Connect with us

‘സത്യത്തില്‍ ഞാന്‍ ആ സമയത്ത് കരച്ചിലായിരുന്നു, എനിക്ക് അഭിനയം ഇഷ്ടമാണ് പക്ഷെ എനിക്കിപ്പോള്‍ ഒരു ദിവസം അവധി കിട്ടിയാല്‍ മതി എന്നായിരുന്നു’; തുറന്ന് പറഞ്ഞഅ സായ് പല്ലവി

Malayalam

‘സത്യത്തില്‍ ഞാന്‍ ആ സമയത്ത് കരച്ചിലായിരുന്നു, എനിക്ക് അഭിനയം ഇഷ്ടമാണ് പക്ഷെ എനിക്കിപ്പോള്‍ ഒരു ദിവസം അവധി കിട്ടിയാല്‍ മതി എന്നായിരുന്നു’; തുറന്ന് പറഞ്ഞഅ സായ് പല്ലവി

‘സത്യത്തില്‍ ഞാന്‍ ആ സമയത്ത് കരച്ചിലായിരുന്നു, എനിക്ക് അഭിനയം ഇഷ്ടമാണ് പക്ഷെ എനിക്കിപ്പോള്‍ ഒരു ദിവസം അവധി കിട്ടിയാല്‍ മതി എന്നായിരുന്നു’; തുറന്ന് പറഞ്ഞഅ സായ് പല്ലവി

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് സായ് പല്ലവി. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത 2015ല്‍ പുറത്തിറങ്ങിയ ‘പ്രേമ’ത്തിലെ ‘മലര്‍’ എന്ന കഥാപാത്രം ഇന്നും ആരാധക ഹൃദയങ്ങില്‍ നിറഞ്ഞു നില്‍ക്കുകയാണ്. മലയാളത്തിലൂടെ സിനിമാ രംഗത്തെത്തിയ സായ് പല്ലവി തമിഴിലും തെലുങ്കിലുമൊക്കെയായി ഒരുപാട് ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു.

ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും തിരക്കേറിയ താരങ്ങളിലൊരാളാണ് സായ് പല്ലവി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അതെല്ലാം തന്നെ വളരെപ്പെട്ടെന്ന് തന്നെയാണ് വൈറലായി മാറുന്നത്. നിരവധി പേരാണ് ഇന്‍സ്റ്റാഗ്രാമിലൂടെയും മറ്റും താരത്തെ പിന്തുടരുന്നത്. കൈ നിറയെ അവസരങ്ങളുമായി തിളങ്ങി നില്‍ക്കുകയാണ് സായ് പല്ലവി.

ഫിദയായിരുന്നു സായ് പല്ലവിയുടെ ആദ്യ തെലുങ്ക് ചിത്രം. ഫിദ വന്‍ വിജയമായി. ഇതോടെ സായ് പല്ലവിയ്ക്ക് പിന്നെ തിരഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഇതിനകം പതിനഞ്ചോളം സിനിമകളില്‍ സായ് പല്ലവി അഭിനയിച്ചു കഴിഞ്ഞു. അതിനിടെ അഭിനയിക്കണ്ട, ഒന്ന് വെറുതെയിരുന്നാല്‍ മതിയെന്ന് തോന്നിയ സന്ദര്‍ഭത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് സായ് പല്ലവി. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ ഷൂട്ടിന് പോകണ്ട വെറുതെ കിടന്ന് യൂട്യൂബ് വീഡിയോ കണ്ടാല്‍ മതി എന്ന് തോന്നിയ ഏതെങ്കിലും സന്ദര്‍ഭമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സായ് പല്ലവി.

‘അങ്ങനെയൊരു സമയമുണ്ട്. ശ്യാം സിംഗ റോയ് എന്ന ചിത്രത്തിന്റെ ഷൂട്ടിനിടയ്ക്കാണ്. രാത്രിയിലായിരുന്നു ഷൂട്ടുകള്‍. എനിക്ക് രാത്രി ഷൂട്ടിങ് പറ്റില്ല. കാരണം എനിക്ക് രാവിലെ ഉറങ്ങാന്‍ സാധിക്കില്ല. രാവിലെയും രാത്രിയും ഉറങ്ങാതെ ഇരുന്നാലുള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ. ഏകദേശം 30 ദിവസത്തോളം അങ്ങനെ ഷൂട്ട് ഉണ്ടായിരുന്നു. അതിനിടയ്ക്ക് ഞാന്‍ ഗാര്‍ഗിക്കും ലവ് സ്‌റ്റോറിക്കും വേണ്ടി ഷൂട്ട് ചെയ്യുന്നുണ്ടായിരുന്നു’,

