കാത്തിരിപ്പിന് വിരാമം; സർപ്രൈസ് പൊട്ടിച്ച് ജിപി; ആഘോഷ തിമിർപ്പിൽ ഗോപികയും; കൂടെ ആരാധകരുടെ ആശംസകളും!!!
By
മലയാളികൾക്കേറെ സുപരിചിതയായ നടിയാണ് ഗോപിക അനിൽ. ഗോപിക എന്നതിലുപരിയായി അഞ്ജലി എന്ന പേരിലാണ് താരം കുടുംബപ്രേക്ഷകര്‍ക്കിടയില്‍ അറിയപ്പെടുന്നത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം സീരിയലിലെ ശിവാജ്ഞലി ജോഡി പ്രക്ഷകർക്കേറെ പ്രിയപ്പെട്ടതാണ്. കബനി എന്ന സീരിയലിലാണ് ആദ്യം താരം നായിക വേഷം ചെയ്തത്. പിന്നീട് സാന്ത്വനത്തിലേക്ക് എത്തി.
2020 മുതലാണ് സാന്ത്വനം സീരിയലില്‍ ഗോപിക അഭിനയിച്ച് തുടങ്ങിയത്. സീരിയലും ഗോപികയുടെ കഥാപാത്രവും ഇന്ന് ജനപ്രിയമാണ്. അതേസമയം മലയാള സിനിമയിലും ടെലിവിഷന്‍ ഷോകളിലും ശ്രദ്ധേയനായ താരമാണ് ഗോവിന്ദ് പത്മസൂര്യ. അടയാളങ്ങള്‍ എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ എത്തിയ ജിപി ഡാഡി കൂള്‍ അടക്കമുള്ള ഒരുപിടി ശ്രദ്ധേയ സിനിമകളുടെ ഭാഗമായിരുന്നെങ്കിലും ഡി4 ഡാന്‍സിലെ അവതാരകനായെത്തിയത് മുതലാണ് പ്രേക്ഷക ശ്രദ്ധനേടുന്നത്.
ഇന്ന് നടനായും അവതാരകനായും യൂട്യൂബറായുമെല്ലാം തിളങ്ങി നില്‍ക്കുകയാണ് ജിപി. എന്നാൽ മിനിസ്‌ക്രീനിലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും ജീവിതത്തില്‍ ഒന്നാകാന്‍ പോകുന്നുവെന്ന വാര്‍ത്ത അറിഞ്ഞ സന്തോഷത്തിലാണ് ആരാധകര്‍. സ്വപ്നത്തില്‍ പോലും വിചാരിക്കാതിരുന്ന ജോഡിയായ ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലുമാണെന്നതാണ് ആരാധകരെ കൂടുതല്‍ അമ്പരപ്പിച്ചത്. വളരെ അപ്രതീക്ഷിതമായാണ് ഇരുവരുടെയും വിവാഹ നിശ്‌ചയം കഴിഞ്ഞെന്നുള്ള വാർത്ത പുറത്തു വന്നത്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു വിവാഹനിശ്ചയം. ചടങ്ങുകൾക്കുശേഷം സോഷ്യൽമീഡിയ വഴി ഗോവിന്ദ് പത്മസൂര്യയും ഗോപികയും വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കിട്ടപ്പോഴാണ് തങ്ങൾക്ക് പ്രിയപ്പെട്ട താരങ്ങൾ ഒന്നാകാൻ പോവുകയാണെന്ന വിവരം ആരാധകരും അറിഞ്ഞത്. 2023ൽ ഇത്രയും വലിയ സർപ്രൈസ് വേറെ കിട്ടിയിട്ടില്ലെന്നാണ് പ്രേക്ഷകർ ഇരുവരുടെയും വിവാഹനിശ്ചയ ചിത്രങ്ങൾ കണ്ട് കുറിച്ചത്.
