Actress
ക്ലിക്കിന് വേണ്ടി ഇത്തരം പ്രവൃത്തികള്‍ ചെയ്യരുത്, വ്യാജ വാര്‍ത്തയ്‌ക്കെതിരെ നിത്യ മേനോന്‍
ക്ലിക്കിന് വേണ്ടി ഇത്തരം പ്രവൃത്തികള്‍ ചെയ്യരുത്, വ്യാജ വാര്‍ത്തയ്‌ക്കെതിരെ നിത്യ മേനോന്‍
താരങ്ങളെ കുറിച്ചുള്ള ഗോസിപ്പുകള്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ സ്ഥിര സംഭവമാണ്. ഇത്തര്തതില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ വാര്‍ത്തയായിരുന്നു, തെന്നിന്ത്യന്‍ താരം നിത്യ മേനോനെ ഷൂട്ടിങ്ങിനിടെ പ്രമുഖ നടന്‍ ഉപദ്രവിച്ചുവെന്നും തമിഴ് സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്നും താരം ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടുന്നു എന്നുള്ള വാര്‍ത്ത.
എന്നാല്‍ ഇത് തീര്‍ത്തും വ്യാജമാണെന്നും, ഇത്തരം ജീര്‍ണിച്ച മാധ്യമ പ്രവര്‍ത്തനത്തില്‍ നിന്നും ഇനിയും മെച്ചപ്പെടണമെന്നും നിത്യ മേനോന്‍ പറഞ്ഞു. എക്‌സിലും ഫേസ്ബുക്കിലുമാണ് താരം പ്രതികരണം പങ്കുവെച്ചത്.
‘നമ്മള്‍ വളരെ കുറച്ച് കാലം മാത്രമേ ഈ ലോകത്ത് ഉണ്ടാവുകയൊളളൂ. എത്രത്തോളം തെറ്റുകളാണ് നാം പരസ്പരം ചെയ്യുന്നത് എന്ന് ആലോചിക്കുമ്പോള്‍ ഞാന്‍ അത്ഭുതപ്പെടാറുണ്ട്. ചെയ്യുന്ന ജോലിയില്‍ ഉത്തരവാദിത്വം വേണം, എന്നാലേ ഇത്തരം മോശപ്പെട്ട പ്രവൃത്തികള്‍ ഇല്ലാതെയാവൂ. കൂടുതല്‍ മെച്ചപ്പെട്ട മനുഷ്യരാവൂ.’
താന്‍ ഇത്തരമൊരു ഇന്റര്‍വ്യൂ കൊടുത്തിട്ടില്ലെന്നും ക്ലിക്കിന് വേണ്ടി ഇത്തരം പ്രവൃത്തികള്‍ ചെയ്യരുതെന്നും, ഇതാരാണ് തുടങ്ങിവെച്ചത് എന്ന് അറിയുമെങ്കില്‍ തന്നെ അറിയിക്കണമെന്നും വ്യാജവാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവെച്ച്‌കൊണ്ട് താരം പറഞ്ഞു.