Connect with us

കാത്തിരിപ്പിനൊടുവിൽ ഒടിയൻ മാണിക്യന്റെ ഒടി വിദ്യകൾ ഇന്ന് മുതൽ ഡി വി ഡി യിൽ !

Malayalam Breaking News

കാത്തിരിപ്പിനൊടുവിൽ ഒടിയൻ മാണിക്യന്റെ ഒടി വിദ്യകൾ ഇന്ന് മുതൽ ഡി വി ഡി യിൽ !

കാത്തിരിപ്പിനൊടുവിൽ ഒടിയൻ മാണിക്യന്റെ ഒടി വിദ്യകൾ ഇന്ന് മുതൽ ഡി വി ഡി യിൽ !

മലയാള സിനിമ ലോകത്ത് മറ്റൊരു ചിത്രത്തിന് വേണ്ടിയും ഇത്രയധികം കാത്തിരിപ്പ് ഉണ്ടായിട്ടില്ല. ഒടിയൻ എന്ന മോഹൻലാൽ ചിത്രത്തിനായാണ് ലോകമെമ്പാടും ആരാധകർ കാത്തിരുന്നത്. ഒടിവിദ്യയും മന്ത്രികതയുമൊക്കെ കാണാൻ മോഹൻലാൽ ആരാധകർ കാത്തിരിക്കുകയായിരുന്നു.

വലിയ വാർത്ത പ്രാധാന്യത്തോടെയാണ് ഒടിയൻ തിയേറ്ററുകളിൽ എത്തിയത്. എന്നാൽ ആദ്യ ദിവസം നെഗറ്റീവ് റിവ്യൂവും അഭിപ്രായങ്ങളും കൊണ്ട് ചിത്രത്തെ ഡീഗ്രേഡ് ചെയ്യാനുള്ള ശ്രമമാണ് നടന്നത്. വി എ ശ്രീകുമാർ മേനോൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഒടിയൻ .

പക്ഷെ പ്രീ റിലീസ് ബിസിനസിലൂടെയും പിന്നീടുള്ള ദിവസങ്ങളിലെ ലോകമെമ്പാടുമുള്ള പ്രദര്ശനത്തിലൂടെയും ഒടിയൻ മികച്ച സാമ്പത്തിക വിജയമാണ് നേടിയത്. ഇപ്പോൾ കാത്തിരിപ്പിനൊടുവിൽ ചിത്രത്തിന്റെ ഡിവിഡി എത്തുകയാണ്.

നേരത്തേ ഡിവിഡി റിലീസിന് മുന്നോടിയായി സയ്‌ന പുറത്തുവിട്ട ചില രംഗങ്ങള്‍ വൈറലായിരുന്നു. മലയാളത്തില്‍ ഇതുവരെ പുറത്തിറങ്ങിയതില്‍ ഏറ്റവും മുടക്കു മുതല്‍ വേണ്ടി വന്ന ചിത്രമായാണ് ഒടിയന്‍ കണക്കാക്കുന്നത്. ചിത്രത്തിന്റെ മറ്റൊരു ട്രെയ്‌ലറും സൈന ഇന്നലെ പുറത്തു വിട്ടിരുന്നു.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച  ഈ ചിത്രം പണ്ട് കാലത്ത് വടക്കൻ കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്നഒടിയൻ  എന്ന സങ്കല്പത്തെ ആധാരമാക്കിയുള്ളതാണ് . ഈ ചിത്രം ബോക്സ് ഓഫീസിൽ കോടി നേടി. മോഹൻലാലിനെക്കൂടാതെപ്രക്ഷ രാജ് മനോജ് ജോഷി , മഞ്ജു വാര്യർ തുടങ്ങിയവരും ഒടിയനിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് .

