Tamil
എനിക്ക് പോലീസിൽ നിന്ന്നിരന്തരം ഫോൺ കോളുകൾ വരികയാണ്, കാർത്തിനോട് ഞാൻ മാപ്പ് പറയുന്നു; സുചിത്ര
എനിക്ക് പോലീസിൽ നിന്ന്നിരന്തരം ഫോൺ കോളുകൾ വരികയാണ്, കാർത്തിനോട് ഞാൻ മാപ്പ് പറയുന്നു; സുചിത്ര
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ഗായിക സുചിത്ര തന്റെ മുൻ ഭർത്താവും നടനുമായ കാർത്തിക് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നത്. എന്നാൽ ഇതിൽ മാപ്പ് അപേഷയുമായി എത്തിയിരിക്കുകയാണ് സുചിത്ര ഇപ്പോൾ. യൂട്യൂബ് വീഡിയോയിലൂടെയാണ് മാപ്പ് അപേക്ഷ.
കാർത്തിക് ഗേ ആണെന്നുൾപ്പടെയുള്ള ആരോപണങ്ങളായിരുന്നു സുചിത്ര ഉന്നയിച്ചത്. പിന്നാലെ കാർത്തിക് കുമാർ വക്കീൽ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മാപ്പ് പറയുന്നുവെന്നും ഇ-മെയിൽ മുഖേന കാർത്തിക്കിന് മാപ്പപേക്ഷ അയക്കുമെന്നും സുചിത്ര പറയുന്നത്.
എനിക്ക് പോലീസിൽ നിന്ന്നിരന്തരം ഫോൺ കോളുകൾ വരികയാണ്. കാർത്തിക്കിനെ ഗേ എന്ന് വിളിച്ചതിൽ എനിക്ക് ഖേദമുണ്ട്. അദ്ദേഹത്തിന്റെ കരിയർ നശിപ്പിക്കുവാൻ ഞാൻ തീരെ ആഗ്രഹിക്കുന്നില്ല. ഞാൻ മാപ്പ് പറയുന്നതിലൂടെ കാർത്തിക്കിന് കൂടുതൽ ചിത്രങ്ങൾ ലഭിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. എന്നാൽ കാർത്തിക്കിന്റെ സിനിമകളെ വിമർശിക്കുന്നത് ഞാൻ തുടരും എന്നുമാണ് സുചിത്ര പറയുന്നത്.
ഗേ ആണെന്ന് തുറന്ന് പറയാനുള്ള ധൈര്യം അയാൾക്കില്ല. കല്യാണം കഴിഞ്ഞ് എട്ട് വർഷത്തിനുള്ളിലാണ് ഞാനത് കണ്ടുപിടിച്ചത്. അയാൾക്ക് രണ്ട് ബോയ്ഫ്രണ്ട്‌സ് ഉണ്ടായിരുന്നു. ഇവർ മൂന്ന് പേരും ചേർന്ന് ഇടയ്ക്കിടെ ഹോട്ടൽ റൂമിൽ താമസിക്കും. ഒരു ദിവസം ഐ പാഡിൽ ഫോട്ടോ കണ്ടു.
അയാൾ നൂറ് ശതമാനവും ഗേയാണ്. ഗേയായി ആരുമറിയാതെ മറ്റൊരു ജീവിതം നയിച്ചു. സത്യം കണ്ടുപിടിച്ചപ്പോൾ വഴക്കായി. കാർത്തിക്കിന്റെ അച്ഛനോടും അമ്മയോടും ചോദിച്ചു. കാർത്തിക് രണ്ടാമത് വിവാഹം ചെയ്ത പെൺകുട്ടിയ്ക്ക് എന്നോട് കാര്യങ്ങൾ ചോദിക്കാമായിരുന്നു. എന്നാൽ അബദ്ധം പറ്റുമായിരുന്നില്ല.
കാർത്തിക് കുമാർ മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും സുചിത്ര പറഞ്ഞത്. അദ്ദേഹം സ്‌റ്റേജിൽ കയറുമ്പോഴെല്ലാം കൊ ക്കെയ്ൻ ഉപയോഗിക്കും. ഇക്കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. അതുപോലെ നടൻ കമൽഹാസന്റെ പാർട്ടിയിലേക്ക് വെള്ളി തംബുരുവിൽ കൊക്കെയ്ൻ കൊണ്ടുവന്നിട്ടുണ്ട്. അങ്ങനെയില്ലെന്ന് പറഞ്ഞ് ചിലർ എന്നെ അപകീർത്തിപ്പെടുത്താനും ശ്രമിക്കുന്നുണ്ട് എന്നും സുചിത്ര പറഞ്ഞിരുന്നു.
2017ൽ സുചിത്രയുടെ ട്വിറ്റർ അക്കൗണ്ടിൽ നിന്ന് തമിഴ് സിനിമയിലെ അഭിനേതാക്കളുൾപ്പെടെ വിവിധ മേഖലിയുള്ളവരുടെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. സുചി ലീക്ക്‌സ് എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. ഇതിന് പിന്നിൽ അന്ന് തന്റെ ഭർത്താവായിരുന്ന കാർത്തിക് കുമാറും നടൻ ധനുഷുമാണ് എന്നായിരുന്നു സുചിത്ര പറഞ്ഞത്.
ഇവർ പ്രാങ്ക് ചെയ്തത് പാളി പോയതാണെന്നും കാർത്തിക് ആണ് തന്റെ ട്വിറ്റർ അക്കൗണ്ടിന്റെ പാസ്സ് വേർഡ് കൈക്കലാക്കി ഇതിലൂടെ വീഡിയോകൾ പുറത്തുവിട്ടതെന്നും സുചിത്ര പറഞ്ഞിരുന്നു. സുചി ലീക്‌സിലൂടെ പുറത്തുവന്ന ചിത്രങ്ങളിൽ പ്രതിപാദിക്കുന്ന നടീനടന്മാർ ആരും തന്നെ കേസ് കൊടുക്കാത്തത് എന്തുകൊണ്ടാണെന്നും സുചിത്ര ചോദിച്ചിരുന്നു. ഇതിൽ വന്നതെല്ലാം അവർ അറിഞ്ഞുകൊണ്ട് പുറത്തുവിട്ടതാണ്.
അതുകൊണ്ടാണ് ആരും പരാതിയുമായി രംഗത്ത് വരാത്തത് എന്നുമാണ് സുചിത്ര പറഞ്ഞത്. മാത്രമല്ല, കാർത്തിക്കിൽ നിന്നും ധനുഷിൽ നിന്നും പണം വാങ്ങി നടനും നിരൂപകനുമായ ബയിൽവൻ രംഗനാഥൻ യൂട്യൂബ് വീഡിയോകളിലൂടെ തന്നെ നിരന്തരം അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്നും സുചിത്ര ആരോപിച്ചു.