Connect with us

നിരാഹാരം നല്ലതാ വിശപ്പിന്റെ വിലയറിയട്ടെ എന്ന് രാഹുൽ ഈശ്വരനോട് സനൽകുമാർ ശശിധരൻ ; രാഹുലിനെ ട്രോളി ഡോൺ പാലത്തറ !!

Malayalam Breaking News

രാഹുൽ ഈശ്വറിന്റെ നിലപാടുകളോടും രാഷ്ട്രീയ കാഴ്ചപ്പാടുകളോടും ശക്തമായ എതിർപ്പുകളാണ് നാനാ ഭാഗത്തു നിന്നും ഉയരുന്നത് . സിനിമ മേഖലയിലുള്ളവർ ശബരിമല സ്ത്രീ പ്രവേശനം പോലെയുള്ള കാര്യങ്ങളിൽ പ്രതികരിക്കാറില്ലെങ്കിലും പ്രതിഷേധിക്കുന്നവരുടെ ശബ്ദം ശക്തമാണ്. രാഹുൽ ഈശ്വർ പോലീസ് കസ്റ്റഡിയിൽ നിരാഹാരം തുടരുന്ന സാഹചര്യത്തിൽ രണ്ടു സംവിധായകരാണ് മലയാല സിനിമയിൽ നിന്നും പ്രതികരിച്ചിരിക്കുന്നത് . സനൽ കുമാർ ശശിധരനും ഡോൺ പാലത്തറയും.

ശബരിമല പ്രതിഷേധങ്ങളുടെ ഭാഗമായി തുടർന്നാണ് സനൽകുമാർ ശശിധരൻ രാഹുൽ ഈശ്വറിനെ പരിഹസിച്ചത് .”നിരാഹാരം നല്ലതാ വിശപ്പിന്റെ വിലയറിയട്ടെ.. ജയിലിൽ നിന്ന് നല്ല ബുദ്ധിയോടെ പുറത്തുവരട്ടെ കരയണ്ട” എന്നാണ് സനൽകുമാർ കുറിച്ചത് .

രാഹുല്‍ ഈശ്വറെ ആശുപത്രിയില്‍ ഡ്രിപ്പിട്ടു കിടത്തിയപ്പോഴെടുത്ത ചിത്രം വൈറലാകുന്നതിനിടെ രാഹുലിനെ പരിഹസിച്ച്‌ സംവിധായകന്‍ ഡോണ്‍ പാലത്തറ. ആശുപത്രിയില്‍ രാഹുല്‍ കിടക്കുന്നതിനോട് സമാനമായുള്ള അന്തരീക്ഷം സൃഷ്ടിച്ചാണ് ഡോണ്‍ രാഹുലിനെതിരെ പരിഹാസവുമായി എത്തിയിരിക്കുന്നത്. രാഹുല്‍ 2015 ആഗസ്റ്റില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവേളയിലുള്ള ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. രാഹുല്‍ ഈശ്വറിനെ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടെയാണ് രാഹുലിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് വിരുതന്മാര്‍ തേടിപ്പിടിച്ചിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.

directors against rahul easwar

More in Malayalam Breaking News

Trending