“എന്നെ ഒരുപാട് തവണ വഴക്ക് പറഞ്ഞു ; എന്നെകൊണ്ട് ചെയ്യാൻ പറ്റില്ലെന്ന് പോലും എനിക്ക് പറയേണ്ടി വന്നു ” നിമിഷ സജയൻ
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ ശ്രീജയായി സ്വാഭാവിക അഭിനയം കാഴ്ച വച്ച ആളാണ് നിമിഷ സജയൻ. പിന്നീട് അഭിനയിച്ച ചിത്രത്തിലെല്ലാം തന്റെ അഭിനയത്തിന്റെ ആഴങ്ങൾ പതിപ്പിച്ച നിമിഷയുടെ കുപ്രസിദ്ധ പയ്യനിലെ പ്രകടനവും നിരൂപക പ്രശംസ നേടിയിരിക്കുകയാണ്.
സനല്‍കുമാര്‍ ശശിധരന് സംവിധാനം ചെയ്ത ചോലയാണ് നിമിഷയുടെ ഇനി പുറത്തുവരാനിരിക്കുന്ന ചിത്രം. ജോജു ജോര്‍ജിനൊപ്പം നിമിഷ മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രം ജനുവരിയില്‍ തിയറ്ററുകളിലെത്തും. ചോലയില്‍ ഒരു സ്കൂള്‍ കുട്ടിയായാണ് നിമിഷ എത്തുന്നത്.
സനല്‍കുമാറിന്റെ സംവിധാന രീതി വ്യത്യസ്തമായിരുന്നുവെന്ന് നിമിഷ പറയുന്നു. ഷോട്ടുകളെല്ലാം വേറിട്ട ശൈലിയിലാണ് ഒരുക്കിയത്. സ്കൂള്‍ കുട്ടിയാകുക എന്നത് പ്രയാസകരമായിരുന്നുവെന്നും സനലില്‍ നിന്ന് കുറേ വഴക്ക് കേട്ടുവെന്നും നിമിഷ പറയുന്നു. ഒരു ഘട്ടത്തില്‍ വീണ്ടും എനിക്ക് കുട്ടിയേ പോലാകാന്‍ കഴിയില്ലെന്ന് പറയേണ്ടി വന്നു. എന്നാല്‍ തന്റെ മാനറിസങ്ങള്‍ കഥാപാത്രത്തിന് ഇണങ്ങുന്നതാണെന്ന് സനലേട്ടന് ബോധ്യപ്പെടുത്തുകയായിരുന്നുവെന്ന് നിമിഷ വ്യക്തമാക്കി. ജനുവരിയില്‍ ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...