Connect with us

അവന് വേണ്ടി ഞാൻ കാത്തിരിന്നിരുന്നു; എല്ലാം തകർന്നു; ഞങ്ങൾക്കിടയിൽ സംഭവിച്ചത്!!!

News

അവന് വേണ്ടി ഞാൻ കാത്തിരിന്നിരുന്നു; എല്ലാം തകർന്നു; ഞങ്ങൾക്കിടയിൽ സംഭവിച്ചത്!!!

അവന് വേണ്ടി ഞാൻ കാത്തിരിന്നിരുന്നു; എല്ലാം തകർന്നു; ഞങ്ങൾക്കിടയിൽ സംഭവിച്ചത്!!!

തെന്നിന്ത്യൻ സിനിമയിലെ നിറസാന്നിധ്യമാണ് നടി നിത്യാ മേനോൻ. മലയാളം, തമിഴ്, തെലുങ്ക് എന്നിങ്ങനെ എല്ലാ ഭാഷകളിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് താരം. അഭിനയിച്ച ഭാഷകളിലെല്ലാം തന്റെതായ ഒരിടം കണ്ടെത്താനും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാനും നിത്യക്ക് സാധിച്ചിട്ടുണ്ട്.

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുള്ള നിത്യക്ക് കന്നഡത്തിലും ഹിന്ദിയിലുമെല്ലാം ശ്രദ്ധേയ വേഷങ്ങൾ ലഭിച്ചിട്ടുണ്ട്. ബാലതാരമായാണ് നിത്യ സിനിമയിലേക്ക് എത്തുന്നത്. മോഹൻലാൽ നായകനായ ആകാശ ഗോപുരം എന്ന സിനിമയിലാണ് ആദ്യമായി നായികയാകുന്നത്. പിന്നീട് തമിഴിൽ നിന്നും തെലുങ്കിൽ നിന്നുമെല്ലാം അവസരങ്ങൾ തേടി എത്തുകയായിരുന്നു. ഇന്ന് തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും തിരക്കുള്ള നായികമാരിൽ ഒരാളാണ് നിത്യ.

എല്ലാ ഭാഷകളിൽ നിന്നും കൈനിറയെ അവസരങ്ങൾ നിത്യക്ക് ലഭിക്കുന്നുണ്ട്. ഇതിനോടകം തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിനായി. സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ ശ്രദ്ധ കൊടുക്കുന്ന നിത്യ ഇടയ്ക്കിടെ ഇടവേളകളും എടുക്കാറുണ്ട്. സിനിമ കഴിഞ്ഞാൽ ലൈം ലൈറ്റിൽ നിന്നും മാറി നിൽക്കുന്ന നടിയാണ് നിത്യ. തന്റെ സ്വകാര്യതയ്ക്ക് താരം വലിയ പ്രാധാന്യം നൽകുന്നു. അടുത്ത കാലത്ത് നിത്യയെക്കുറിച്ച് ഒന്നിലേറെ ഗോസിപ്പുകൾ വന്നു. നടി വിവാഹിതയാകുന്നു എന്നായിരുന്നു ഇതിലൊന്ന്.

ഇപ്പോഴിതാ ഈ വാർത്തകളെല്ലാം നിഷേധിച്ച് രംഗത്ത് വന്നിരിക്കുകയായിരുന്നു നിത്യ. തന്റെ മുൻ പ്രണയത്തെക്കുറിച്ച് നിത്യ മേനോൻ മുൻമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കോളേജിൽ പഠിക്കുന്ന കാലത്തുണ്ടായ പ്രണയം തകർന്നപ്പോൾ താനേറെ വിഷമിച്ചിരുന്നെന്ന് നിത്യ തുറന്ന് പറഞ്ഞു. കൈരളി ടിവിയിലാണ് നടി മനസ് തുറന്നത്. കോളേജ് കാലത്തെ പ്രണയം നിലനിന്നിരുന്നെങ്കിലും താൻ സിനിമാ രംഗത്തേക്ക് എത്തിയേനെയെന്നും നിത്യ അന്ന് വ്യക്തമാക്കി.

