Connect with us

സൂരജ് സന്തോഷ് രാജി കത്ത് നല്‍കിയിട്ടില്ല, സൂരജ് ഇനിയുള്ള പരിപാടിയുടെ ഭാഗമായിരിക്കും; ഗായകരുടെ സംഘടനയായ സമം

Malayalam

സൂരജ് സന്തോഷ് രാജി കത്ത് നല്‍കിയിട്ടില്ല, സൂരജ് ഇനിയുള്ള പരിപാടിയുടെ ഭാഗമായിരിക്കും; ഗായകരുടെ സംഘടനയായ സമം

സൂരജ് സന്തോഷ് രാജി കത്ത് നല്‍കിയിട്ടില്ല, സൂരജ് ഇനിയുള്ള പരിപാടിയുടെ ഭാഗമായിരിക്കും; ഗായകരുടെ സംഘടനയായ സമം

ഗായകന്‍ സൂരജ് സന്തോഷ് രാജി കത്ത് നല്‍കിയിട്ടില്ലെന്ന് ഗായകരുടെ സംഘടനയായ സമം. വികാരത്തിന്റെ പുറത്ത് പറഞ്ഞതാണെന്നും സംഘടനക്ക് രാഷ്ട്രീയപരമായി ചായ്‌വില്ലെന്നും സമം വ്യക്തമാക്കി. കെ എസ് ചിത്രയെയും സൂരജ് സന്തോഷിനെയും പിന്തുണച്ചിട്ടില്ല. സൂരജ് സന്തോഷും ഇനിയുള്ള പരിപാടിയുടെ ഭാഗമായിരിക്കും. സൂരജ് സന്തോഷിനെ മാറ്റി നിര്‍ത്തില്ലെന്നും സമം വെളിപ്പെടുത്തി.

വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞതെന്ന് ചിത്ര അറിയിച്ചിരുന്നു. സൂരജ് സന്തോഷ് ഗായകരുടെ സംഘടനയായ സമത്തില്‍ നിന്ന് രാജി വെച്ചതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. തനിക്ക് നേരായ സൈബര്‍ ആക്രമണത്തില്‍ സംഘടന പിന്തുണച്ചില്ല എന്ന പരാതിയെ തുടര്‍ന്നാണ് സൂരജ് രാജിവെച്ചതായിരുന്നു വിവരം പുറത്തുവന്നത്. അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനവുമായി ബന്ധപ്പെട്ട് ഗായിക കെ എസ് ചിത്ര പങ്കുവച്ച വീഡിയോ വലിയ വിവാദങ്ങള്‍ വഴിവച്ചിരുന്നു.

ചിത്രയ്ക്ക് എതിരെ വന്‍ വിമര്‍ശനമാണ് സൂരജ് നടത്തിയത്. പിന്നാലെ വലിയ തോതില്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് സൂരജ് പാത്രമാവുകയും ചെയ്തിരുന്നു. ഏതാനും നാളുകള്‍ക്ക് മുന്‍പാണ് രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് കെ എസ് ചിത്ര ഒരു വീഡിയോ പങ്കിട്ടത്. പ്രതിഷ്ഠയുടെ അന്ന് എല്ലാ വീടുകളിലും രാമമന്ത്രം ജപിക്കണമെന്നും വീടുകളില്‍ വിളക്ക് തെളിയിക്കണമെന്നുമെല്ലാം ചിത്ര ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

പിന്നാലെ നിരവധി പേരാണ് ചിത്രയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് എത്തിയത്. ഇതില്‍ സൂരജ് സന്തോഷിന്റെ വിമര്‍ശനം ഏറെ ശ്രദ്ധിക്കപ്പെട്ടു. വിഗ്രഹങ്ങള്‍ ഇനിയെത്ര ഉടയാന്‍ കിടക്കുന്നു എന്നുള്‍പ്പെടെ സൂരജ് കുറിച്ചിരുന്നു. ശേഷം വന്‍ സൈബര്‍ ആക്രമണവും വിമര്‍ശനവും സൂരജിന് നേരെ നടന്നിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top