കഴിഞ്ഞ ദിവസം ഗോവിന്ദ് പത്മസൂര്യ തന്റെ യൂട്യൂബ് ചാനലിലൂടെ വിവാഹ തീയതി വെളിപ്പെടുത്തിയിരുന്നു. 28 ജനുവരി 2024നാണ് വിവാഹം കെങ്കേമമായി നടക്കുക. ഇപ്പോഴിതാ വിവാഹത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കുടുംബത്തിനും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം ബ്രൈഡ് ടു ബി ആഘോഷമാക്കിയിരിക്കുകയാണ് ഗോപിക അനിൽ. ഗോപികയുടെ അനിയത്തിയും നടിയുമായ കീർത്തന അനിലാണ് ഗോപികയുടെ ബ്രൈഡ് ടു ബി ആഘോഷ ചിത്രങ്ങൾ പങ്കിട്ടത്.
കുടുംബാഗങ്ങൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം കേക്ക് മുറിച്ചും പാർട്ടി നടത്തിയുമാണ് ഗോപിക ബ്രൈഡ് ടു ബി ആഘോഷിച്ചത്. സിൽവർ നിറത്തിലുള്ള ബോഡി കോൺ ഷിമറി ഡ്രസ്സായിരുന്നു ഗോപികയുടെ വേഷം. മൈ ഗേൾ… എക്കാലത്തെയും സുന്ദരിയായ വധു… കൗണ്ട്ഡൗൺ ഔദ്യോഗികമായി ഓണാണ് എന്നാണ് ചേച്ചിയുടെ ബ്രൈഡ് ടു ബി ചിത്രങ്ങൾ പങ്കിട്ട് കീർത്തന അനിൽ കുറിച്ചത്. നിരവധി പേരാണ് ഗോപികയ്ക്ക് ആശംസകൾ നേർന്ന് എത്തിയത്. ജീവിതത്തിന്റെ ഏറ്റവും മനോഹരമായ നിമിഷത്തിലേക്കുള്ള ചുവടുവെയ്പ്പിന് ഒരായിരം മംഗളാശംസകൾ, വധുവിന് അഭിനന്ദനങ്ങൾ…
നിങ്ങളുടെ ബാച്ചിലർ ലൈഫിന്റെ അവസാന ദിവസങ്ങൾ ആസ്വദിക്കൂ എന്നിങ്ങനെ നീളുന്നു കമന്റുകൾ. ആരാധകരെ സംബന്ധിച്ച് ജിപി വിവാഹിതനാകാൻ പോകുന്നുവെന്നത് സന്തോഷമാണെങ്കിൽ ഇരട്ടി മധുരം പോലെയായിരുന്നു ജിപിയുടെ വധുവാകാൻ ഒരുങ്ങുന്നത് ഗോപികയാണെന്ന വാർത്ത. വിവാഹ നിശ്ചയ ദിവസം മുതൽ ഇവരുടെ വിവാഹത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ.
കഴിഞ്ഞ ദിവസം തങ്ങളുടെ വിവാഹത്തിന് നടന്‍ മോഹന്‍ലാലിനെ ക്ഷണിക്കാന്‍ പോയ സന്തോഷം പങ്കുവെച്ചിരുന്നു ഗോവിന്ദ് പത്മസൂര്യയും ഗോപികയും. മോഹന്‍ലാലിനൊപ്പം ബാലേട്ടന്‍ എന്ന ചിത്രത്തില്‍ ഗോപികയും കീര്‍ത്തനയും അഭിനയിച്ചിരുന്നു. പിന്നീട് ഇദേഹത്തെ കാണാന്‍ ഗോപികയ്ക്ക് അവസരം കിട്ടിയില്ല. ഇക്കാര്യം ജിപിയോട് ഗോപിക പറഞ്ഞപ്പോൾ ജിപിയാണ് മോഹൻലാലുമായുള്ള കൂടിക്കാഴ്ച ഒരുക്കിയത്. ലൈഫിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഫേസിലേക്ക് ഞങ്ങൾ രണ്ടുപേരും കടക്കുകയാണ്.
