍ അവഹേളിക്കുമ്പോള്‍ ഈ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തില്‍ നിന്നുകൊണ്ട് എങ്ങനെയാണ് പ്രതികരിക്കാതിരിക്കുന്നത്.”

”എല്ലാവരും പ്രതികരിച്ചു കഴിഞ്ഞു. നിങ്ങളുടെ അനുഗ്രഹത്തോടെ കര്‍മം നിര്‍വഹിക്കുകയാണ്. എടോ വിനായകന്‍ ഇതിന്റെ പേരില്‍ ഒന്നല്ല ഒന്‍പതിനായിരം കേസ് വന്നാലും ഞാന്‍ സഹിക്കും. ഞങ്ങളുടെ കുഞ്ഞൂഞ്ഞിനു വേണ്ടി…കണ്ണേ കരളേ കുഞ്ഞൂഞ്ഞേ…ഞങ്ങളുടെ നെഞ്ചിലെ റോസാ പൂവേ” എന്നാണ് ബിന്ദു ചന്ദ്രന്‍ പ്രതികരിക്കുന്നത്.

അതേസമയം, കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്ക് ലൈവിലാണ് വിനായകന്‍ ഉമ്മന്‍ചാണ്ടിക്കെതിരെ രംഗത്തെത്തിയത്. ”ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസമൊക്കെ, നിര്‍ത്തിയിട്ട് പോ, പത്രക്കാരോടാണ് പറയുന്നത്. എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്തു ചെയ്യണം..” എന്നായിരുന്നു വിനായകന്‍ പറഞ്ഞത്.

More in serial news

Trending

Recent

To Top