‘സത്യത്തില്‍ ഞാന്‍ ആ സമയത്ത് കരച്ചിലായിരുന്നു. എനിക്ക് അഭിനയം ഇഷ്ടമാണ് പക്ഷെ എനിക്കിപ്പോള്‍ ഒരു ദിവസം അവധി കിട്ടിയാല്‍ മതി എന്നായിരുന്നു. എന്നാല്‍ ഞാന്‍ ആരോടും ഒന്നും പറഞ്ഞില്ല. പിന്നീട് എന്റെ സഹോദരി പോയി നിര്‍മാതാവിനോട് കാര്യം പറയുകയായിരുന്നു. അവള്‍ കരയുകയാണ്, അവള്‍ക്ക് ഒരു ദിവസമെങ്കിലും അവധി കൊടുക്കൂ എന്ന് പറഞ്ഞു. അത് ഭയങ്കര മോശം അവസ്ഥയായിരുന്നു’,

‘ഒപ്പം വര്‍ക്ക് ചെയ്യുന്ന എല്ലാവര്‍ക്കും എന്നെ വളരെ ഇഷ്ടമാണ്. എന്നെ ഒരു കുട്ടിയെ പോലെയാണ് കാണുന്നത്. ഞാന്‍ കംഫര്‍ട്ടബിള്‍ ആയിരിക്കുമെന്നാണ് അവര്‍ കരുതിയത്. അത് മറച്ചു വയ്ക്കാനും ഞാന്‍ മിടുക്കിയായിരുന്നു. ഇക്കാര്യം അറിഞ്ഞപ്പോള്‍ അവര്‍ക്കും വിഷമമായി. എനിക്ക് പത്ത് ദിവസം അവധി തന്നു. മൂന്ന് ദിവസം കൂടി ഷൂട്ട് ചെയ്തിട്ട് അവള്‍ക്ക് വേണ്ട സമയം ഓഫ് കൊടുക്കൂ എന്ന് നിര്‍മാതാവ് പറഞ്ഞു’, എന്നും സായ് പല്ലവി പറഞ്ഞു.

അതേസമയം, അടുത്തിടെ നടിയുടെ വിവാഹം കഴിഞ്ഞതായുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമിക്കൊപ്പം പൂമാലയിട്ട് ചിരിയോടെ നില്‍ക്കുന്ന സായ്‌യുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.പൂമാലയിട്ട് സംവിധായകനൊപ്പമുള്ള സായ്‌യുടെ ചിത്രം പങ്കുവച്ചാണ് പലരും താരം വിവാഹിതയായി എന്ന വാര്‍ത്ത പ്രചരിപ്പിച്ചിരുന്നത്. ‘ഒടുവില്‍ അവള്‍ വിവാഹിതയായി. പ്രണയത്തിന് നിറം ഒരു പ്രശ്‌നമല്ലെന്ന് അവള്‍ തെളിയിച്ചു, ഹാറ്റ്‌സ് ഓഫ് ടു സായ് പല്ലവി’ എന്നാണ് നടിയുടെ ഫാന്‍ പേജില്‍ എത്തിയ ഒരു പോസ്റ്റ്. സായ് പല്ലവിക്ക് ആശംസകള്‍ അറിയിച്ചു കൊണ്ടുള്ള പോസ്റ്റുകള്‍ എക്‌സിലും എത്തുന്നുണ്ട്.

ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ സ്ഥിരമായി വരാറുണ്ടെങ്കിലും ഈ ചിത്രം, സായ് പല്ലവിയുടെ വിവാഹം കഴിഞ്ഞുവെന്ന് വിശ്വസിക്കാന്‍ ആരെയും പ്രേരിപ്പിക്കുന്നതാണ്. രാജ്കുമാര്‍ പെരിയസാമി എന്ന സംവിധായകനെ നടി രഹസ്യമായി വിവാഹം കഴിച്ചുവെന്നായിരുന്നു ചിത്രത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. എന്നാല്‍ ഈ വാദങ്ങള്‍ എല്ലാം തെറ്റാണെന്ന് ട്രേഡ് അനലിസ്റ്റായ ക്രിസ്റ്റഫര്‍ കനകരാജ് വ്യക്തമാക്കി.

ഈ ചിത്രങ്ങള്‍ തമിഴ് സൂപ്പര്‍ താരം ശിവ കാര്‍ത്തികേയന്റെ 21ാമത്തെ ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ക്കിടയില്‍ നിന്നുള്ള ചിത്രമാണ്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ‘എസ്‌കെ21’ എന്ന ബോര്‍ഡും പിടിച്ചാണ് സംവിധായകന്‍ രാജ്കുമാര്‍ നില്‍ക്കുന്നത്. ലോഞ്ചിംഗിനിടെ എടുത്ത ചിത്രമാണ് സായ് പല്ലവിയുടെ വിവാഹമെന്ന പേരില്‍ പ്രചരിക്കുന്നത്. കമല്‍ ഹാസന്റെ രാജ് കമല്‍ ഫിലിംസ് ആണ് എസ്‌കെ21 നിര്‍മ്മിക്കുന്നത് എന്നാണ് വിവരം. ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ കമലും എത്തിയിരുന്നു. വിരാടപര്‍വ്വം, ഗാര്‍ഗി എന്നീ സിനിമകളാണ് സായ് പല്ലവിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയത്. 2019ല്‍ പുറത്തിറങ്ങിയ അതിരന്‍ ആണ് സായ് പല്ലവി അഭിനയിച്ച അവസാന മലയാള ചിത്രം.

More in Malayalam

Trending

Recent

To Top