Connect with us

മീനാക്ഷി, മഞ്ജു മഞ്ജു; ഭാവവ്യത്യാസമില്ലാതെ താരപുത്രി; വൈറലായി വീഡിയോ

Malayalam

മീനാക്ഷി, മഞ്ജു മഞ്ജു; ഭാവവ്യത്യാസമില്ലാതെ താരപുത്രി; വൈറലായി വീഡിയോ

മീനാക്ഷി, മഞ്ജു മഞ്ജു; ഭാവവ്യത്യാസമില്ലാതെ താരപുത്രി; വൈറലായി വീഡിയോ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സിനിമാ രാഷ്ട്രീയ ലോകം മുഴുവന്‍ അണി നിരന്ന ചടങ്ങില്‍ പ്രധാന മന്ത്രി നരേന്ദ്രമോദി അടക്കമുള്ളവരായിരുന്നു വിശിഷ്ടാതിഥികള്‍. ജനുവരി 17 ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു താലികെട്ട്. രണ്ട് വിവാഹസല്‍ക്കാരങ്ങളാണ് തന്റെ സുഹൃത്തുക്കള്‍ക്കും പരിചയക്കാര്‍ക്കും ബന്ധുക്കള്‍ക്കും എല്ലാമായി സുരേഷ് ഗോപി ഒരുക്കിയിരുന്നത്.

താരനിബിഢമായ ചടങ്ങിന്റെ വീഡിയോകളെല്ലാം വൈറലാണ്. അക്കൂട്ടത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടൊരു വീഡിയോ നടന്‍ ദിലീപിന്റെയും മകള്‍ മീനാക്ഷിയുടെയും ആയിരുന്നു. ഗുരുവായൂരിലെ താലികെട്ട് ചടങ്ങില്‍ ദിലീപ് മാത്രമാണ് പങ്കെടുത്തത്. പിന്നീട് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലും വിരുന്നിലുമാണ് മീനാക്ഷി അച്ഛനൊപ്പം പങ്കെടുത്തത്. എപ്പോഴും വാര്‍ത്തകളില്‍ നിറയുള്ള താരപുത്രിയാണ് മീനാക്ഷി. വളരെ വിരളമായി മാത്രമെ മീനാക്ഷിയെ മീഡിയയ്ക്ക് കാണാന്‍ കിട്ടാറുള്ളു.

അതുകൊണ്ട് തന്നെ താരപുത്രിയുടെ വിശേഷങ്ങള്‍ സോഷ്യല്‍മീഡിയ വഴിയാണ് ആരാധകര്‍ ഏറെയും അറിയുന്നത്. ഭാഗ്യയുമായി നല്ലൊരു സൗഹൃദം മീനാക്ഷിക്കുണ്ട്. വിവാഹ വിരുന്നില്‍ ലെഹങ്കയില്‍ അതീവ സുന്ദരിയായാണ് മീനാക്ഷി എത്തിയത്. പൊതുവെ അടുത്ത കാലത്തായി ഇത്തരം ഫങ്ഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സാരിയോ കുര്‍ത്തിയോ ഉടുപ്പുകളോ ആണ് മീനാക്ഷി ധരിക്കാറുള്ളത്.

അതുകൊണ്ട് തന്നെ ലെഹങ്കയിലെ മീനാക്ഷിയുടെ ലുക്ക് അടിപൊളിയായിരുന്നുവെന്നാണ് ആരാധകരില്‍ പലരും കുറിച്ചത്. അച്ഛന്റെ ഒപ്പം അതീവ സുന്ദരിയായി എത്തിയ മീനാക്ഷിക്ക് പിന്നാലെയായിരുന്നു ക്യാമറ കണ്ണുകള്‍ എല്ലാം. പൊതുവെ ക്യാമറകളോട് മുഖം തിരിക്കാറുള്ള മീനാക്ഷി ഇത്തവണയും ഒരു ചെറു ചിരി മാത്രമാണ് സമ്മാനിച്ചത്. അതേസമയം മീനാക്ഷിയുടെ ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു. അത് മറ്റൊന്നുമല്ല… അച്ഛനൊപ്പം വളരെ ധൃതിയില്‍ ഖുശ്ബുവിന്റെ അരിക് ചേര്‍ന്ന് നടന്ന് വന്ന മീനാക്ഷിയോട് സമീപത്ത് നിന്ന് ഒരു ചോദ്യം ഉയര്‍ന്നു.