ആ പ്രണയം വർക്ക് ഔട്ട് ആയിരുന്നെങ്കിലും ഞാൻ വിവാഹം ചെയ്യില്ലായിരുന്നു. പ്രണയവും വിവാഹവും രണ്ടാണ്. താൻ കാത്തിരുന്നേനെ. താനന്ന് ചെറുപ്പമായിരുന്നെന്നും നിത്യ മേനോൻ അന്ന് വ്യക്തമാക്കി. മുൻ കാമുകനെ പിന്നീട് കണ്ടിട്ടില്ല. കോളേജ് കഴിഞ്ഞ് അവൻ ഡൽഹിക്ക് പോയി. രണ്ട് പേരും രണ്ട് വഴിക്കായി. പിന്നീട് അവൻ എന്നെ വിളിച്ചിരുന്നു. ഇപ്പോൾ കണ്ടാൽ താൻ നല്ല രീതിയിൽ സംസാരിക്കുമെന്നും നടി വ്യക്തമാക്കി. അടുത്തിടെ നൽകിയ അഭിമുഖത്തിൽ നിത്യ ഭാവി പങ്കാളിയെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.

പ്രായം മുപ്പത് കഴിഞ്ഞതിനാൽ ഇരുപതുകളിൽ തനിക്ക് പുരുഷനെക്കുറിച്ചുണ്ടായിരുന്ന സങ്കൽപ്പങ്ങൾ ഇപ്പോഴില്ലെന്ന് നിത്യ തുറന്ന് പറഞ്ഞു. പങ്കാളി കരുണയുള്ളയാളും ഇന്റലിജന്റുമായിരിക്കണമെന്ന് മുമ്പ് പറയുമായിരുന്നു. പക്ഷെ അതിനപ്പുറം കുറേ കാര്യങ്ങളുണ്ടെന്ന് മനസിലാക്കുന്നെന്നും നിത്യ മേനോൻ വ്യക്തമാക്കി. മലയാളത്തിൽ മാസ്റ്റർ പീസ് എന്ന സീരീസിലാണ് നിത്യയെ പ്രേക്ഷകർ ഒടുവിൽ കണ്ടത്. തെലുങ്കിൽ കുമാരി ശ്രീമതി എന്ന സീരീസും പുറത്തിറങ്ങി.

മലയാളത്തിൽ തുടക്ക കാലത്ത് വലിയ സ്വീകാര്യത നിത്യക്ക് ലഭിച്ചെങ്കിലും പിന്നീട് നടി വിവാദങ്ങളിലകപ്പെട്ടു. ഒരു ഘട്ടത്തിൽ നടിക്ക് മലയാള സിനിമയിൽ നിന്നും വിലക്കും നേരിട്ടിട്ടുണ്ട്.പിന്നീട് വിലക്ക് നീക്കുകയും നടി വീണ്ടും സജീവമാവുകയും ചെയ്തു. താൻ അഹങ്കാരിയാണെന്ന സംസാരം സിനിമാ ലോകത്തുണ്ടായിട്ടുണ്ടെന്ന് നിത്യ മേനോൻ തുറന്ന് പറയുകയുമുണ്ടായി. ഞാനെപ്പോഴും കംപാഷനേറ്റായ ആളായിരുന്നു. പക്ഷെ ദേഷ്യം ഉണ്ടായിരുന്നു. ആൾക്കാർ പെരുമാറുന്നതിലൊക്കെ ദേഷ്യം തോന്നി.

അതോടെ നിത്യ ഭയങ്കര ദേഷ്യക്കാരിയാണെന്ന പേര് വന്നു. സ്പിരിച്വാലിറ്റിയാണ് തന്നെ സഹായിച്ചതെന്നും നിത്യ മേനോൻ വ്യക്തമാക്കി. ഞാൻ സന്തോഷമുള്ള വ്യക്തിയാകുമ്പോൾ സന്തോഷമുള്ള വ്യക്തികളെ ഞാൻ ആകർഷിക്കുന്നു. ഇതെന്റെ ജീവിതത്തിൽ നടന്ന കാര്യമാണ്. ഇപ്പോൾ എന്റെ സിനിമാ അനുഭവങ്ങൾ വ്യത്യസ്തമാണ്. ഒപ്പം പ്രവർത്തിക്കുന്നവരെ ഞാൻ സ്നേഹിക്കുന്നെന്നും നിത്യ മേനോൻ വ്യക്തമാക്കി. നിത്യയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

More in News

Trending

Recent

To Top