Movies
മഹാരാജയ്ക്ക് പിന്നാലെ മഹാറാണിയുമായി നിഥിലൻ സ്വാമി നാഥൻ, നായിക നയൻതാര
മഹാരാജയ്ക്ക് പിന്നാലെ മഹാറാണിയുമായി നിഥിലൻ സ്വാമി നാഥൻ, നായിക നയൻതാര
വിജയ് സേതുപതിയെ നായകനാക്കി നിഥിലൻ സ്വാമി നാഥൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു മഹാരാജ. ആഗോളതലത്തിൽ 100 കോടിയിലധികം രൂപ നേടി മുന്നേറിയ ചിത്രം വിജയ് സേതുപതിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായിരുന്നു. അദ്ദേഹത്തിന്റെ അമ്പതാമത്തെ ചിത്രം കൂടിയായിരുന്നു ഇത്.
എന്നാൽ ഇപ്പോഴിതാ നിഥിലൻ സ്വാമിനാഥൻ അടുത്ത ചിത്രവുമായി എത്തുകയാണ്. മഹാറാണിയെന്നാണ് ചിത്രത്തിന്റെ പേര്. നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കൊരങ്ങ് ബൊമ്മയ്ക്ക് ശേഷം നിഥിലൻ സ്വാമിനാഥൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു മഹാരാജ. ജൂൺ 14 ന് ആണ് ചിത്രം തിയേറ്ററിലെത്തിയത്.
സസ്പെൻസ് ത്രില്ലർ വിഭാഗത്തിലെത്തിയ ചിത്രത്തിൽ അഭിരാമി, അരുൾ ദോസ്, മുനിഷ്കാന്ത്, ബോയ്സ് മണികണ്ഠൻ, സിങ്കം പുലി, ഭാരതിരാജ, വിനോദ് സാഗർ, പി എൽ തേനപ്പൻ എന്നിവരോടൊപ്പം അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നട്ടി നടരാജ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.
പാഷൻ സ്റ്റുഡിയോസിന്റെയും ദ റൂട്ടിന്റെയും ബാനറിൽ സുദൻ സന്ദരവും ജഗദീഷ് പളനിസ്വാമിയുമാണ് ചിത്രം നിർമ്മിച്ചത്. കഴിഞ്ഞ മാസം 12 മുതൽ മഹാരാജ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിച്ചു. തമിഴിന് പുറമെ തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങി ഭാഷകളിലും സിനിമ കാണാനാകും.