Connect with us

‘രാസലഹരി കലർന്ന പാനീയം നൽകി ബലാത്സം​ഗം ചെയ്തു; ഭീഷണിയുണ്ട്, ജാമ്യം അനുവദിക്കരുത്; ഒമർ ലുലുവിനെതിരെ നടി ഹൈക്കോടതിയിൽ

featured

മലയാള സിനിമയിൽ എന്റർടൈനിംഗ് സിനിമകൾ കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സംവിധായകനാണ് ഒമർ ലുലു. എന്നാൽ താരത്തിനെതിരെ ബലാത്സം​ഗ കേസ് വന്നതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് സംവിധായകൻ. ഇപ്പോഴിതാ സംവിധായകനെതിരെ ഹൈക്കോടതിയിൽ എത്തിയിരിക്കുകയാണ് പരാതിക്കാരി.

അതേസമയം വിവാഹിതനാണെന്ന് മറച്ചുവച്ച് വിവാഹവാ​ഗ്ദാനം നൽകിയും വരാനിരിക്കുന്ന സിനിമകളിൽ അവസരം വാ​ഗ്ദാനം ചെയ്തുമായിരുന്നു പീഡനം എന്നാണ് പരാതിക്കാരി പറയുന്നത്. കേസ് ഒത്തുതീർപ്പാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ സംഭാഷണങ്ങൾ കോടതിയിൽ ഹാജരാക്കാൻ തയാറാകണമെന്ന് പരാതിക്കാരി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.

ഒമർ ലുലു രാസലഹരി കലർന്ന പാനിയം നൽകി മയക്കി ബലാത്സം​ഗം ചെയ്തെന്നും കേസ് ഒത്തുതീർപ്പാക്കണം എന്നാവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ടെന്നും പരാതിക്കാരി ഹൈക്കോടതിയിൽ ആരോപിച്ചു. ബലാത്സം​ഗ കേസിൽ ഒമർ ലുലു നൽകിയ മുൻകൂർ ജാമ്യ ഹർജിയെ എതിർത്ത് നടി നൽകിയ ഉപഹർജിയിലാണ് ആരോപണം.

മാത്രമല്ല സ്വാധീന ശക്തിയുള്ള ആളായതിനാൽ ജാമ്യം അനുവദിച്ചാൽ പ്രതി സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും പരാതിക്കാരി കൂട്ടിച്ചേർത്തു. ഇതോടെ പരാതിക്കാരിയേയും കക്ഷി ചേർത്ത ജസ്റ്റിസ് സിഎസ് ഡയസ് ഹർജി 22ന് പരി​ഗണിക്കാൻ മാറ്റി.

More in featured

Trending

Recent

To Top