News
നിഖില… താങ്കള്‍ക്ക് എന്തൊരു ജാടയാണ്… !, വൈറലായി കുറിപ്പ്
നിഖില… താങ്കള്‍ക്ക് എന്തൊരു ജാടയാണ്… !, വൈറലായി കുറിപ്പ്
നിരവധി മലയാള ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നിഖില വിമല്‍. ശ്രീബാല കെ. മേനോന് സംവിധാനം ചെയ്ത ലവ് 24*7 ലൂടെയാണ് ദിലീപിന്റെ നായികയായി നിഖില സിനിമയിലേയ്ക്ക് എത്തുന്നത്. ആദ്യ ചിത്രം കഴിഞ്ഞ് ചെറിയൊരു ഇടവേളയെടുത്താണ് താരം അടുത്ത ചിത്രം തിരഞ്ഞെടുത്തത്.
വിനീത് ശ്രീനിവാസന്റെ നായികയായി അരവിന്ദന്റെ അതിഥികളിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ നിഖില സത്യന് അന്തിക്കാടിന്റെ ഫഹദ് ഫാസില്‍ ചിത്രമായ ഞാന്‍ പ്രകാശനിലും നായികയായി എത്തിയിരുന്നു. ഇപ്പോഴിതാ സിനിഫയല്‍ എന്ന ഫേസ്ബുക്കില്‍ വന്ന പപോസ്റ്റാണ് വൈറലായി മാറുന്നത്. കുറിപ്പ് ഇങ്ങനെയായിരുന്നു.
ഹലോ നിഖില… താങ്കള്‍ക്ക് എന്തൊരു ജാടയാണ്… !?
ഇന്ന് തളിപ്പറമ്പ് ക്ലാസ്സിക് തീയേറ്ററില്‍ ഒരു സംഭവം ഉണ്ടായി.. 7:30 pmന് മദനോത്സവം കാണാന്‍ പോയി.. നമ്മള് 6 പേരാണ് പോയത്.. തൊട്ടു പിറകിലത്തെ സീറ്റില്‍ നിഖില വിമല്‍ വന്നിരുന്നു… ആളെ മനസിലാകാതിരിക്കാന്‍ മാസ്ക് ഇട്ടാണ് വന്നത്.. ഒറ്റ നോട്ടത്തില്‍ തന്നെ എനിക്ക് മനസിലായി..
സിനിമ കഴിഞ്ഞതിനു ശേഷം അവസാനമാണ് അവര്‍ പുറത്തിറങ്ങിയത്.. ഞങ്ങള്‍ ഒരു ഫോട്ടോ എടുക്കാന്‍ ഡോറിന് പുറത്ത് കാത്തു നിന്നു..
എന്റെ ഒരു ഫ്രണ്ട് അവരോട് ‘നിഖിലേച്ചി.. ഒരു ഫോട്ടോ എടുത്തോട്ടെ ‘ എന്ന് ചോദിച്ചു..
‘sorry.. പറ്റില്ല’ എന്ന് പറഞ്ഞ് ഒരു പോക്ക് പോയി…
തിയേറ്ററില്‍ പകുതിയിലും കുറവെ ആളുണ്ടായിരുന്നുള്ളു.. എല്ലാവരും പോയതിനു ശേഷമാണ് ഞങ്ങള്‍ ഫോട്ടോ എടുക്കാന്‍ അനുവാദം ചോദിച്ചത്… ആാാ.. പോണെങ്കില് പോട്ടെ എന്നാ ഭാവത്തില്‍ നമ്മളും തിരിച്ചുപോയി.
