Connect with us

‘സുഡാനി’യിലെ ഉമ്മമാരെ കണ്ടെത്തിയത് ഇദ്ദേഹമാണ്….!

Malayalam Breaking News

‘സുഡാനി’യിലെ ഉമ്മമാരെ കണ്ടെത്തിയത് ഇദ്ദേഹമാണ്….!

‘സുഡാനി’യിലെ ഉമ്മമാരെ കണ്ടെത്തിയത് ഇദ്ദേഹമാണ്….!

സുഡാനി ഫ്രം നൈജീരിയ’യിലെ സ്‌നേഹമയികളായ ആ ഉമ്മമാര്ക്ക് അങ്ങനെ മികച്ച സ്വഭാവനടിമാര്ക്കുള്ള സംസ്ഥാനപുരസ്‌കാരം ലഭിച്ചിരിക്കുകയാണ്. സംവിധായകന്‍ സക്കറിയയുടെ മനസ്സിലുള്ള മലപ്പുറത്തെ സ്‌നേഹം നിറഞ്ഞ ഉമ്മമാരെ കണ്ടെത്താന്‍ അദ്ദേഹത്തെ സഹായിച്ചത് ഗുരുനാഥനും സുഹൃത്തും നാടക നടനും സംവിധായകനുമായ അബു വളയംകുളമാണെന്നതാണ് വസ്തതുത. അതെ അദ്ദേഹമായിരുന്നു ഈ സിനിമയുടെ കാസ്റ്റിംഗ് ഡയറക്ടര്.

സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്റെ ഒന്ന് രണ്ട് ചിത്രങ്ങളിലും ഒരു പരസ്യചിത്രത്തിലും അഭിനയിച്ചിട്ടുണ്ട് അബു. മിഥുന്റെ പുതിയ ചിത്രമായ ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്’ എന്ന ചിത്രത്തിലും അദ്ദേഹം കാസ്റ്റിംഗ് ഡയറക്ടറായുണ്ട്. സിനിമയ്ക്കായി നാല്‍പ്പതോളം പുതിയ അഭിനേതാക്കളെ അദ്ദേഹം കണ്ടെത്തിയിട്ടുണ്ട് താനും.

ഇതിനകം രണ്ട് മലയാള സിനിമകളുടെയും ഒരു തമിഴ് ചിത്രത്തിന്റേയും കാസ്റ്റിംഗ് ഡയറക്ടറും ആക്ടിംഗ് ട്രെയിനറുമായി കഴിഞ്ഞു അബു. വിജയ് സേതുപതി നിര്‍മ്മിച്ച ‘മേര്‍ക്കു തുടര്‍ച്ചി മലൈ’ എന്ന തമിഴ് ചിത്രത്തിലും മികച്ചൊരു കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ ‘ഈട ”, ‘കിസ്മത് എന്നീ ചിത്രങ്ങളിലും അദ്ദേഹമുണ്ടായിരുന്നു.

Abu Valayamkulam was the cast director of the movie Sudani from Nigeria

More in Malayalam Breaking News

Trending

Recent

To Top