Malayalam
ഈ സിനിമയുടെ സെറ്റിൽ വെച്ചാണ് നിത്യാ മേനോനെ ആദ്യമായി കണ്ടതും ഇഷ്ടം പറഞ്ഞതും…അവർ അത് സ്നേഹപൂർവം റിജക്ട് ചെയ്തു, സിനിമ കണ്ടപ്പോൾ അതിന്റെ ഓർമകൾ വന്നു; സന്തോഷ് വർക്കി
ഈ സിനിമയുടെ സെറ്റിൽ വെച്ചാണ് നിത്യാ മേനോനെ ആദ്യമായി കണ്ടതും ഇഷ്ടം പറഞ്ഞതും…അവർ അത് സ്നേഹപൂർവം റിജക്ട് ചെയ്തു, സിനിമ കണ്ടപ്പോൾ അതിന്റെ ഓർമകൾ വന്നു; സന്തോഷ് വർക്കി
‘മോഹൻലാൽ ആറാടുകയാണ്’ എന്ന പ്രസ്താവനയിലൂടെ മലയാളികളുടെ ശ്രദ്ധനേടിയ വ്യക്തിയാണ് സന്തോഷ് വര്‍ക്കി. തുടർന്ന്, നടി നിത്യ മേനോനുമായിബന്ധപ്പെട്ട് സന്തോഷ് വര്‍ക്കി വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. നിത്യമേനോനെ തനിക്ക് കല്യാണം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും ഇക്കാര്യം താരത്തെ അറിയിച്ചിട്ടുണ്ടെന്നും സന്തോഷ് വർക്കി തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ യുവാവിന്റെ ഭാഗത്ത് നിന്നും വർഷങ്ങളായി ശല്യം ഉണ്ടായെന്നും സഹിക്കാന്‍ കഴിയാതായപ്പോള്‍ പൊലീസില്‍ പരാതി നല്‍കുന്നതിനെ കുറിച്ചടക്കം അലോചിച്ചെന്നും വ്യക്തമാക്കി നിത്യമേനോന്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു.
സന്തോഷ് വർക്കിയുടെ അഭിമുഖങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിത നിത്യാ മേനോന്റെ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത കോളാമ്പി തിയേറ്ററിൽ പോയി കണ്ട ശേഷം ആറാട്ട് അണ്ണൻ എന്ന സന്തോഷ് വർക്കി പറഞ്ഞ ചില കാര്യങ്ങളാണ് വൈറാലകുന്നത്.
താൻ നിത്യ മേനോനെ ആദ്യമായി കണ്ടത് കോളാമ്പി സിനിമയുടെ സെറ്റിൽ വെച്ചാണെന്നാണ് സന്തോഷ് വർക്കി പറയുന്നത്. ‘ആർട്ട് വർക്കാണ് കോളാമ്പി സിനിമ. എല്ലാവർക്കും ഇഷ്ടപ്പെടുന്ന സിനിമയാണ്. ഏസ്തെറ്റിക്ക് അനുഭവമാണ് നൽകുന്നത്. ഇങ്ങനെയുള്ള ആർട്ട് സിനിമകൾ കുറവാണ്. ഞാൻ ഇതിന്റെ ലൊക്കേഷനിൽ പോയിട്ടുണ്ട് ഞാൻ. തിരുവനന്തപുരത്ത് ഷൂട്ട് നടന്നപ്പോൾ. നിത്യാ മേനോൻ നന്നായി പെർഫോം ചെയ്തിട്ടുണ്ട്. വല്യ സിനിമകൾ ചെയ്യുന്നതോടൊപ്പം അവർ ഇത്തരം സിനിമകളും ചെയ്യുന്നുണ്ടല്ലോ.’
‘പ്രാണയും നല്ല സിനിമയായിരുന്നു. പാർവതി തിരുവോത്ത്, നിത്യാ മേനോൻ എന്നിവർക്കൊന്നും പണത്തിനോട് ആർത്തിയില്ല. അതുകൊണ്ട് നല്ല നല്ല സിനിമകൾ ചെയ്യും. അതുപോലെ മമ്മൂട്ടിയും ചെയ്യുന്നുണ്ട്. മോഹൻലാൽ ഇതിൽ നിന്നെല്ലാം പഠിക്കണം. നിത്യാ മേനോൻ, പാർവതിയൊക്കെയാണ് ട്രൂ ആർട്ടിസ്റ്റ്. ഈ സിനിമയുടെ സെറ്റിൽ വെച്ചാണ് നിത്യാ മേനോനെ ആദ്യമായി കണ്ടതും ഇഷ്ടം പറഞ്ഞതും.’ ‘അവർ അത് സ്നേഹപൂർവം റിജക്ടടും ചെയ്ത്. സിനിമ കണ്ടപ്പോൾ അതിന്റെ ഓർമകൾ വന്നു’ എന്നാണ് സന്തോഷ് വർക്കി പറഞ്ഞത്. നിത്യാ മേനോൻ റിജക്ട് ചെയ്തതിന്റെ പേരിൽ താൻ ഏറെ അപമാനിതനായിയെന്നും വളരെ സങ്കടപ്പെട്ടുവെന്നും സന്തോഷ് വർക്കി പലപ്പോഴായി പറഞ്ഞിട്ടുണ്ട്.
മുപ്പത്തിയഞ്ചുകാരിയായ നിത്യാ മേനോൻ ഇപ്പോഴും അവിവാഹിതയാണ്. നിത്യയുടെ മാതാപിതാക്കൾ മലയാളികളാണെങ്കിലും സെറ്റിൽ ചെയ്തിരിക്കുന്നത് ബാംഗ്ലൂരിലാണ്. അവിവാഹിതയായ നിത്യ കന്നട സിനിമയിൽ അഭിനയിച്ചുെകാണ്ടാണ് അഭിനയ രംഗത്തേക്ക് എത്തിയത്.
ഇന്ന് സൗത്ത് ഇന്ത്യയിൽ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളും നിത്യ മേനോനാണ്. ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത സിനിമയാണ് കോളാമ്പി. രഞ്ജി പണിക്കര്‍, രോഹിണി മൊല്ലട്ടി, ദിലീഷ് പോത്തന്‍, അരിസ്റ്റോ സുരേഷ്, ജി.സുരേഷ് കുമാര്‍, പരേതനായ പി.ബാലചന്ദ്രന്‍, ബൈജു, വിജയ് യേശുദാസ്, മഞ്ജു പിള്ള, സിദ്ധാര്‍ത്ഥ് മേനോന്‍ തുടങ്ങി ഒരു വലിയ താരനിരയാണ് കോളാമ്പിയിൽ നിത്യയ്ക്ക് പുറമെ അഭിനയിച്ചിട്ടുള്ളത്.