featured
ആകാശത്ത് വീഡിയോ ഷൂട്ടും പൊട്ടിച്ചിരിയും! ഹെലികോപ്റ്ററിൽ താരരാജാവിന്റെ വികൃതി കണ്ട് അമ്പരന്ന് ആന്റണി….! കുട്ടിക്കളി മാറാത്ത ലാലേട്ടൻ, വിസ്‌മയമെന്ന് ആരാധകർ..!
ആകാശത്ത് വീഡിയോ ഷൂട്ടും പൊട്ടിച്ചിരിയും! ഹെലികോപ്റ്ററിൽ താരരാജാവിന്റെ വികൃതി കണ്ട് അമ്പരന്ന് ആന്റണി….! കുട്ടിക്കളി മാറാത്ത ലാലേട്ടൻ, വിസ്‌മയമെന്ന് ആരാധകർ..!
മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്‌ഠ നേടിയ സൂപ്പർ സ്റ്റാറാണ് മോഹൻലാൽ. കുസൃതി നിറഞ്ഞ നിഷ്കളങ്കമായ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി സിനിമയിൽ ചേക്കേറിയിട്ട് വർഷങ്ങൾ ഏറെ കഴിഞ്ഞിരിക്കുന്നു. മലയാള സിനിമയുടെ താരരാജാവെന്ന് വിശേഷിപ്പിക്കുന്ന മോഹൻലാൽ ലോകം അറിയപ്പെടുന്ന നടനാണെങ്കിലും അദ്ദേഹത്തിന് ഭയങ്കര നിഷ്‌ക്കളങ്കതയാണ് എന്ന് കേട്ടിട്ടുണ്ട്. മാത്രമല്ല ലൊക്കേഷനിലെ ലാലേട്ടന്റെ കുട്ടിക്കളിയെ കുരിച്ചും കുസൃതികളെ കുറിച്ചും നിരവധി യുവതാരങ്ങൾ വാചാലരായി സംസാരിച്ചിട്ടുമുണ്ട്.
എന്നാൽ ഇപ്പോൾ ആ കുട്ടിക്കളി മലയാളികൾക്ക് നേരെ കാണാനും ആസ്വദിക്കാനും ഒരു അവസരം നൽകിയിരിക്കുകയാണ് ആന്റണി പെരുമ്പാവൂര്‍. കഴിഞ്ഞ ദിവസം ആന്റണി പെരുമ്പാവൂര്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ ആണ് ഇന്നത്തെ ചർച്ച വിഷയം. ഹെലികോപ്റ്ററില്‍ ആന്റണി പെരുമ്പാവൂരും മോഹന്‍ലാലും യാത്ര ചെയ്യുകയായിരുന്നു.
അതിനിടയിൽ ആന്റണി പെരുമ്പാവൂര്‍ അറിയാതെ അദ്ദേഹത്തിന്റെയും, ആകാശത്ത് നിന്ന് താഴേക്ക് നോക്കുമ്പോഴുള്ള കാഴ്ചയും സ്വന്തം ഫോണില്‍ എടുത്ത് ചിരിക്കുന്ന മോഹന്‍ലാലിനെ വീഡിയോയില്‍ കാണാം. ആ വീഡിയോയിൽ മോഹൻലാൽ വളരെ രസകരവും ക്യൂട്ടുമാണ്.
അതേസമയം ആന്റണി പെരുമ്പാവൂര്‍ മോഹന്‍ലാലിന്റെ ആത്മ സുഹൃത്താണ്. ‘വിത്ത് മോഹന്‍ലാല്‍ സര്‍’ എന്ന് പറഞ്ഞാണ് ആന്റണി പെരുമ്പാവൂര്‍ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ലാലേട്ടന്‍ അങ്ങനെ അത്ര താത്പര്യത്തോടെ എടുത്ത് ആസ്വദിച്ച വീഡിയോ ആരാധകര്‍ കാണാതിരിക്കാന്‍ പാടില്ലല്ലോ എന്നാണ് ഇതിന് കമന്റുകൾ വരുന്നത്. ഇത്ര സിംപിളായിരുന്നോ ലാലേട്ടന്‍, ‘കുട്ടിക്കളി മാറാത്ത നമ്മുടെ ലാലേട്ടന്‍’ എന്ന് പറഞ്ഞാണ് ആരാധകരുടെ കമന്റുകള്‍. ഇപ്പോൾ ഈ വീഡിയോ വലിയ രീതിയിൽ വൈറലാകുകയാണ്.