മീനാക്ഷി, മഞ്ജു മഞ്ജു എന്നാണ് ആരോ പറയുന്നത്. അത് റിപ്പോര്‍ട്ടറാണോ അതോ കൂടെ വന്ന ഖുശ്ബുവാണോ എന്നാണ് വീഡിയോ ആവര്‍ത്തിച്ച് കേട്ടതോടെ ആരാധരുടെ സംശയം. എന്തുതന്നെ ആയാലും താരപുത്രിയ്ക്ക് അതൊന്നും കേട്ട് യാതൊരു ഭാവ മാറ്റവുമുണ്ടായില്ല. മീനാക്ഷി വളരെ സ്പീഡില്‍ ക്യാമറയ്ക്ക് മുമ്പിലൂടെ പോവുകയും ചെയ്തു. പൊതുവെ ഇത്തരം ചോദ്യങ്ങള്‍ നിരവധി ഇക്കഴിഞ്ഞ നാളുകള്‍ക്കിടയില്‍ നിരവധി മീനാക്ഷി അഭിമുഖീകരിച്ചിട്ടുണ്ട്. ഒന്നിനോടും പ്രതികരിക്കാന്‍ താരപുത്രി തയ്യാറായിട്ടില്ല.

അതേസമയം കാവ്യ എന്തുകൊണ്ട് വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയില്ലെന്ന സംശയവും ആരാധകര്‍ക്കുണ്ട്. കാരണം ഭാഗ്യയുടെ വിവാഹത്തിന്റെ തലേദിവസം കുടുംബസമേതം നില്‍ക്കുന്ന കാവ്യയുടെ ചിത്രം വൈറലായിരുന്നു. മീനാക്ഷിക്കും ദിലീപിനുമൊപ്പം കാവ്യയേയും മഹാലക്ഷ്മിയേയും ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. കാവ്യയുടെ വിടവ് ചര്‍ച്ചയായതോടെ കാവ്യയുടെ മുന്‍ ഭര്‍ത്താവ് നിഷാല്‍ ചന്ദ്രയും സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനെത്തിയിരുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു.

അതുകൊണ്ടാണ് ഗുരുവായൂരില്‍ എത്തിയ കാവ്യ വിവാഹത്തില്‍ സംബന്ധിക്കാഞ്ഞത് എന്നാണ് ചിലരുടെ കണ്ടെത്തല്‍. സുരേഷ് ഗോപിയും കുടുംബവുമായി വര്‍ഷങ്ങളുടെ ബന്ധം നിഷാലിനുണ്ടെന്നും സുരേഷ് ഗോപി മുന്‍കൈ എടുത്താണ് കാവ്യ നിശാല്‍ വിവാഹം നടത്തിയതെന്നും മുമ്പ് വാര്‍ത്തകളുണ്ടായിരുന്നു. അതേസമയം മഞ്ജു വാര്യര്‍ വിവാഹത്തിനും റിസപ്ഷനും ഒന്നും പങ്കെടുക്കാതിരുന്നതും ചര്‍ച്ചയായിട്ടുണ്ട്. മഞ്ജുവിനെ സുരേഷ് ഗോപി ക്ഷണിച്ചില്ലേ എന്നാണ് ചിലരുടെ സംശയം. ദിലീപുമായി അടുത്ത ബന്ധമുള്ളതിനാല്‍ മഞ്ജുവിനെ സുരേഷ് ഗോപി വിളിച്ചില്ലെന്നാണ് ചിലര്‍ പറയുന്നത്.

പക്ഷെ ഭാഗ്യയ്ക്കും ശ്രേയസിനും തന്റെ സോഷ്യല്‍മീഡിയ പേജിലൂടെ മഞ്ജു ആശംസ അറിയിച്ചിരുന്നു. മഞ്ജു തന്റെ പുതിയി സിനിമാ തിരക്കുകളുമായി ബന്ധപ്പെട്ട് സ്ഥലത്ത് കാണില്ല എന്നായിരുന്നു ആരാധകര്‍ പലരും പറഞ്ഞിരുന്നത്. രജനികാന്തിനൊപ്പമാണ് മഞ്ജുവിന്റെ പുതിയ സിനിമ. അതിനാല്‍ തന്നെ എത്തിപ്പെടാന്‍ പറ്റാത്ത സ്ഥലത്തോ തിരക്കിലോ ആയിരിക്കാം എന്നും കണ്ടെത്തുലകള്‍ ഉണ്ട്.

More in Malayalam

Trending