ഈ ചിത്രത്തിൽ 65 വയസ്സുള്ള മാണിക്യനായാണ് മോഹൻലാൽ  ആദ്യം അഭിനയിച്ചത്. ചെറുപ്പക്കാരനായ മാണിക്യനെ അവതരിപ്പിക്കുന്നതിനായി അദ്ദേഹത്തിനു ചില രൂപമാറ്റങ്ങൾ നടത്തേണ്ടതായിവന്നു. ഫ്രാൻ‌സിൽ  നിന്നുള്ള 25 വിദഗ്ദ്ധരുടെ മേൽനോട്ടത്തിനു കീഴിൽ പ്രത്യേക വ്യായാമമുറകൾ അഭ്യസിച്ച മോഹൻലാൽ അദ്ദേഹത്തിന്റെ ശരീരഭാരം വളരെയധികം കുറയ്ക്കുകയും കഥാപാത്രത്തിനുവേണ്ട രൂപമാറ്റം നേടിയെടുക്കുകയും ചെയ്തു.

ഒടിയൻ ചിത്രീകരണ വേളയിൽ തന്നെ മുഴങ്ങികേട്ട വിവാദമായിരുന്നു എം പത്മകുമാറാണ് ഒടിയന്റെ ഭൂരിഭാഗം രംഗങ്ങളും പൂർത്തിയാക്കിയതെന്ന്. നിർമാതാവ് ആന്റണി പെരുമ്പാവൂരും ശ്രീകുമാർ മേനോനും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതെന്നും ഒടിയൻ മികച്ച രീതിയിൽ പൂർത്തിയാക്കാൻ‌ ശ്രീകുമാർ മേനോന് സാധിക്കില്ലെന്ന് മനസിലാക്കിയ നിർമാതാവ് പത്മകുമാറിനെ വിളിച്ചു വരുത്തിയെന്നൊക്കെയായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ ഒരു കൂട്ടർ പ്രചരിപ്പിച്ചിരുന്നത്.ശ്രീകുമാർ മേനോനെ മൂലയ്ക്ക് ഇരുത്തി പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്തത് എന്നായിരുന്നു ഒടിയന്റെ റിലീസിന്റെ തലേ ദിവസം വരെ പ്രചരിച്ചിരുന്നത്.  

‘പത്മകുമാറാണ് ഈ ചിത്രം സംവിധാനം ചെയ്തെന്ന് വിശ്വസിക്കുന്ന ഒരുകൂട്ടമുണ്ട്. ഒടിയൻ പൊട്ടിയെന്ന് ആരോപിക്കുന്നവർ ആ സംവിധായകന്റെ അടുത്തുപോയി വിമർശനം നടത്തട്ടെ. ‘ജോസഫ് അതിമനോഹരമായി ചെയ്തു, ഒടിയൻ എന്തുകൊണ്ട് മോശമായി ചെയ്തു’ എന്ന് ഇക്കൂട്ടർ അദ്ദേഹത്തോട് ചോദിക്കൂ.– എന്നാണ് ശ്രീകുമാർ മേനോൻ പ്രതികരിച്ചത് .


മഞ്ജു വാരിയരെ താൻ സഹായിക്കാൻ തുടങ്ങിയപ്പോൾ മുതൽ ആരംഭിച്ച ആക്രമണത്തിന്റെ ഭാഗമാണ് ‘ഒടിയൻ’ സിനിമയ്ക്കെതിരായുള്ള സൈബർ ആക്രമണമെന്നും ഇതിനെതിരെ മഞ്ജു പ്രതികരിക്കണമെന്നുമുള്ള നിലപാടും ശ്രീകുമാർ മേനോൻ വ്യക്തമാക്കിയിരുന്നു . മഞ്ജു അഭിനയിച്ച മുൻചിത്രങ്ങളുടെ സംവിധായകർക്കു നേരെ സൈബർ ആക്രമണം എന്തു കൊണ്ടുണ്ടായില്ലെന്ന് ആലോചിച്ചാൽ തന്നെ കാര്യങ്ങൾ വ്യക്തമാകുമെന്നും അദ്ദേഹം പറയുന്നു.

odiyan d v d release

More in Malayalam Breaking News

Trending

Recent

To Top