Malayalam Breaking News
നിന്നെ പ്രേമിക്കാന്‍ പറ്റില്ലെന്ന് കൂടെ പഠിച്ചവര്‍! എന്നെ ആര് പ്രേമിക്കാനാണ്….??? ദിലീപിന്റെ നായിക ചോദിക്കുന്നു
നിന്നെ പ്രേമിക്കാന്‍ പറ്റില്ലെന്ന് കൂടെ പഠിച്ചവര്‍! എന്നെ ആര് പ്രേമിക്കാനാണ്….??? ദിലീപിന്റെ നായിക ചോദിക്കുന്നു
നിന്നെ പ്രേമിക്കാന്‍ പറ്റില്ലെന്ന് കൂടെ പഠിച്ചവര്‍! എന്നെ ആര് പ്രേമിക്കാനാണ്….??? ദിലീപിന്റെ നായിക ചോദിക്കുന്നു
തന്നെ ആര് പ്രേമിക്കാനാണെന്ന് ദിലീപിന്റെ നായിക. ശ്രീബാല കെ മേനോന്റെ ലവ് 24×7 എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായെത്തിയ നിഖിലയാണ് പ്രേമത്തെ കുറിച്ച് പറയുന്നത്. പ്രണയം മനസ്സിലുണ്ടെങ്കിലും തന്നെ ആരും പ്രണയിക്കുന്നില്ലെന്ന പരാതിയാണ് നിഖിലയ്ക്ക്.
നിഖിലയ്ക്ക് പ്രേമിക്കാന്‍ നേരം കിട്ടിയില്ല എന്നാണ് താരം പറയുന്നത്. എട്ടാം ക്ലാസ് മുതല്‍ സിനിമയുമായി നടന്ന തന്നെ ആര് പ്രേമിക്കാനാണെന്നാണ് നിഖില പറയുന്നത്. നീ ആള് സുന്ദരി തന്നെയാ.. പക്ഷേ, നടിയായിപ്പോയില്ലേ? ഇനിയിപ്പോ ഞങ്ങള്‍ക്ക് പ്രേമിക്കാന്‍ പറ്റില്ല എന്നാണ് പ്ലസ്ടുവിന് പഠിക്കുമ്പോള്‍ കൂടെ പഠിച്ച ആണ്‍കുട്ടികള്‍ നിഖിലയോട് പറഞ്ഞത്..
കണ്ണൂര്‍ സര് സെയ്യിദ് കോളേജിലാണ് നിഖില ഡിഗ്രി പഠിച്ചത്. അപ്പോഴും പ്രേമത്തിന്റെ സ്ഥിതി കഷ്ടം തന്നെയായിരുന്നു താരത്തിന്. എങ്കിലും ഇടയ്ക്കൊക്കെ ഉള്ളിന്റെയുള്ളില്‍ ആരോ പാടും പോലെ തോന്നാറുണ്ട്. രാസാത്തീ…. എന്നെ വിട്ട് പോകാതെടീ…..എന്നാണ് പ്രണയത്തെ കുറിച്ചോര്‍ക്കുമ്പോള്‍ നിഖില പാടുന്നത്.
2009ല്‍ ഭാഗ്യദേവത എന്ന ചിത്രത്തില്‍ ജയറാമിന്റെ അനിയത്തി കുട്ടിയായാണ് നിഖില വെള്ളിത്തിരയില്‍ അരങ്ങേറിയത്. ശേഷം ദിലീപിന്റെ നായികയായി ലവ് 24×7 എന്ന ചിത്രത്തില്‍ വേഷമിട്ട നിഖില പിന്നീട് എത്തുന്നത് അരവിന്ദന്റെ അതിഥികളിലാണ്….. സെന്റ് അല്‍ഫോണ്‍സ എന്ന പരമ്പരയിലൂടെയാണ് നിഖില അഭിനയരംഗത്ത് എത്തുന്നത്. ചുരുങ്ങിയ നാള് കൊണ്ട് തന്നെ സുഹാസിനി, ഉര്‍വ്വശി, ശ്രീനിവാസന്, ലെന തുടങ്ങീ മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടിയ ഭാഗ്യം കൂടിയുണ്ട് നിഖില.
Nikhila Vimal about her love
