Malayalam Breaking News
അരിസ്റ്റോ സുരേഷിന്റെ നായികയാകാൻ ഒരുങ്ങി നിത്യ മേനോൻ !!
അരിസ്റ്റോ സുരേഷിന്റെ നായികയാകാൻ ഒരുങ്ങി നിത്യ മേനോൻ !!
അരിസ്റ്റോ സുരേഷിന്റെ നായികയാകാൻ ഒരുങ്ങി നിത്യ മേനോൻ !!
അരിസ്റ്റോ സുരേഷിന്റെ നായികയായാൻ തയ്യാറെടുക്കുകയാണ് നിത്യ മേനോൻ. ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ‘കോളാമ്പി’ എന്ന ചിത്രത്തിലാണ് നിത്യ മേനോൻ അരിസ്റ്റോ സുരേഷിന്റെ നായികയാവുന്നത്. സിനിമയുടെ ചിത്രീകരണം തിരുവന്തപുരത്തെ നെയ്യാറ്റിൻകരയിൽ ആരംഭിച്ചു.
നീണ്ട ഇടവേൾക്ക് ശേഷമാണ് നിത്യ മേനോൻ മലയാള സിനിമയി നായികയി തിരിച്ചെത്തുന്നത്. തത്സമയം ഒരു പെൺകുട്ടി എന്ന ചിത്രത്തിലാണ് മലയാളത്തിൽ അവസാനമായി നിത്യ മേനോൻ നായികയായത്.
ഉച്ചഭാഷിണി കോളാംബികൾ സുപ്രീം കോടതി നിരോധിച്ചതോടെ ഇതുമായി ബന്ധപ്പെട്ട് ജീവിച്ചിരുന്ന ആളുകളൂടെ കഥപറയുന്നതാണ് സിനിമ പറയുന്നത്. ആംപ്ലിഫയർ നാണു എന്നാണ് ചിത്രത്തിൽ അരിസ്റ്റോ സുരേഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പെര്. രഞ്ജിപണിക്കർ, രോഹിണി. ദിലീഷ് പോത്തൻ എന്നിങ്ങനെ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
രമേശ് നാരായണനാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരികുന്നത്, ഓസ്‌കാർ ജേതാവ് റസൂൽ പൂക്കുട്ടി ശബ്ദമിശ്രണം നിർവഹിക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. രവിവർമ്മനാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്.
Nithya Menen and Aristo Suresh