ഇത്രയും കാലം നിങ്ങളുടെ സപ്പോർട്ടും അനുഗ്രഹവുമൊക്കെ ഉണ്ടായിരുന്നു. ഇനി മുന്നോട്ടും അതുപോലെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ആഘോഷങ്ങളുടെ ഭാഗമാവുകയും ഞങ്ങളോടൊപ്പം നിൽക്കുകയും ചെയ്യുക. എന്നും ഞങ്ങൾക്ക് നിങ്ങൾ തരുന്ന സ്നേഹം പതിവിൽ കൂടുതൽ ഇത്തവണ തരിക.
കാരണം അത്രയും ഇമ്പോർട്ടന്റായ ഘട്ടത്തിലേക്കാണ് ഞങ്ങൾ കടക്കുന്നത്. ഒരുമിച്ച് നമുക്ക് ഇത് ആഘോഷിക്കാം എന്നാണ് വിവാഹതിയ്യതി വെളിപ്പെടുത്തി പങ്കുവെച്ച വീഡിയോയിൽ ജിപി പറഞ്ഞത്. സാന്ത്വനം എന്ന സീരിയലിലാണ് ഗോപിക ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഗോപികയുടെ അഞ്ജലിക്ക് വലിയ സ്വീകാര്യതയാണ് ആരാധകർക്കിടയിലുള്ളത്.
എന്നാൽ ഇരുവരുടെയും വിവാഹ വാർത്ത അറിഞ്ഞ നാൾ മുതൽ എങ്ങനെ ഇവര്‍ കണ്ടുമുട്ടി, പ്രണയമായിരുന്നുവോ എന്നെല്ലാം തുടങ്ങി ആയിരം ചോദ്യങ്ങള്‍ ഇരുവരോടും ചോദിക്കാനായി ആരാധകരുടെ മനസിലുണ്ട്. അവയെല്ലാത്തിനുമുള്ള ഉത്തരവുമായി കുറച്ചുനാളുകൾക്ക് മുൻപ് ആദ്യമായി ഇരുവരും ഒരുമിച്ച് ആരാധകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ഗോവിന്ദ് പത്മസൂര്യയുടെ യുട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് കണ്ടുമുട്ടിയ കഥയും വിവാഹനിശ്ചയത്തെ കുറിച്ചുമെല്ലാം ഇരുവരും വിവരിച്ചത്. ഞങ്ങളുടെ സ്‌റ്റോറി എന്ന തലക്കെട്ട് നല്‍കിയാണ് ജിപിയും ഗോപികയും വീഡിയോ പങ്കുവെച്ചത്.
വിവാഹനിശ്ചയം കഴിഞ്ഞപ്പോള്‍ മുതല്‍ തങ്ങളുടെ കപ്പിള്‍ ഇന്റര്‍വ്യൂ ആവശ്യപ്പെട്ട് ഒട്ടനവധി കോളുകള്‍ വരുന്നുണ്ടെന്നും പറഞ്ഞാണ് ഇരുവരും വിവാഹനിശ്ചയം വരെ എത്തിയ യാത്രയെ കുറിച്ച് വിവരിച്ചത്. വിവാഹം എന്ന തീരുമാനത്തിലേക്ക് എത്തിച്ച നിമിഷങ്ങളെക്കുറിച്ചാണ് ഇരുവരും വീഡിയോയില്‍ പറഞ്ഞത്.
ജിപിയുടെ അച്ഛന്റെ അനുജത്തി മേമയും, ഗോപികയുടെ അച്ഛന്റെ ചേച്ചിയും കൂട്ടുകാരാണ്. പതിനഞ്ച് വര്‍ഷത്തെ സൗഹൃദം അവര്‍ക്കിടയിലുണ്ട്. അവരാണ് ജിപിയും ഗോപികയും വിവാഹിതരായാല്‍ നന്നാകുമെന്ന് ആദ്യം മനസിലാക്കിയതും അതിനുള്ള എല്ലാ മുന്‍കയ്യും എടുത്തതും. അവര്‍ തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള സംഭാഷണത്തിന്റെ ഫലമായിട്ടാണ് ജിപിഗോപിക വിവാഹം നടക്കാന്‍ പോകുന്നത്. എന്നാണ് ഇരുവരും പറഞ്ഞത്.